അയ്യോ ഇല്ലെടാ മോനുസേ…..
പോളേട്ടനും സീതയും കൂടി ടെക്സ്റ്റൈൽസിലേക്ക് തുണി എടുക്കാൻ പോയേക്കുവാ കൽക്കട്ടയിൽ…..
ചേച്ചി.. അവർ രണ്ടു പേരും. മാത്രമോ..
ആണെടാ…. നീയെന്താ വിചാരിച്ചേ…. ഇപ്പൊ രണ്ടും ഇണക്കുരുവികളല്ലേ…
ഈശോയെ… ഇതെപ്പോ… സാരമില്ല വരട്ടെ .. ഞാൻ കണ്ടോളാം…..
ആൽബി…..മോളെ കാണണ്ടേ നിനക്ക്?
പെട്ടെന്ന് അവന്റെ മുഖം ഒന്ന് മാറി…. കുളിച്ചിട്ട് പോയിട്ട് കണ്ടോളാം ചേച്ചി….
ഞങ്ങളുടെ സംസാരമെല്ലാം കേട്ടു നിൽക്കുകയായായിരുന്നു റീന…
ചേച്ചി…. ഇവരുടെ മുറിയൊന്നു കാണിച്ചു കൊടുക്കൂ….
റീനേ… നിങ്ങൾ എല്ലാർക്കും വേണ്ട സൗകര്യം ആ മുറിയിൽ ഉണ്ട്…. വിഷമം ഒന്നും തോന്നേണ്ട… സ്വന്തം വീട് പോലെ കണ്ടോളൂ….
കുളിച്ചിട്ട് പുറത്തേക്ക് വാ… ഞാൻ വെയിറ്റ് ചെയ്യാം… എന്നിട്ട് നമുക്ക് ഒരുമിച്ച് കേറി ഒരാളെ കാണാനുണ്ട്…..
അവൾ ഒന്നും മിണ്ടാതെ ചാർളിയെയും കൊണ്ട് ആൻസി ചേച്ചി കാണിച്ച മുറിയിലേക്ക് പോയി.
ഞാൻ വേഗം തന്നെ കുളിച്ചു ഫ്രഷ് ആയെങ്കിലും റീനയും അവനും മുറിയിൽ കേറിയിട്ട് ഒരു മണിക്കൂറിനു മുകളിലായി…. കുഞ്ഞിനെ കിടത്തി ഉറക്കിയിട്ടേ അവൾ ഇറങ്ങൂ എന്നെനിക്ക് തോന്നി….
അവര് വരാൻ താമസിക്കുന്നത് കൊണ്ട് തന്നെ എന്റെ മുറിയോട് ചേർന്ന് വാതിൽ അടച്ചിട്ടിരുകാര്യമറിയുവോoറിയിലേക്ക് കേറി….. ഞങ്ങളെയും കാത്ത് കട്ടിലിൽ ഒരാൾ വിശ്രമിക്കുന്നുണ്ടായിരുന്നു…..
ആൽബിച്ചായ ഇങ്ങെത്തിയോ…. വണ്ടി വരുന്ന ശബ്ദം ഞാൻ കേട്ടായിരുന്നു…
മോളെ നിമ്മീ….
ഞാൻ ചെന്ന് അവളുടെ അടുത്തിരുന്നു…. ആകെ ക്ഷീണിച്ചിരുന്നു… കണ്ണുകൾ കുഴിഞ്ഞിറങ്ങിയ പോലെ…. ഞാൻ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു….
ഇച്ചായൻ എന്തിനാ കരയുന്നെ… എന്നെ ആദ്യായിട്ടാണോ ഇങ്ങനെ കാണുന്നെ…
ഞാൻ കണ്ണീർ തുടച്ചു…
എന്നെ കാണാൻ പഴയതിലും മോശമായി അല്ലേ… എനിക്കറിയാം….. അധികം ഇനി ബുദ്ധിമുട്ടിക്കാതെ ഞാൻ അങ്ങ് പൊയ്ക്കോളാം ഇച്ചായാ …
നീയെന്തൊക്കെയാ മോളെ ഈ പറയുന്നേ..
സത്യല്ലേ ഞാൻ പറഞ്ഞെ…. ആർക്കും വേണ്ടാത്ത എനിക്ക് വേണ്ടി ഇത്രയും നാൾ ജീവിതം കളഞ്ഞില്ലേ… ഇനി അത് വേണ്ടി വരില്ല… ഇച്ചായൻ സന്തോഷായിട്ടിരിക്ക്….