ഇത് കേട്ട ആദി രൂപയോടൊപ്പം ആ റൂമിലേക്ക് കയറി അവിടെ ഒരു നേഴ്സ് നിൽപ്പുണ്ടായിരുന്നു
നേഴ്സ് :ആ ബെഡിലേക്ക് കിടന്നോ
ഇത് കേട്ട രൂപ പതിയെ അടുത്തുള്ള ബെഡിലേക്ക് കിടന്നു
നേഴ്സ് :രൂപ പ്രസാദ് അല്ലേ
രൂപ :അതെ
നേഴ്സ് : പോകുമ്പോൾ കോൺടാക്ട് നമ്പർ ഒന്ന് കൊടുത്തിട്ട് പോണേ റെയർ ഗ്രൂപ്പ് ആയത് കൊണ്ട് ആവശ്യം വന്നാൽ വീണ്ടും വിളിക്കാം
ഇത് കേട്ട ആദി രൂപയെ നോക്കിയ ശേഷം പതിയെ വാ പൊത്തി ചിരിച്ചു
നേഴ്സ് പതിയെ നീഡിലും ട്യൂബും ബാഗുമെല്ലാം ടേബിളിലേക്ക് എടുത്തു വച്ചു ഇത് കണ്ട രൂപയുടെ മുഖം വിളറി വെളുക്കാൻ തുടങ്ങി
രൂപ :അതെന്തിനാടാ അത്രയും വലിയ നീഡിൽ 😟
ആദി :പേടിക്കണ്ട ഒരു ആന കുത്തുന്ന വേദന യേ കാണു
രൂപ : പോടാ പട്ടി
നേഴ്സ് പെട്ടെന്ന് തന്നെ രൂപയുടെ അടുത്തേക്ക് എത്തിയ ശേഷം പതിയെ പഞ്ഞികൊണ്ട് കൈ തുടച്ചു ശേഷം പതിയെ നീഡിൽ കയ്യിലേക്ക് എടുത്തു
നേഴ്സ് : കൈ ലൂസാക്കി പിടിക്ക് കുട്ടി
ആദി : രൂപേ കണ്ണ് ഇറുക്കി അടച്ചോ അങ്ങോട്ട് നോക്കണ്ട
ഇത് കേട്ട രൂപ പതിയെ കണ്ണുകൾ ഇറുക്കി അടച്ചു
അല്പനേരത്തിന് ശേഷം
“ഉം കഴിഞ്ഞു ”
ഇത്രയും പറഞ്ഞു ബ്ലഡ് ബാഗ് അവിടെ തൂക്കിയിട്ട ശേഷം നേഴ്സ് റൂമിൽ നിന്ന് പുറത്തേക്കു പോയി
രൂപ : കഴിഞ്ഞോ ടാ നാറി നീ എന്നെ പറ്റിച്ചതാണല്ലെ
ഇത് കേട്ട ആദി പതിയെ ചിരിച്ചു
രൂപ :ടാ..
ആദി : മിണ്ടാതെ അവിടെ കിടക്കാൻ നോക്ക് വെറുതെ അനങ്ങി നീഡിൽ ഇളക്കണ്ട
രൂപ : നിന്നെ ഞാൻ എടുത്തോളാം ഇനി എത്ര നേരം ഇങ്ങനെ കിടക്കേണ്ടി വരും
ആദി :ദോ ആ ബാഗ് നിറയുന്നത് വരെ കിടന്നാൽ മതി നീ വേണമെങ്കിൽ അല്പം ഒന്ന് മയങ്ങിക്കൊ
ഇത് കേട്ട രൂപ പതിയെ കണ്ണുകൾ അടച്ചു
കുറച്ചു സമയത്തിനു ശേഷം കണ്ണ് തുറന്നരൂപ കണ്ടത് തനിക്കടുത്തുള്ള ചെയറിൽ ഇരുന്ന് ഫ്രൂട്ടി കുടിക്കുന്ന ആദിയെയാണ്