ആദി : അതിന് നാളെ പോയാൽ പോരെ
അമ്മ : നാളെ വേറേ കുറച്ച് കാര്യങ്ങൾ ഉണ്ട് ഞാൻ പോയിട്ട് വേഗം വരാം
ആദി : ഉം ശെരി പിന്നെയുണ്ടല്ലോ അമ്മേ അമ്മയുടെ പെൻഷൻ വരാറായോ
അമ്മ : അതെന്താടാ അങ്ങനെയൊരു ചോദ്യം
ആദി : അമ്മേ അരുൺ ബൈക്ക് കൊടുക്കാൻ പോകുവാ എനിക്ക് വേണോന്ന് ചോദിച്ചു നല്ല ബൈക്കാ ഞാൻ ഇന്ന് ഓടിച്ചു നോക്കി എന്റെ കയ്യിലുള്ളത് കൊണ്ട് തികയില്ല അമ്മ ഒന്ന് സഹായിക്കണം ഞാൻ വേഗം തിരിച്ചുതരാം
അമ്മ : പെൻഷൻ കൊണ്ട് എനിക്ക് നൂറ് കൂട്ടം ചിലവുകൾ ഉണ്ട് അതിന്റെയിടയിലാ അവന്റെ ഒരു ബൈക്ക് ശെരി ഞാൻ നോക്കാം
ആദി : താക്സ് അമ്മ
അമ്മ : നോക്കാന്നേ പറഞ്ഞുള്ളു പിന്നെ ഒന്ന് രണ്ട് പേര് ശെരിയാക്കാൻ എന്തൊക്കെയോ സാധനങ്ങൾ കൊണ്ട് വെച്ചിട്ടുണ്ട്
ആദി : നാളെ കടയിൽ പോകുമ്പോൾ കൊണ്ട് പോയി ശെരിയാക്കാം ഇന്നിനിവയ്യ
ഇത്രയും പറഞ്ഞു ആദി ബാത്‌റൂമിലേക്ക് പോയി
അന്ന് രാതി ആദി തന്റെ റൂമിൽ
“അമ്മ കുറച്ചു പൈസകൂടി തന്നാൽ എന്തയാലും ആ ബൈക്ക് വാങ്ങാം സെക്കന്റ് ഹാൻഡ് ആണെങ്കിലും അധികം ഓടിയിട്ടില്ലാത്തത് കൊണ്ട് അവൻ പറഞ്ഞവിലക്ക് വാങ്ങിയാൽ നഷ്ടമില്ല എന്തായാലും ബൈക്ക് വേറേ കൊടുക്കണ്ട എന്നവന് ഒരു മെസ്സേജ് ഇട്ടേക്കാം ”
ആദി ഫോൺ കയ്യിലെടുത്ത ശേഷം അരുണിന് വോയിസ് മെസ്സേജ് ഇട്ടു
“ഒക്കെ അങ്ങനെ അത് കഴിഞ്ഞു ”
പെട്ടെന്നാണ് ആദി രൂപയെ പറ്റി ഓർത്തത്
“അവളോട് എങ്ങനെ ഉണ്ടെന്ന് വിളിച്ചു ചോദിക്കണോ ഹേയ് വേണ്ട ഇന്നലെ ഒന്ന് വിളിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല അവളായി അവളുടെ പാടായി ”
” ഹേയ് എന്നാലും അതല്ലല്ലോ അതിന്റെ ഒരു മര്യാദ വിളിക്കണ്ട ഒരു വോയിസ് മെസേജ് ഇട്ടേക്കാം ”
ആദി പതിയെ വാട്സാപ്പ് ആപ്പ് തുറന്ന് രൂപയുടെ നമ്പർ സെർച്ച് ചെയ്തെടുത്തു ശേഷം വോയിസ് അയക്കാൻ തുടങ്ങി
“ഹലോ മൊട്ടേ ഇപ്പോ എങ്ങനെയുണ്ട് വേറേ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ “