അപ്പോഴേക്കും അവളുടെ മുഖമെല്ലാം ചുമന്നു തുടുത്തിരുന്നു
രൂപ : (ദൈവമേ അവൻ കണ്ട് കാണോ കാണും ഉറപ്പായും കണ്ട് കാണും സാരി അത്രയും മാറിയാ കിടന്നത് )
രൂപ വയറു മറച്ചത് കണ്ട ആദി പതിയെ നെടുവീർപ്പിട്ടു
രൂപ : നീ എന്തിനാടാ ആവശ്യമില്ലാത്ത ഇടത്തൊക്കെ നോക്കുന്നത്
ആദി : ടീ വെറുതെ ഇല്ലാത്ത കാര്യം പറയരുത് എല്ലാം തുറന്ന് വച്ചോണ്ട് നിന്നിട്ട് ഇപ്പോൾ കുറ്റം എനിക്കായോ
രൂപ : അത് പിന്നെ…
രൂപയ്ക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല
അല്പനേരം ഇരുവരും ഒന്നും മിണ്ടിയില്ല പതിയെ മഴയും കുറഞ്ഞു
ആദി : വാ പോകാം
ആദി പതിയെ ബൈക്കിലേക്ക് കയറി ഒപ്പം രൂപയും ശേഷം അവൻ പതിയെ ബൈക്ക് മുന്നോട്ട് എടുത്തു
രൂപ : പിന്ന് ഊരിപോയതാ ഞാൻ അറിഞ്ഞില്ല
രൂപ എങ്ങനെയോ പറഞ്ഞൊപ്പിച്ചു
ആദി : ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ ( മനുഷ്യന്റെ കണ്ട്രോൾ കളയാനായിട്ട് )
രൂപ : നീ വല്ലതും കണ്ടോ
ആദി : ഇല്ല
ചെറുതായി ചിരിച്ചുകൊണ്ട് ആദി ഉത്തരം നൽകി
രൂപ : കള്ളം പറയണ്ട പ്ലീസ് അതൊക്കെ മറന്ന് കളഞ്ഞേക്ക്
ആദി : ശെരി മറന്നുകളഞ്ഞു പോ…
പെട്ടെന്നായിരുന്നു ആദി ബൈക്ക് സടൻ ബ്രേക്ക് ഇട്ട് നിർത്തിയത് അതോടു കൂടി ബാലൻസ് തെറ്റിയ രൂപ ആദിയുടെ ദേഹത്തേക്ക് വന്നിടിച്ചു
രൂപയുടെ ശരീരം ദേഹത്ത് ഉരഞ്ഞ അടുത്ത നിമിഷം ആദി മിന്നലടിച്ചത് പോലെ അല്പനേരം ഉറഞ്ഞു പോയി 🥶
രൂപ : എന്തടാ കാണിക്കുന്നെ
ഇത് കേട്ട ആദി പതിയെ രൂപയെ തിരിഞ്ഞു നോക്കി
രൂപ : നീ മനുഷ്യനെ കൊല്ലാൻ നോക്കുവാണോ
ആദി : ഒരു പൂച്ച കുറുകെ ചാടി
രൂപ : ഓഹ് അവന്റെ ഒരു പൂച്ച വേഗം വണ്ടി യെടുക്ക്
ഇത് കേട്ട ആദി ബൈക്ക് വീണ്ടും മുന്നോട്ട് എടുത്തു
ആദി : ( കുറച്ചു മുൻപ് എന്താ സംഭവിച്ചത് ഞാൻ വേറെ ഏതോ ലോകത്ത് എത്തിയോ )