വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]

Posted by

ആദി : അത് എനിക്ക് വേറൊരു കുട്ടിയെ ഇഷ്ടമാ

അമ്മ : ആദി…

ആദി : സത്യമാ എനിക്ക് വേറൊരു കുട്ടിയെ ഇഷ്ടമാണ്

അമ്മ : വെറുതെ ഓരോന്ന് പറഞ്ഞ് എന്നെ പറ്റിക്കാം എന്ന് കരുതണ്ട ഏതാ അവള്

ആദി : ( ദൈവമേ അമ്മ വിടുന്ന കോളില്ലല്ലോ )

അമ്മ : എന്താ അവൾക്ക് പേരും ഊരും ഒന്നുമില്ലേ എങ്ങനെ കാണാനാ അങ്ങനെ ഒരാൾ ഉണ്ടായിട്ട് വേണ്ടേ

ആദി : അങ്ങനെ ഒരാൾ ഉണ്ട് അവളുടെ പേര്…

അമ്മ : എന്താ അവൾക്ക് പേരില്ലേ

ആദി : രൂപ

അമ്മ : എന്താ

ആദി : അവളുടെ പേര് രൂപ എന്റെ കൂടെ പഠിക്കുന്ന കുട്ടിയാ

ഇത്രയും പറഞ്ഞ ശേഷം ആദി വേഗം ബാത്‌റൂമിലേക്ക് കയറി ഡോർ അടച്ചു

തുടരും…

ഞാൻ ഇവിവച്ച് നിർത്താൻ allആദി : ഓഹ് അപ്പോൾ നുണപറയാൻ പോയതാണല്ലേ

 

അമ്മ : അതേടാ അതിനിപ്പോൾ നിനക്കെന്താ

 

ആദി : എനിക്കൊന്നുമില്ലേ

 

അമ്മ : ടാ പിന്നെ നിന്നെ മാളു തിരക്കി നീ നാളെ അങ്ങോട്ടേക്ക് ഒന്ന് പോ അവൾക്ക് നിന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന്

 

 

ആദി : അവളോട് പോകാൻ പറ അവളുടെ കൊഞ്ചൽ സഹിക്കാൻ പറ്റാത്തത് കൊണ്ടാ ഞാൻ ഇപ്പോൾ അങ്ങോട്ട്‌ പോകാത്തത്

 

അമ്മ : അവളല്പം കൊഞ്ചിയാൽ എന്താ അതിനുള്ള അധികാരമൊക്കെ അവൾക്കുണ്ട് എന്നായാലും ഈ വീട്ടിലേക്ക് വരേണ്ട കുട്ടിയല്ലേ അവൾ

 

ആദി : അമ്മയോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുള്ളതാ ഇങ്ങനെയൊന്നും പറയരുതെന്ന് ഞാൻ അവളെ അങ്ങനെ കണ്ടിട്ടില്ല

 

അമ്മ : ആദി മാളു നല്ല കുട്ടിയല്ലേ ഏട്ടനും ഏട്ടത്തിക്കും ഇതിൽ നല്ല താല്പര്യമുണ്ട് ഒരു രണ്ട് വർഷം കൂടി കഴിഞ്ഞാൽ നിന്നെയും അവളെയും കെട്ടിക്കാം എന്ന് പറഞ്ഞാ ഞങ്ങൾ ഇന്ന് പിരിഞ്ഞത്

 

ആദി : അപ്പോൾ ഇതിനാണല്ലെ ഇത്ര തിടുക്കപ്പെട്ട് ഇവിടുന്ന് പോയത്😡

Leave a Reply

Your email address will not be published. Required fields are marked *