അച്ചായാ ഞാൻ റെഡി ആയി… എന്നെ കാണാൻ കൊള്ളാമോ….
അവൾക്ക് നന്നായി ആ സാരി ചേരുന്നുണ്ടായിരുന്നു…. പക്ഷേ ഈ സാരി അവൾ ഉടുക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല….
അവൾ ഉണർന്നു കിടന്ന കുഞ്ഞിനേയും ഒരുക്കി ധൃതിയിൽ മുറിക്ക് പുറത്തേക്ക് പോകുന്നത് അക്ഷമനായി അവൻ കണ്ടുകൊണ്ട് ആ കിടക്കയിൽ കിടന്നു…
പുറത്തിറങ്ങിയപ്പോഴേക്കും ചേച്ചിക്ക് കൊണ്ട് പോകാനുള്ള പെട്ടികളും മറ്റും കാർ പോർച്ചിൽ വെച്ചിരുന്നു.. ഇതൊക്കെ എങ്ങനെ ഇത്ര പെട്ടെന്ന് പാക്ക് ചെയ്‌തെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു…. ചേച്ചി നിമ്മിയെയും വീൽ ചെയറിൽ ഇരുത്തി പുറത്തേക്ക് വന്നു…
ദേ ചേച്ചിയെ നോക്കിയേ…. റീനയെ കാണാൻ എന്ത് ഭംഗിയാ…. ഇത് ഞാൻ ഉടുത്തിരുന്നേൽ പോലും ഇത്രയും ഭംഗി വരില്ലായിരുന്നു അല്ലേ….
ശരിയാ…. അവൾക്ക് നന്നായി ചേരുന്നുണ്ട്…
അവരുടെ രണ്ട് പേരുടേം പ്രശംസ കൂടി കിട്ടിയപ്പോ എനിക്ക് എന്തൊരു സന്തോഷമായിരുന്നു…..
വാ… നമുക്ക് മുറ്റത്തേക്കിറങ്ങാം… ചെറിയൊരു സർപ്രൈസ് കാഴ്ച കൂടി ഉണ്ട് റീനയ്ക്ക്…
ചോദ്യ ഭാവത്തോടെ അവരോടൊപ്പം കുഞ്ഞിനേയും കൊണ്ട് ഞാനും മുറ്റത്തേക്കിറങ്ങി….
ചേച്ചീ.. ചേട്ടായി എവിടെ കണ്ടില്ലല്ലോ… ഞാൻ നിമ്മിച്ചേച്ചിയോട് ചോദിച്ചു….
പുറകിലെ ഗാരേജിൽ ഉണ്ട്… വണ്ടി എടുക്കുവാ…
പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ ചേട്ടായി ഇതുവരെയും കാണാത്ത ഒരു പുതിയ കാറുമായി വന്നു മുന്നിൽ നിർത്തി…. പുള്ളി അതിൽ നിന്നുമിറങ്ങി ചേച്ചിയുടെ പെട്ടിയൊക്കെ എടുത്ത് വണ്ടിക്ക് പുറകിലേക്ക് വെച്ചു….
പക്ഷേ അപ്പോഴൊന്നും എന്നെ നോക്കിയത് പോലുമില്ല… എന്നാലും ഈ സാരി എങ്ങനെ ഉണ്ടെന്നെങ്കിലും നോക്കിക്കൂടെ…. ദുഷ്ടൻ….
ആൻസി ചേച്ചി നിമ്മിയുടെ വീൽ ചെയർ വണ്ടിയുടെ മുന്നിലെ ഡോറിലേക്ക് കൊണ്ട് വന്നു.. സത്യം പറഞ്ഞാൽ എങ്ങനെ നിമ്മി ഉള്ളിലേക്ക് കേറും എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു…. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് കാറിൽ നിന്നും വീൽചെയർ കേറി പോകാനുള്ള ഒരു Platform ഇറങ്ങി വന്നു… വീൽ ചെയറിന്റെ വീലുകൾ അതിൽ കയറ്റി ഓട്ടോമാറ്റിക് ആയി അത് പൊങ്ങി മുന്നിലത്തെ സീറ്റിന്റെ സ്ഥാനത്ത് നിലയുറപ്പിച്ചു…. അതിന്റെ അടിയിൽ തനിയെ വീഴുന്ന ഓട്ടോമാറ്റിക് ലോക്കുകൾ നോക്കി ഒരു പൊട്ടിയെ പോലെ ഞാൻ നിന്നു….