രൂപ : നീ തല്ല് കൂടാൻ വേണ്ടി വിളിച്ചതാണല്ലേ ഇത് തന്നെയാ ഞാൻ റിപ്ലൈ തരാത്തത് തന്നാൽ പിന്നെ നീ അതിൽ പിടിച്ചു കയറി എങ്ങനെയെങ്കിലും തല്ലുണ്ടാക്കും അത് വേണ്ട എന്ന് വെച്ചിട്ടാ ഞാൻ മിണ്ടാതെയിരുന്നത്
ആദി : ഓഹ് അപ്പൊ ഞാൻ വഴക്കാളിയാണെന്ന് 😉
രൂപ : എന്റെ പൊന്ന് ആദി എന്നെ വിട്ടേക്ക്
ആദി :എന്ത് വിടാൻ എനിക്കെന്റെ സങ്കടങ്ങളും പറഞ്ഞൂടെ ഞാൻ ഇന്ന് എന്ത് വലിയ റിസ്കാ എടുത്തത് എന്ന് നിനക്കറിയമോ
രൂപ : എന്ത് റിസ്ക്
ആദി : എന്ത് റിസ്‌കെന്നോ എന്നെ പോലെ സുന്ദരനായ ഒരു പയ്യൻ നിന്നെ പോലെ അവറേജിന് താഴെ ലുക്ക് ഉള്ള ഒരുത്തിയെ ബൈക്കിൽ ഇരുത്തിക്കൊണ്ട് പോയാൽ അതിന്റെ കുറച്ചിൽ ആർക്കാ 🤭
രൂപ : ടാ😡 നീ വെച്ചിട്ട് പോയേ എനിക്ക് നിന്നോട് വഴക്കിടാൻ വയ്യ
ആദി : അതിന് ആര് വഴക്കിട്ടു ഞാൻ ഒരു സത്യം പറഞ്ഞു അത്രേ ഉള്ളു
രൂപ : സത്യം തേങ്ങാകുല എനിക്ക് എന്ത് കുറവാടാ ഉള്ളത്
ആദി : എന്ത് കുറവാണെന്നോ നിന്റെ ഉണ്ടകണ്ണും ജപ്പാൻ മൂക്കും എല്ലാം പോക്കാ പിന്നെ ആകെ കൊള്ളാവുന്നത് ആ വയറ്…
അബദ്ധം മനസ്സിലാക്കിയ ആദി വേഗം നാക്ക് കടിച്ചു
രൂപ : നീ ഇപ്പൊ എന്താ പറഞ്ഞേ
ആദി : (ദൈവമേ ) ഞാൻ എന്ത് പറഞ്ഞു
രൂപ : പറഞ്ഞു വയറെന്ന് എന്തോ പറഞ്ഞില്ലേ
ആദി : ഓഹ് വയറ് അത് പിന്നെ എന്റെ വീട്ടിലെ വയറിങ്ങ് ഒക്കെ പോയി കിടക്കുവാ ഞാൻ അത് പറഞ്ഞതാ
രൂപ : ടാ നാറി..
ആദി : ഞാൻ വെക്കുവാണെ..
രൂപ : ടാ.. ടാ..
ആദി വേഗം ഫോൺ കട്ട് ചെയ്തു
“അയ്യേ… ഞാൻ എന്താ ഈ പറഞ്ഞത് ആദി നീ യൊരു കാമപ്രാന്തൻ ആയി മാറിയിരിക്കുന്നു ഇനി ഞാൻ എങ്ങനെ അവളെ ഫേസ് ചെയ്യും എന്തയാലും നാളെ കോളേജ് ഇല്ലാത്തത് ഭാഗ്യം എന്നാലും എന്റെ വായിൽ നിന്ന് അതെങ്ങനെ പുറത്തേക്കു വന്നു”