സത്യത്തിൽ വിശക്കുന്നുണ്ടായിരുന്നു… രാവിലെ ഇഡ്ഡലി ഉണ്ടാക്കിയെങ്കിലും ആരും കഴിച്ചില്ലല്ലോ എന്ന് ഞാൻ ഓർത്തു….
എനിക്കൊരു മംഗോ ജ്യൂസ് മതി ഇച്ചായാ… വണ്ടി അങ്ങോട്ട് ഒതുക്കിക്കോ…
ഇന്നേരമത്രയും മിണ്ടാതിരുന്ന ചേട്ടായി അപ്പോഴാണ് എന്നോട് മിണ്ടിയത്…
റീനയ്ക്ക് എന്താ വേണ്ടത്…
ഉള്ളിലുള്ള ദേഷ്യം ഒളിപ്പിച്ചു കൊണ്ട് ഞാൻ എനിക്ക് ഓറഞ്ച് ജ്യൂസ് മതിയെന്ന് പറഞ്ഞു… പിന്നെ ഒന്നും മിണ്ടാതെ പോയി ഞങ്ങൾക്കുള്ള ജ്യൂസുമായി വന്നു….
വീണ്ടും യാത്ര തുടങ്ങി വൈകിട്ട് 4 ആയപ്പോഴേക്കും വീട്ടിലെത്തി….
നിമ്മിച്ചേച്ചിയെ വണ്ടിയിൽ നിന്നിറക്കി ഞങ്ങൾ മുറിയിൽ കൊണ്ട് കിടത്തി….
എന്നോട് കുറച്ചു കഴിഞ്ഞു റൂമിലേക്കൊന്നു വരണേ എന്ന് പറഞ്ഞിട്ട് നിമ്മിച്ചേച്ചി റൂമിൽ നിന്ന് പറഞ്ഞു വിട്ടു…. ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും ചേട്ടായി മുറിയിൽ കയറി വാതിൽ അടിച്ചിരുന്നു….
ഞാൻ ചെന്നപ്പോഴേക്കും മുറിയിൽ അച്ചായൻ ഒറ്റയ്ക്കായിരുന്നു….. ഉറങ്ങി കിടക്കുന്ന പോലെ തോന്നി… അടുത്തായി ഉച്ചക്ക് കൊടുത്ത ആഹാരത്തിന്റെ ബാക്കിയും ഗുളികയുടെ കവറും ഉണ്ടായിരുന്നു…. ചേട്ടായി പറഞ്ഞ ആൾ ഇവിടെ ഉണ്ടായിരുന്നെന്നു മനസിലായി….
ഞാൻ വേഷം മാറി കുഞ്ഞിനെ കട്ടിലിൽ കിടത്തി അടുക്കളയിലേക്ക് പോയി…
കുറച്ചു കഴിഞ്ഞപ്പോ അപ്പൻ അടുക്കളയിലേക്ക് വന്നു…
ആഹാ മോൾ അടുക്കളയിൽ കേറി തുടങ്ങിയോ….
രാത്രിയിലേക്ക് എന്തേലും ഉണ്ടാക്കാം എന്ന് കരുതി… ഞാൻ അൽപ്പം മടിയോടെ പറഞ്ഞു….
കുഴപ്പമില്ല… ഇവിടെ അധികം ആൾക്കാരില്ലലോ… അത് കൊണ്ട് കുറച്ചു മതി എല്ലാം…
എനിക്ക് കഞ്ഞി മതി….നിമ്മിയ്ക്ക് ഓട്സ് കൊടുക്കണം…. ആൽബിക്ക് ഒന്നും വേണ്ടി വരില്ല … അവനുള്ളത് അവൻ രാത്രി ഉണ്ടാക്കി കഴിക്കും… അതാ ശീലം… മോൾക്ക് എങ്ങനെയാണെന്ന് വെച്ചാൽ അത് പോലെ ചെയ്തോ…
അതും പറഞ്ഞിട്ട് അപ്പൻ പോയി.. ഞാൻ അവിടെ നിന്ന് പെട്ടെന്ന് തന്നെ അപ്പനുള്ള കഞ്ഞിയും തയ്യാറാക്കി ചേച്ചിക്കുള്ള ഓട്സുമായി മുറിയിലേക്ക് ചെന്നു…. ചാരി ഇട്ടിരുന്ന വാതിൽ പതിയെ തുറന്നു ഞാൻ അകത്തു കേറി…. ചേച്ചീ എന്തോ വായിക്കുകയായിരുന്നു ..