ചേട്ടായീ എന്താ ഇവിടെ നടക്കുന്നെ…. ആരും എന്നോടെന്താ ഒന്നും പറയാത്തെ…
അകത്തു കിടക്കുന്നത് ആരാ….
ഒരു നിമിഷം കൊണ്ട് തന്നെ അവൾ ഒരായിരം ചോദ്യം ചോദിച്ച പോലെ തോന്നി….
അപ്പോഴാണ് നിമ്മിയുടെ റൂമിൽ നിന്നും ബെൽ കേട്ടത്… ഞാൻ റീനയുടെ കൈ വിടുവിച്ചു അവളുടെ മുറിയിലേക്കോടി….
എന്താ നിമ്മി മോളെ…
അയ്യേ… ഇച്ചായൻ പേടിച്ചു പോയോ….. ആൻസി ചേച്ചി എവിടെ… എന്റെ മരുന്നിനു സമയമായി….
മോളെ ആൻസി ചേച്ചി മാർക്കറ്റ് വരെ പോയേക്കുവാ…. ഇപ്പൊ വരും…
എന്നാൽ ഇച്ചായൻ അതിങ്ങെടുത്തെ…. ആ മേശയിൽ ഇരിപ്പുണ്ട്…
ഞാൻ എഴുന്നേറ്റ് അവൾ പറഞ്ഞ മരുന്നെടുത്തു കൊടുത്തു…
ഇച്ചായാ എന്നെ ആ വീൽചെയറിലേക്കൊന്നു ഇരുത്തിക്കെ…. കുറെ നാളായി ഒന്ന് പുറത്തിറങ്ങിയിട്ട്…
അത് വേണോ മോളെ….
വേണം ഇച്ചായ… എനിക്കിപ്പോ തോന്നുന്നു … റീനയെവിടെ….
അവൾ പുറത്തുണ്ട്….
ഒന്ന് വിളിക്കാമോ അവളെ…
ഞാൻ പോയി മുറിയിൽ നിന്നും അവളെ വിളിച്ചു വന്നു…
റീന എന്നെയൊന്നു സഹായിക്കാമോ…. നിമ്മി അവളോട് ചോദിച്ചു…
പറ.. എന്താ ചെയ്യണ്ടേ…
ദോണ്ടേ ആ കാണുന്ന വീൽചെയറിൽ എന്നെ ഇരുത്തിയിട്ട് പുറത്തൂടൊന്നു കൊണ്ട് പോണം…. പറ്റുവോ..
റീന എന്നെ നോക്കി..
ഇച്ചായനെ നോക്കണ്ട…. റീന പറ…
ഞാൻ കൂടെ വരാം…
അപ്പോ ഓക്കേ…. ഇച്ചായ എന്നെ ഇരുത്തിക്കെ..
ഞാനും റീനയും കൂടി അവളെ പിടിച്ചു അതിൽ ഇരുത്തി… പഴയ പോലെ ഭാരമൊന്നും ഇല്ലായിരുന്നു…. ഓരോ ദിവസം ചെല്ലുന്തോറും ഭാരം കുറഞ്ഞ ഒരു വസ്തുവായി അവൾ മാറി വരുന്നുണ്ടായിരുന്നു…..
ഇച്ചായൻ ഇനി പോയി റസ്റ്റ് എടുത്തോ.. ഞങ്ങൾ രണ്ടും പൊയ്ക്കോളാം….
അത് കേട്ട് ഞാൻ അവരെ വീടിന്റെ പുറത്തെത്തിച്ചു മുറിയിലേക്ക് പിൻവാങ്ങി….
ഇന്നലെ പെയ്ത മഴയുടെ ബാക്കിയെന്നോണം കുറെ അവശേഷിപ്പുകൾ മുറ്റത്തു കിടന്നിരുന്നു…. ഞാൻ പതുക്കെ വീൽചെയർ ഉരുട്ടാൻ തുടങ്ങി…