വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]

Posted by

അല്പനേരത്തിനുള്ളിൽ തന്നെ അവർ തൈക്കാവ് ജംഗ്ഷനിൽ എത്തി

രൂപ : ഇവിടെ വിട്ടാൽ മതി ഞാൻ പൊക്കോളാം

ആദി : വേണ്ട വീട് എവിടെയാണെന്ന് പറ ഞാൻ കൊണ്ട് വിടാം

രൂപ :അത് വേണ്ട ഞാൻ..

ആദി : ഇതുവരെ ഞാൻ അല്ലേ കൊണ്ട് വന്നത് വീട്ടിൽ വിട്ടിട്ടേ ഞാൻ പോകു വേഗം എങ്ങോട്ട് പോകണമെന്ന് പറ

രൂപ : സ്ട്രൈറ്റ് ആ റോഡ് കണ്ടോ അങ്ങോട്ട്‌ പോ

ആദി പതിയെ ബൈക്ക് അങ്ങോട്ട്‌ വിട്ടു

കുറച്ചു സമയത്തിനു ശേഷം

രൂപ : ഇവിടെ മതി

ആദി : ഏതാ വീട്

രൂപ കുറച്ച് അപ്പുറത്തായുള്ള ഒരു വലിയ വീട് അവനെ ചൂണ്ടി കാണിച്ചു

ആദി : അതാണോ നിന്റെ വീട്

രൂപ :അതെ

ഇത്രയും പറഞ്ഞു രൂപ പതിയെ ബൈക്കിൽ നിന്നിറങ്ങി

രൂപ : താങ്ക്സ്

ആദി : എന്തിന്

രൂപ : ഇവിടെ കൊണ്ട് വിട്ടതിന്

ആദി : ഉം ശെരി പോകാൻ നോക്ക്

ഇത് കേട്ട രൂപ പതിയെ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി

ആദി : ഇവള് ഇത്രയും റിച്ചാണോ അപ്പോൾ ഞാൻ കേട്ടിട്ടുള്ളത് ശെരിയാ ഉള്ളവർക്കാ എച്ചിതരം കൂടുതൽ

ഇത്രയും പറഞ്ഞു ആദി പതിയെ തന്റെ ബൈക്ക് വീട്ടിലേക്ക് എടുത്തു

കുറച്ച് സമയത്തിനു ശേഷം ആദി തന്റെ വീട്ടിൽ

അമ്മ : എന്തടാ ആദി ഇത്രയും വൈകിയത്

ആദി : പ്രോഗ്രാം തീരാൻ കുറച്ച് തമസിച്ചു

അമ്മ : നീ ആകെ നനഞ്ഞിട്ടുണ്ടല്ലോടാ

ആദി : ഒടുക്കത്തെ മഴയായിരുന്നില്ലേ അല്പമൊന്ന് നനഞ്ഞു

അമ്മ : ശെരി വേഗം പോയി കുളിക്കാൻ നോക്ക് വെറുതെ അസുഖമൊന്നും വരുത്തിവെക്കേണ്ട

ആദി : ഉം

അമ്മ : പിന്നെ ചോറ് ഞാൻ അടുക്കളയിൽ മൂടി വച്ചിട്ടുണ്ട് വിശക്കുമ്പോൾ എടുത്ത് കഴിച്ചോ ഞാൻ ഒന്ന് ചേട്ടന്റെ വീടുവരെ പോകുവാ

ആദി : ഇപ്പോൾ എന്തിനാ അങ്ങോട്ട്‌ പോകുന്നെ

അമ്മ : ഏട്ടത്തിവിളിച്ചിരുന്നു എന്തോ കാര്യം പറയാനുണ്ടെന്ന്

Leave a Reply

Your email address will not be published. Required fields are marked *