സാം അയാളുമൊത്ത് കൂടി അധികം കഴിക്കുന്നത് എനിക്ക് ഇഷ്ടമല്ല.
ഇല്ല ആൻറി ഞാൻ നിർത്തി അങ്കിളിനെ ഒരു കമ്പനി കൊടുത്തെന്നെ ഒള്ളൂ. ഞാൻ അങ്കിളിന്റെ അടുത്ത് ചെന്നിട്ട് പറഞ്ഞു. അങ്കിൾ എനിക്ക് അല്പം തിരക്കുണ്ട് ഞാൻ നിർത്തി പോകുകയാണ്. അ പിന്നെ മിൽട്രി കോട്ട മേടിക്കുമ്പോൾ രണ്ട് ബോട്ടിൽ എനിക്ക് തരണം കേട്ടോ
അങ്കിൾ പറഞ്ഞു അതിനെന്താ സാം തരാമല്ലോ. കോട്ട മേടിക്കുവാൻ പോകുമ്പോൾ അവൾ സാമിനെ വിളിച്ച് പറഞ്ഞോളൂ.
ശരി അങ്കിൾ എങ്കിൽ ഞാൻ ഇറങ്ങട്ടെ. ഞാൻ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ എന്നെയും കാത്ത് തങ്കി ആൻറി പുറത്ത് നിൽപ്പുണ്ടായിരുന്നു. തങ്കി ആൻറി എൻറെ അടുത്തേക്ക് വന്നിട്ട് ഷട്ടിൽ കുത്തിപ്പിടിച്ച് ആന്റിയുടെ മുഖത്തോട് അടുപ്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു.
കാര്യമൊക്കെ ശരി നീ അയാളോട് വർത്തമാനം പറയുന്നതൊക്കെ ശരി തന്നെ പക്ഷേ അയാളുടെ കൂടെ കൂടി കുടിച്ച് നശിക്കുവാൻ പാടില്ല. എനിക്ക് നീ അയാളുടെ കൂടെയിരുന്ന് കുടിക്കുന്നത് ഇഷ്ടമല്ല. അയാളുടെ കൂടെ കുടിക്കുവാൻ ആണെങ്കിൽ ഇനി നീ ഇങ്ങോട്ട് വരേണ്ട.
തങ്കി ആൻറിയുടെ ദേഷ്യവും മുഖഭാവവും കണ്ടപ്പോൾ എനിക്ക് വല്ലാതെ ആയി. പെട്ടെന്ന് തങ്കി ആൻറി എൻറെ ഷർട്ടിൽ കുത്തിപ്പിടിച്ചിരിക്കുന്നത് വിട്ടിട്ട് എന്നോട് പറഞ്ഞു.
സോറി സാം. ഞാൻ മനസ്സു കൊണ്ട് ഇഷ്ടപ്പെട്ട നീ അയാളുമൊത്ത് കുടിക്കുന്നത് കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല.
സാരമില്ല ആൻറി എനിക്ക് ആന്റിയുടെ മനസ്സും സ്നേഹവും മനസ്സിലായി. ആൻറി കരുതുന്നതു പോലെ ഞാൻ അങ്ങനെ കുടിച്ചൊന്നും നശിക്കുവാൻ പോകുന്നില്ല. അങ്കിളിനെ ചെറിയ ഒരു കമ്പനി കൊടുത്തെന്നേ ഉള്ളൂ. എങ്കിൽ ശരി ആൻറി ഞാൻ ഇറങ്ങട്ടെ.
എടാ നീ കുടിച്ചു കൊണ്ട് വണ്ടിയോടിച്ച് പോകണമോ. കുറച്ച് കഴിഞ്ഞ് പോയാൽ പോരെ. ഓ അതൊന്നും സാരമില്ല ആൻറി ഞാൻ പതിയെ സൂക്ഷിച്ചു പൊയ്ക്കൊള്ളാം. എങ്കിൽ ശരി സാം. പിന്നെ ഇടയ്ക്കൊക്കെ ഇതിലെ പോകുമ്പോൾ നീ വരണം കേട്ടോ. എങ്കിൽ സൂക്ഷിച്ച് പോകാൻ നോക്ക്.
ഞാനും തങ്കി ആൻറിയും കണ്ണോട് കണ്ണ് നോക്കി അൽപനേരം നിന്നു. ആൻറിയുടെ കണ്ണുകളിൽ എന്നോടുള്ള സ്നേഹം എനിക്ക് കാണുവാൻ കഴിഞ്ഞു. തങ്കി ആൻറിക്ക് ഒരു ഷെയ്ക്ക് ആൻഡ് കൊടുത്തിട്ട് ഞാൻ ആൻറിയുടെ വീട്ടിൽ നിന്നും ഇറങ്ങി.