ആദി പതിയെ ഫോൺ മേശപ്പുറത്ത് വെച്ച ശേഷം ബെഡിലേക്ക് കിടന്നു
മഴ തുള്ളികൾ കൊണ്ട് കളിക്കുന്ന രൂപയുടെ മുഖം പതിയെ അവന്റെ മനസ്സിലേക്ക് കടന്നു വന്നു
അതോർത്തു കൊണ്ട് ആദി പതിയെ ചിരിച്ചു
“എന്താടാ ഒരു ചിരി ”
പെട്ടെന്നാണ് ആദി ആ ശബ്ദം കേട്ടത്
ആദി : അമ്മ വന്നോ
അമ്മ : പിന്നെ വരാതെ
ആദി : പോയിട്ട് എന്തായി അമ്മായി എന്തിനാ വിളിച്ചേ
അമ്മ : ഹേയ് അങ്ങനെ ഒന്നുമില്ലടാ ഞങ്ങൾ വെറുതെ ഓരോ കാര്യങ്ങൾ പറഞ്ഞങ്ങിരുന്നു
ആദി : ഓഹ് അപ്പോൾ നുണപറയാൻ പോയതാണല്ലേ
അമ്മ : അതേടാ അതിനിപ്പോൾ നിനക്കെന്താ
ആദി : എനിക്കൊന്നുമില്ലേ
അമ്മ : ടാ പിന്നെ നിന്നെ മാളു തിരക്കി നീ നാളെ അങ്ങോട്ടേക്ക് ഒന്ന് പോ അവൾക്ക് നിന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന്
ആദി : അവളോട് പോകാൻ പറ അവളുടെ കൊഞ്ചൽ സഹിക്കാൻ പറ്റാത്തത് കൊണ്ടാ ഞാൻ ഇപ്പോൾ അങ്ങോട്ട് പോകാത്തത്
അമ്മ : അവളല്പം കൊഞ്ചിയാൽ എന്താ അതിനുള്ള അധികാരമൊക്കെ അവൾക്കുണ്ട് എന്നായാലും ഈ വീട്ടിലേക്ക് വരേണ്ട കുട്ടിയല്ലേ അവൾ
ആദി : അമ്മയോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുള്ളതാ ഇങ്ങനെയൊന്നും പറയരുതെന്ന് ഞാൻ അവളെ അങ്ങനെ കണ്ടിട്ടില്ല
അമ്മ : ആദി മാളു നല്ല കുട്ടിയല്ലേ ഏട്ടനും ഏട്ടത്തിക്കും ഇതിൽ നല്ല താല്പര്യമുണ്ട് ഒരു രണ്ട് വർഷം കൂടി കഴിഞ്ഞാൽ നിന്നെയും അവളെയും കെട്ടിക്കാം എന്ന് പറഞ്ഞാ ഞങ്ങൾ ഇന്ന് പിരിഞ്ഞത്
ആദി : അപ്പോൾ ഇതിനാണല്ലെ ഇത്ര തിടുക്കപ്പെട്ട് ഇവിടുന്ന് പോയത്😡
അമ്മ : ശബ്ദം താഴ്ത്തി സംസാരിക്ക് ആദി നിന്നെ പണി പഠിപ്പിച്ചതും കൂടെകൊണ്ട് നടന്നതും എല്ലാം ചേട്ടനല്ലേ ആ ചേട്ടന്റെ മോളെ കെട്ടാൻ നിനക്കെന്താ ഇത്ര മടി
ആദി : എല്ലാം ശെരിയാ അമ്മേ പക്ഷെ ഇത് എന്നെക്കൊണ്ട് പറ്റില്ല
അമ്മ : എന്താ സ്ത്രീധനം കിട്ടില്ല എന്ന് കരുതിയാണോ
ആദി : അമ്മേ..
അമ്മ : അതല്ലെങ്കിൽ പിന്നെ എന്താ പ്രശ്നം