വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]

Posted by

ആദി : ദൈവമേ ഇതൊന്നും അറിയാതെയാണോ നീ ബ്ലഡ്‌ കൊടുക്കാൻ പോകുന്നെ ജീവൻ പോകുന്ന വേദനയാണ്‌ മോളെ ഹോ സഹിക്കാൻ പറ്റില്ല🤭

രൂപ : ടാ വെറുതെ എന്നെ പേടിപ്പിക്കല്ലെ

ആദി : വേണമെങ്കിൽ വിശ്വസിച്ചാൽ മതി പിന്നെ അവിടെ കിടന്ന് കരഞ്ഞു വിളിച്ചു എന്നെ കൂടി നാറ്റിക്കരുത് എത്ര വേദനിച്ചാലും കടിച്ചു പിടിച്ചു നിൽക്കണം

ഇത്രയും പറഞ്ഞ ശേഷം ആദി പേടിച്ചിരിക്കുന്ന രൂപയുടെ മുഖം മിററിലൂടെ നോക്കി പതിയെ ചിരിച്ചു

രൂപ : ടാ അവരോട് മയക്കിയിട്ട് ബ്ലഡ്‌ എടുക്കാൻ നീ ഒന്ന് പറയോ

ആദി : പിന്നേ എനിക്കതല്ലേ ജോലി

രൂപ : ദുഷ്ടൻ നീ അനുഭവിക്കുമെടാ

ആദി : പ്രാകാതെടി നീ പറഞ്ഞാൽ ചിലപ്പോൾ അത് പോലെ തന്നെ നടക്കും

രൂപ : അതേ നടക്കും എന്റെതേ കരിനാക്കാ ധാ നോക്ക് 😛

രൂപ പതിയെ നാക്ക് പുറത്തേക്കിട്ട് കാണിച്ചു

ആദി : ഉം നന്നായിട്ടുണ്ട് നല്ല അസൽ ചിമ്പാൻസി

രൂപ : ചിമ്പാസി നിന്റെ മാറ്റവള് സാന്ദ്ര

ആദി : എന്തിനാടി ആവശ്യമില്ലാതെ അവളെ ഇതിൽ വലിച്ചിടുന്നത്

രൂപ : ഓഹ് അവളെ പറഞ്ഞപ്പോൾ കൊണ്ടല്ലേ അല്ല ഇന്ന് എന്തായിരുന്നു ആ സാന്ദ്രയുമായി

ആദി : അതൊക്കെ എന്റെ പേഴ്സണൽ മേറ്റേഴ്സാണ് അല്ലെങ്കിൽ തന്നെ ഇതൊക്കെ ചോദിക്കാൻ നീ ആരാ

രൂപ : (കോഴി കാട്ട് കോഴി )

ആദി : വല്ലതും പറയാൻ ഉണ്ടെങ്കിൽ ഉറച്ചു പറയെടി

രൂപ :വേഗം പോകാൻ പറഞ്ഞതാ സമയം പോകുന്നു

ആദി : ഇതിലും വേഗത്തിൽ പോയാൽ നമുക്ക് ബ്ലഡ്‌ തരാൻ വേറേ ആരെങ്കിലും വരേണ്ടി വരും പിന്നെ നിന്റെ കാര്യം പറയുകയും വേണ്ട ചോര കിട്ടാതെ ചാകും

ഇത് കേട്ട രൂപ ആദിയുടെ കുറുക്കിൽ കൈ മുറുക്കി ഇടിച്ചു

ആദി : ദേഹത്ത്‌ തൊടരുത് എന്നല്ലെ നിന്നോട് പറഞ്ഞിട്ടുള്ളത്

രൂപ : മിണ്ടാതെ ഇരുന്നില്ലെങ്കിൽ ഇനിയും തൊടും 😡

ആദി : എന്താടി ശബ്ദത്തിനൊരു മാറ്റം കോളേജിൽ വച്ച് ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലൊ

Leave a Reply

Your email address will not be published. Required fields are marked *