അമ്മ : ശബ്ദം താഴ്ത്തി സംസാരിക്ക് ആദി നിന്നെ പണി പഠിപ്പിച്ചതും കൂടെകൊണ്ട് നടന്നതും എല്ലാം ചേട്ടനല്ലേ ആ ചേട്ടന്റെ മോളെ കെട്ടാൻ നിനക്കെന്താ ഇത്ര മടി
ആദി : എല്ലാം ശെരിയാ അമ്മേ പക്ഷെ ഇത് എന്നെക്കൊണ്ട് പറ്റില്ല
അമ്മ : എന്താ സ്ത്രീധനം കിട്ടില്ല എന്ന് കരുതിയാണോ
ആദി : അമ്മേ..
അമ്മ : അതല്ലെങ്കിൽ പിന്നെ എന്താ പ്രശ്നം
ആദി : അത് എനിക്ക് വേറൊരു കുട്ടിയെ ഇഷ്ടമാ
അമ്മ : ആദി…
ആദി : സത്യമാ എനിക്ക് വേറൊരു കുട്ടിയെ ഇഷ്ടമാണ്
അമ്മ : വെറുതെ ഓരോന്ന് പറഞ്ഞ് എന്നെ പറ്റിക്കാം എന്ന് കരുതണ്ട ഏതാ അവള്
ആദി : ( ദൈവമേ അമ്മ വിടുന്ന കോളില്ലല്ലോ )
അമ്മ : എന്താ അവൾക്ക് പേരും ഊരും ഒന്നുമില്ലേ എങ്ങനെ കാണാനാ അങ്ങനെ ഒരാൾ ഉണ്ടായിട്ട് വേണ്ടേ
ആദി : അങ്ങനെ ഒരാൾ ഉണ്ട് അവളുടെ പേര്…
അമ്മ : എന്താ അവൾക്ക് പേരില്ലേ
ആദി : രൂപ
അമ്മ : എന്താ
ആദി : അവളുടെ പേര് രൂപ എന്റെ കൂടെ പഠിക്കുന്ന കുട്ടിയാ
ഇത്രയും പറഞ്ഞ ശേഷം ആദി വേഗം ബാത്‌റൂമിൽ കയറി ഡോർ അടച്ചു
തുടരും…
ഈ പാർട്ട് ഇവിടെ വെച്ച് നിർത്താൻ അല്ല ഉദ്ദേശിച്ചത് പക്ഷെ പതിവിലും വൈകിയത് കൊണ്ട് അപ്‌ലോഡ് ചെയ്തന്നേ ഉള്ളു പിന്നെ ഇത്തവണ അത്ര നന്നായി എഴുതാൻ പറ്റിയെന്നും തോന്നുന്നില്ല ക്ഷമിക്കുക 💙💙💙