ആൽബി അവനെയും. കൊണ്ട് അവളുടെ കട്ടിലിന്റെ അടുത്തേക്ക് ചെന്നു…. അവൻ ചാർളിയുടെ തല പൊങ്ങി അവൾക്കും കാണാൻ പറ്റുന്ന രീതിയിൽ ആ സ്ട്രച്ചർ അഡ്ജസ്റ്റ് ചെയ്തു..
തന്റെ മുന്നിലുള്ള ആളെ കണ്ടപ്പോ ചാർളിയുടെ കണ്ണിൽ ഇരുട്ട് കേറി..
നിമ്മീ….
ചാർളി… നിനക്കെന്നെ മനസിലായോടാ….
എങ്ങനെ മറക്കാനാ അല്ലേ….പക്ഷേ ഇങ്ങനെ ഒരു കൂടികാഴ്ച നീ വിചാരിച്ചില്ല അല്ലെടാ…
കഴിഞ്ഞ എട്ടു വർഷമായി ഞങ്ങൾ നിന്നെ തിരയാത്ത സ്ഥലമില്ല…. എന്ന് നിന്നെ കിട്ടിയാലും ദേ എന്നെ പോലെ തന്നെ നിന്നെയും കിടത്തി കാണാനാ ഞാൻ ആഗ്രഹിച്ചത്…. അതിന് വേണ്ടി തന്നെയാ ഇതുവരെ ഞാൻ ചാവാതെ കാത്തിരുന്നതും..
നിമ്മിയുടെ കണ്ണിൽ കത്തുന്ന പകയുടെ കനൽ റീനയും ആൽബിയും നോക്കി കണ്ടു…
നിമ്മീ മോളെ… മതി.. നിർത്ത്..ഞാൻ അവളുടെ അടുത്ത് ചെന്ന് പറഞ്ഞു….
ഒരു നിമിഷം ഇച്ചായാ… ഇവനോട് എനിക്ക് ഇതൊക്കെ ഇപ്പൊ പറയാനല്ലേ പറ്റൂ..
ടാ നിനക്കൊരു കാര്യമറിയുവോ നീ ഇനി ജീവിതത്തിൽ ഒരിക്കലും എഴുന്നേൽക്കില്ല…. ഈ കിടക്കയിൽ തന്നെ നീ മരിക്കുന്ന വരെയും കിടക്കും… ആത്മഹത്യാ ചെയ്യാൻ പോലും നിന്നെ കൊണ്ടാവില്ല….. നീ കാരണം ഞാൻ ഇങ്ങനെ ആയെങ്കിലും എനിക്ക് ദൈവം കൈകളും നാവും ബാക്കി വെച്ചു… നിനക്കോ…. ആ സൗജന്യം പോലും നിനക്ക് കിട്ടരുത് എന്നെനിക്ക് ഉണ്ടായിരുന്നു..
അതും പറഞ്ഞു അവൾ ചുമയ്ക്കാൻ തുടങ്ങി… ഞാൻ അവളുടെ നെഞ്ചിൽ പതുക്കെ തടവി കൊടുത്തു…. അവൾ അവശയായി എന്നെനിക്ക് മനസിലായി….. ഞാൻ അവളെ പതിയെ കട്ടിലേക്ക് തന്നെ കിടത്തി..
ഇതൊക്കെ കണ്ടു കൊണ്ട് റീന അവിടെ തന്നെ നിന്നു….. അവൾ എന്നെയൊന്നു നോക്കി….
ചാർളിയുടെ കണ്ണുകളും നിറഞ്ഞിരുന്നു….
(അതിനി പശ്ചാത്താപം കൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നറിയാൻ വയ്യാ.)
പതുക്കെ നിമ്മിയുടെ കണ്ണുകൾ അടയുന്നത് ഞാൻ നോക്കി ഇരുന്നു…. ഉറങ്ങിക്കോട്ടെ… പാവം…
ഞാൻ അവരെയും കൊണ്ട് മുറിക്ക് പുറത്തിറങ്ങി…. ചാർളിയെ അവരുടെ റൂമിൽ കൊണ്ടാക്കി… ഞാൻ പുറത്തിറങ്ങിയപ്പോൾ റീന എന്റെ കയ്യിൽ കേറി പിടിച്ചു…