രണ്ടാംഭാവം 8
Randambhavam Part 8 | Author : Johnwick
[ Previous Part ] [ www.kambistories.com ]
വായനക്കാരെ… കൊട്ടിക്കലാശത്തിന് തൊട്ടു മുന്നേയുള്ള ഒരു നിശബ്ദതയായി ഈ ഭാഗം കണ്ടാൽ മതി…..
വായിച്ചിട്ട് അഭിപ്രായം അറിയിക്കണേ….
കുമ്പസാരം
അവൾ റൂമിലെത്തിയപ്പോഴേക്കും ചാർളിയും കുഞ്ഞും ഉറക്കമായിരുന്നു… കുറച്ചു മുന്നേ തന്റെ ചുണ്ടിൽ താനറിയാതെ വിരിഞ്ഞ ആ പുഞ്ചിരി അവസാനിപ്പിച്ചു കൊണ്ട് പിറ്റേന്ന് കാലത്തേ എഴുന്നേൽക്കാൻ വേണ്ടി അലാറവും വെച്ച് അവൾ കിടന്നു….. കിടക്കയിൽ എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും കണ്ണിലേക്ക് ഉറക്കം വന്നെത്തിയതേയില്ല…. ഉള്ളിൽ മുഴുവൻ ചേട്ടായിടെ വാക്കുകളാണ്…. “ചിരിച്ച എന്നെ കാണാനാണ് ഭംഗി എന്ന്….”
അയ്യേ… അങ്ങനെയൊക്കെ പറയാൻ പാടുണ്ടോ….. ആവോ എനിക്കറിയില്ല…. അല്ലേലും ഞാൻ മനസ്സ് തുറന്നൊന്നു ചിരിച്ചിട്ട് തന്നെ എത്ര നാളായികാണും….. ഒരു വർഷത്തിന് മേലേ എന്തായാലും ആയി….. ഇനി എങ്ങനെയാണെന്ന് കർത്താവിനു മാത്രം അറിയാം….
പക്ഷേ ചേട്ടായി കൂടെ ഉള്ളപ്പോഴെല്ലാം മനസ്സിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞിരുന്നു…. ആ ചിരി ഞാൻ ചുണ്ടിലെത്താതെ പിടിച്ചു നിർത്തിയതാണെന്ന് ‘എനിക്കും പിന്നെ എനിക്കും’ മാത്രമേ അറിയൂ…..
എന്താണോ എന്തോ…. മനസ്സിൽ നിന്നു അങ്ങേര് ഇറങ്ങി പോകുന്നില്ലല്ലോ ഈശോയെ….. വല്ലാത്തൊരു മണം പോലെ…. അയ്യോ… ഇത് ചേട്ടായീടെ മണം ആണല്ലോ…. എനിക്കോർമ്മയുണ്ട് ഈ മണം എനിക്കാദ്യമായി കിട്ടിയത്….. അന്ന് ഞങ്ങൾ കാറിന്റെ പുറകിൽ ഇരുന്നപ്പോ…. സത്യം പറഞ്ഞാൽ ഞാനും ഇടങ്കണ്ണിട്ട് ഒന്ന് നോക്കിയാരുന്നു ആ വരവ്……
ഗോൾഡൻ നിറത്തിലെ അച്ചായന്മാരുടെ ജുബ്ബയും അതിന് ചേരുന്ന മുണ്ടും നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്ന കുരിശുമാലയും… ആഹാ എല്ലാം കൂടി അയ്യോ…. ദൈവമേ എന്റെ കണ്ണിൽ നിന്നു മായുന്നില്ലല്ലോ…..
അതെന്താ നിങ്ങൾ ആണുങ്ങൾക്ക് മാത്രേ പറ്റുവൊള്ളോ,ഞങ്ങൾ പെണ്ണുങ്ങൾക്ക് വായ് നോക്കിക്കൂടെ…..