എന്നെ നോക്കി അവൻ പറഞ്ഞു
ഡി ഇവർക്ക് കുടിക്കാൻ ഒക്കെ കൊടുക്ക് എന്നിട്ട് സംസാരിക്കു, ഞാൻ അപ്പോഴത്തേക്കും വരാം..
അവൻ അപ്പോ തന്നെ പുറത്തേക്ക് പോയി. ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല 5 മിനിറ്റ് നേരത്തേക്ക്. പിന്നെ ഞാൻ ചോദിച്ചു കുടിക്കാൻ തണുത്ത വെള്ളം എടുക്കട്ടെ. അമ്മ എന്നെ നോക്കുന്നില്ലേ. ഞാൻ പിന്നെ അടുക്കളയിൽ പോയി വെള്ളം എടുത്തു വന്നു അവർക്കു കൊടുത്തു. അച്ഛൻ്റെ അടുത്തു പറഞ്ഞു അവിടെ ടോയ്‌ലറ്റ് ഉണ്ട് എന്ന്. പുള്ളി ഒന്നും പറയാതെ ടോയ്‌ലറ്റിൽ പോയി. അമ്മ പറഞ്ഞു
സോറി നീ ഇങ്ങനെ ഞങ്ങളെ കാണാൻ ഇടയായതിൽ ഇനി ഒന്നും മറച്ചു വച്ചിട്ട് കാര്യമില്ല. നീ എല്ലാം കേൾക്കാൻ സമാധാനം കാണിക്കണം.
ഞാൻ : അമ്മ ഞാനല്ലേ ക്ഷമ ചോദിക്കേണ്ടത് ഇങ്ങനെ ഒരു കോലത്തിൽ സ്വന്തം മകൻ നിൽക്കുന്നത് കാണുമ്പോൾ അ മനസ്സ് എത്ര വിഷമിക്കുന്നു എനിക്കറിയാം.
അമ്മ : നീ പേടിക്കണ്ട ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നു.
അത് എനിക്കൊരു ഞെട്ടൽ ആയിരുന്നു.
ഞാൻ : അതെങ്ങനെ അമ്മക്കറിയാം.
അമ്മ: ഞാൻ നിൻ്റെ അമ്മയാണ്. നിനക്കെന്തു മാറ്റം വന്നാലും അത് മനസിലാക്കാൻ എനിക്ക് മാത്രമേ പറ്റൂ.
ഞാൻ : എന്നാലും അമ്മ എങ്ങനെ അത് മനസ്സിലാക്കി.
ഞങ്ങൾ തമ്മിൽ ഉള്ള സംസാരം ഞങ്ങളുടെ ടെൻഷൻ മാറ്റി തുടങ്ങിയിരുന്നു അമ്മ ലെഗ്ഗിൻസ് പിടിച്ചു നേരെ ഇട്ടു അവിടെ താഴെ കിടന്ന ടോപ് എടുത്തു മാറു മറക്കുന്നത് പോലെ ഇട്ടു എന്നിട്ട് അമ്മ അവിടെ കസേരയിൽ ഇരുന്നു. ഞാനും അമ്മയുടെ അടുത്ത് പോയിരുന്നു.
അമ്മ തുടർന്ന്
ഞാൻ ഒരു ദിവസം നീ വീട്ടിൽ നിന്ന ഒരു ദിവസം പഠിപ്പിക്കാൻ ഇറങ്ങി. പകുതി വഴിയിൽ എത്തിയപ്പോ ഞാൻ മൊബൈൽ എടുക്കാൻ മറന്നു അതെടുക്കൻ ഞാൻ തിരിച്ചെത്തി എൻ്റെ റൂമിൽ പോയി എടുത്തു തിരിച്ചു വന്നപ്പോ നിൻ്റെ ചേച്ചിയുടെ മുറിയിൽ നിന്ന് ശബ്ദം കേട്ട് അതെന്താ എന്ന് നോക്കാൻ വന്നപ്പോ, നീ അവിടെ അവളുടെ ടോപ് ഇടാൻ ശ്രമിക്കുകയായിരുന്നു. അന്ന് എനിക്കൊരു ഷോക്ക് ആയിരുന്നു അത്. ഞാൻ നിനക്ക് വിഷമം വരണ്ട എന്ന് വിചാരിച്ചു ഒന്ന് പറയാതെ അവിടെ നിന്നിറങ്ങി. കുറച്ച് ദിവസം ഭയങ്കര ടെൻഷൻ ആയിരുന്നു. അങ്ങനെ വിഷമം സഹിക്കാൻ വയ്യാതെ ഞാൻ രേവതിയുടെ കൂടെ ഇത് സംസാരിച്ചു അവളാണ് എനിക്ക് ധൈര്യം തന്നത്.