ആദി : കോപ്പ് മഴ പെയ്യുമെന്നാ തോന്നുന്നത്
പതിയെ മഴ ശക്തമാകാൻ തുടങ്ങി
ആദി വേഗം തന്നെ ബൈക്ക് സൈഡ് ആക്കി
ആദി : ടീ വേഗം വാ
അവൻ വേഗം രൂപയുമായി അടഞ്ഞു കിടന്ന ഒരു കടയുടെ സൈഡിലേക്ക് കയറി നിന്നു
രൂപ : ദൈവമേ ഇതെന്തൊരു അവസ്ഥയാ ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി
ആദി : നാശം ആകെ നനഞ്ഞു
അവർ ഇരുവരും മഴ കുറയാനായി അവിടെ കാത്തു നിന്നു അല്പനേരം മഴ കണ്ടു നിന്ന ശേഷം രൂപ മഴത്തുള്ളികളെ പതിയെ കൈകൊണ്ട് തട്ടികളിക്കുവാൻ തുടങ്ങി ഇത് കണ്ട ആദി അവളെ നോക്കി നിന്നു
ആദി : (ഇവളെന്താ വല്ല നേഴ്സറി കുട്ടിയുമാണോ )
പെട്ടെന്നാണ് ആദി ആ കാഴ്ച്ച കണ്ടത് രൂപ തന്റെ വയറ് മറച്ചു കുത്തിയിരുന്ന പിൻ ഊരി മാറിയിരിക്കുന്നു അവളുടെ വയർ ഭാഗത്തെ സാരി കാറ്റത്ത് പതിയെ തെന്നികളിക്കാൻ തുടങ്ങി
ആദി വേഗം തന്നെ മുഖം തിരിച്ചു നിന്നു എന്നാൽ അറിയാതെ തന്നെ അവന്റെ കണ്ണുകൾ വീണ്ടും അവിടേക്ക് തന്നെ പോയി
“(ആദി കണ്ട്രോൾ യുവർ സെൽഫ് )”
ഇത്തരത്തിൽ സ്വയം പറഞ്ഞു കൊണ്ട് അവൻ അവിടെ നിന്ന് കണ്ണുമാറ്റുവാൻ ശ്രമിച്ചു
എന്നാൽ പെട്ടെന്നാണ് കുറച്ചു ശക്തമായൊരു കാറ്റ് വീശിയത് അതോട് കൂടി ആ സാരി വയറിൽ നിന്ന് കുറച്ചു കൂടി മാറി ഇത്തവണ അവളുടെ ചെറിയ പൊക്കിൾ ഉൾപ്പടെ അവന് കാണുവാൻ കഴിഞ്ഞു മഴത്തുള്ളികൾ കൊണ്ട് അവിടമാകെ നനഞ്ഞിരുന്നു
ആദി : (🥵 ദൈവമേ ഈ പെണ്ണ് ) ടീ..
ആദി അവളെ വിളിച്ചു
എന്നാൽ രൂപ അത് കേൾക്കാതെ വീണ്ടും മഴത്തുള്ളികൾ കൊണ്ട് കളിച്ചുകൊണ്ടിരുന്നു
ആദി : ടീ പോത്തേ
രൂപ : നിനക്കെന്തിന്റെ കേടാടാ
ആദി : ടീ നിന്റെ പിന്ന് ഊരിപോയി 🙄
രൂപ : പിന്നോ ഏത് പിന്ന്
ആദി : ഇവള് ടീ കോപ്പേ സാരി നേരെയിട്
ഇത് കേട്ട രൂപ ഞെട്ടലോടേ തന്റെ സാരിയിലേക്ക് നോക്കി ശേഷം പെട്ടെന്ന് തന്നെ സാരി നേരെയിട്ട് തന്റെ വയർ മറച്ചു