വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]

Posted by

രൂപ : കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നല്ലേ അതുകൊണ്ട് കോളേജിൽ വച്ച് ഞാൻ ഒന്ന് താഴ്ന്നു തന്നതാ

ആദി : കഴുത നിന്റെ മറ്റവൻ

രൂപ : അത് തന്നെയാ ഞാനും പറഞ്ഞത്

ആദി :ടീ..

രൂപ : നേരെ നോക്കി ഓട്ടിക്ക് ഇല്ലെങ്കിൽ വല്ല വണ്ടിയുടെയും ഇടയിൽ പോകും എന്നെ കൂടി കൊലക്ക് കൊടുക്കല്ലേ

ആദി : നിന്നെക്കാൾ വലിയ അപകടമൊന്നും ഈ ലോകത്ത് ഇനി വരാനില്ല

അല്പ സമയത്തിനു ശേഷം സിറ്റി ഹോസ്പിറ്റൽ

ആദി :ടീ അവര് ചിലപ്പോൾ പൈസ വല്ലതും തരും അത് വാങ്ങരുത് നാണക്കേടാണ്

ഇത് കേട്ട രൂപ ആദിയെ തുറിച്ചു നോക്കാൻ തുടങ്ങി

ആദി : കണ്ണുരുട്ടണ്ട ഞാൻ ഒന്ന് പറഞ്ഞന്നെ ഉള്ളു

രൂപ : ഹോ നിനക്ക് മാത്രമല്ലെ അഭിമാനമൊക്കെ ഉള്ളു

ആദി : നീ എന്തിനാ അതിന് കരയുന്നേ

രൂപ : ആര് കരഞ്ഞു നീ എന്റെ കയ്യിന്ന് നല്ലത് വാങ്ങും

ആദി : ശബ്ദം കേട്ടപ്പോൾ അങ്ങനെ തോന്നി വാ പോകാം റൂം നമ്പർ 14 എന്നല്ലേ പറഞ്ഞത്

രൂപ : ഉം 😒

ആദി : എന്താടി നിനക്ക് ശെരി പറഞ്ഞതിന് സോറി പോരെ ഇനി വാ

ഇത്രയും പറഞ്ഞു അവർ ഹോസ്പിറ്റലിനുള്ളിലേക്ക് നടന്നു

റൂം നമ്പർ 14 നു മുന്നിൽ

ആദി :അതെ ഈ കിരൺ

“ഞാനാണ് നിങ്ങൾ വിഷ്ണു പറഞ്ഞിട്ട് വന്നതാണോ ”

ആദി :അതെ ഇതാണ് ബ്ലഡ്‌ കൊടുക്കാൻ വന്ന ആള്

ആദി രൂപയെ കാണിച്ച ശേഷം പറഞ്ഞു

കിരൺ : വേഗം വാ ആദ്യം കുറച്ചു ടെസ്റ്റ്കൾ ഉണ്ട് അത് കഴിഞ്ഞേ ബ്ലഡ്‌ കൊടുക്കാൻ പറ്റു

അല്പസമയത്തിന് ശേഷം

“ദോ ആ റൂമിലേക്ക് പൊക്കൊ അവിടെ വച്ചാ ബ്ലഡ്‌ എടുക്കുന്നെ ”

ടെസ്റ്റ്‌കൾക്കെല്ലാം ശേഷം ഒരു നേഴ്സ് രൂപയോടായി പറഞ്ഞു

രൂപ പതിയെ അങ്ങോട്ടേക്ക് നടന്നു

നേഴ്സ് :താൻ കൂടി പോടോ ബ്ലഡ്‌ എടുക്കുമ്പോൾ ആരെങ്കിലും കൂടെ വേണം

Leave a Reply

Your email address will not be published. Required fields are marked *