ഇച്ചായാ….
എന്താ നിമ്മി മോളെ…
എന്നെയും കൂടി കൊണ്ട് പോകുവോ…
ഞങ്ങൾ എല്ലാരും അവളുടെ മുഖത്തെക്ക് നോക്കി…
എന്തിനാ എല്ലാരും എന്നെ ഇങ്ങനെ നോക്കി കണ്ണുരുട്ടുന്നെ….. ഞാൻ ചോദിച്ചെന്നല്ലേയുള്ളൂ….
മോളെ നിന്നെ കൊണ്ട് പറ്റുവോ…
ഞാൻ നോക്കിക്കോളാം ഇച്ചായാ… കുറെ നാളായില്ലേ നമ്മൾ യാത്ര പോയിട്ട്… എനിക്കും ഇന്നൊരു മോഹം… ചിലപ്പോ ഇനി പോകാൻ പറ്റിയില്ലെങ്കിലോ…
ആൻസി ചേച്ചി അവളുടെ അടുത്തേക്ക് ചെന്നു അവളുടെ നെറ്റിയിൽ തലോടി…
ചേച്ചി… ഇച്ചായനോട് പറ എന്നെ കൊണ്ട് പോകാൻ….. എനിക്ക് ഒന്നും വരില്ല…. മരുന്നൊക്കെ എടുക്കാം… ഈ മുറിയിൽ ഇരുന്നും കിടന്നും എനിക്ക് മടുത്തു തുടങ്ങി അതാ…..
നിമ്മിമോളെ ഇച്ചായന് നിന്നോട് സ്നേഹം ഇല്ലാത്തൊണ്ടാ കൊണ്ട് പോകാത്തെ എന്ന് തോന്നുന്നോ….
ഇല്ല ഇച്ചായ… ഞാൻ പരാതി പറഞ്ഞതല്ല… ഒരു മോഹം….. ഒരു കാര്യം ചെയ്യാം… തിരിച്ചു വരുമ്പോ എന്നെ നോക്കാൻ വേണേൽ നമുക്ക് റീനയെ കൂടി കൊണ്ട് പോകാം… എന്തേ… അത് പോരെ….
ഞാനൊന്ന് ഞെട്ടി…. ദൈവമേ….
ചേട്ടായി എന്റെ മുഖത്തേക്കൊന്നു നോക്കി…സമ്മതമാണോ എന്നർത്ഥത്തിൽ…
ഞാൻ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിന്നു…
റീനാ നീ കൂടെ വരുവല്ലേ…. ആൻസി ചേച്ചിയാണ് ചോദിച്ചത്…
ഞാൻ എങ്ങനെ വരാനാ ചേച്ചി… അച്ചായനും കുഞ്ഞും ഇവിടെ ഇല്ലേ…
നിന്റെ അച്ചായനെ ഓർത്തു നീ പേടിക്കണ്ട… പുള്ളിയെ നോക്കാൻ ഒരാളെ ഏർപ്പാട് ചെയ്യാം…. കുഞ്ഞിനെ നീ തോളിലിട്ടോ….ചേച്ചി പറഞ്ഞു നിർത്തി…
എന്നാൽ റീന പോയി ഒരുങ്ങിയിട്ട് വാ… അപ്പോഴേക്കും ഞങ്ങൾ ഇവളെ ഒരുക്കി എടുക്കാം…..
അതും കേട്ട് ഞാൻ എന്റെ മുറിയിലേക്ക് നടന്നു…. മനസ്സിൽ ഇത് വരെയില്ലാത്ത എന്തോ ഒരു പുതിയ ഭാവം വന്നത് പോലെ… സത്യം പറഞ്ഞാൽ ഈ യാത്ര ഞാൻ ഇഷ്ടപ്പെടുന്നോ എന്ന് പോലും അറിയാൻ വയ്യാ… പക്ഷേ പോകാതിരിക്കുന്നത് എങ്ങനാ…..മുറിയിൽ കയറി വാതിലടച്ചു…