വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]

Posted by

“ഒക്കെ അത്രയും മതി ”

പെട്ടെന്നാണ് ആദി രൂപയുടെ വാട്സാപ്പ് dp ശ്രദ്ധിച്ചത് രൂപ ഗൗരവത്തൊടെ നിൽക്കുന്ന ഒരു ഫോട്ടോയായിരുന്നു അത്

“ഇത്രയും ഓഞ്ഞ ഫോട്ടോ dp യാക്കാൻ ലോകത്ത് ഇവൾക്ക് മാത്രമേ പറ്റു ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ ഇവൾ ആരെയെങ്കിലും തല്ലാൻ നിക്കുവാണോ ”

ആദി പതിയെ ഫോട്ടോ സൂം ചെയ്തു നോക്കാൻ തുടങ്ങി

“ഇവളുടെ മൂക്കിന്റെ അടുത്ത് ഒരു മറുകുണ്ടോ ഞാൻ ശ്രദ്ധിച്ചിട്ടില്ലായിരുന്നല്ലോ ”

പെട്ടെന്നാണ് ആദിയുടെ മനസ്സിൽ രൂപ തന്റെ കണ്ണിൽ നോക്കി നിൽക്കുന്ന രംഗം കടന്നു വന്നത്

ആദി പതിയെ രൂപയുടെ കണ്ണുകൾ സൂം ചെയ്തു

“ആകെ കണ്ണ് മാത്രം ഇത്തിരി കൊള്ളാം ”

ആദി രൂപയുടെ ഫോട്ടോയിൽ നോക്കി പതിയെ ചിരിച്ചു

പെട്ടെന്നാണ് രൂപയ്ക്ക് ആദി അയച്ച മെസേജിൽ ബ്ലൂ ടിക്ക് വീണത്

“അവള് മെസ്സേജ് കണ്ടോ ”

ആദി അല്പനേരം മറുപടി പ്രതീക്ഷിച്ച് ഇരുന്നു

“അവളെന്താ മറുപടി തരാത്തത് ഓഹ് അഹങ്കാരം അങ്ങനെവിട്ടാൽ പറ്റില്ലല്ലോ ഒന്ന് വിളിച്ചു നോക്കിയാലോ പറ്റിയാൽ അവളെ ഒന്ന് വട്ടിളക്കുകയും ചെയ്യാം ഇവിടെ വെറുതെ ഇരുന്നാൽ ബോറഡിച്ചു ചാവും ഇതാവുമ്പോൾ ഒരു എന്റർടൈൻമെന്റുമാകും ”

ആദി രണ്ടും കല്പ്പിച്ചു രൂപയെ കാൾ ചെയ്തു

രൂപ : ഹലോ

ആദി : ഹലോ ഞാനാ

രൂപ : ഉം പറ

ആദി : എന്റെ മെസ്സേജ് കണ്ടോ

രൂപ : കണ്ടു

ആദി : പിന്നെന്താ മറുപടി തരാത്തത്

രൂപ : എനിക്കിവിടെ വേറേ ഒരുപാട് ജോലികൾ ഉണ്ട് അതുകൊണ്ട് തന്നെ മെസ്സേജ് ഇട്ട് കളിക്കാൻ ഒട്ടും സമയമില്ല

ആദി : ഓഹ് അപ്പോൾ എന്റെ സമയത്തിനു മാത്രം വിലയില്ല അല്ലേ ഇന്ന് പെട്രോളും കളഞ്ഞു നാലഞ്ചു മണിക്കൂർ നിന്നെയും കൊണ്ട് കറങ്ങിയതൊക്കെ നീ മറന്ന് പോയല്ലേ പോരാത്തതിന് ഉള്ള മഴ മുഴുവൻ നനയുകയും ചെയ്തു കുടിച്ച ജ്യൂസിന്റെ നന്ദിയെങ്കിലും നിനക്ക് കാണിചൂടെ

രൂപ : എച്ചികണക്ക് പറയാതെടാ

ആദി : നീ പറയുന്നത് മാത്രം നല്ല കണക്ക് ബാക്കിയെല്ലാം എച്ചി കണക്ക്

Leave a Reply

Your email address will not be published. Required fields are marked *