വിങ്ങുന്ന മനസ്സും എരിയുന്ന ഹൃദയവുമായി ഞങ്ങൾ മാസനഗുടിയുടെ ചുരം ഇറങ്ങി തുടങ്ങി…
യാത്രയിൽ എന്തൊക്കെയോ ഓർത്തു…. ഉച്ചക്ക് ആഹാരം കഴിക്കാനല്ലാതെ മറ്റെങ്ങും നിർത്താത്തത് കൊണ്ട് തന്നെ വൈകുന്നേരം മൂന്നു മണിയോടെ കോട്ടയം ടൌൺ പിടിച്ചു…..
റീനയുടെ മനസിലും മറ്റൊന്നുമായിരുന്നില്ല ചിന്ത…. എങ്ങോട്ടാണെന്ന് പോലും ചോദിക്കാതെയാണ് ഈ വണ്ടിയിൽ അയാൾ വിളിച്ചപ്പോ കൂടെ വന്നു കേറിയത്…. എവിടേക്കാണ് ഈ കൊണ്ട് പോകുന്നത്… ഈ വയ്യാത്ത മന്വഷ്യനേ യാത്രയിൽ കൂട്ടിയത് എന്തിനാണ്…. ഇന്നലെ കുറച്ചു മോശമായിട്ടാണ് അഭയം തന്നയാളോട് പെരുമാറിയതെന്നു തനിക്ക് തോന്നിയാരുന്നു … എന്തായാലും ഒരിക്കലും എനിക്ക് വേണ്ടിയാകില്ല ഇങ്ങേരോട് അങ്ങനെ ചെയ്തത്… മോശമായി എന്നെ കണ്ടതിന്റെ ഒരു സൂചന പോലും ചേട്ടായി കാണിച്ചിട്ടില്ല…
മറ്റെന്തോ ഉണ്ട്…. അല്ലേലും താൻ കഴിഞ്ഞ ഒരു വർഷം അനുഭവിച്ചതിനു തന്റെ മനസ് കൊണ്ട് ആഗ്രഹിച്ചതും ഇങ്ങനെ ഒരു രക്ഷപെടലല്ലേ….
തന്നെ രക്ഷപ്പെടുത്തിയ ആളോട് കടപ്പെടണോ അതോ താലി കെട്ടിയവനെ ഈ കോലത്തിൽ ആക്കിയ ആ നീചനോട് പ്രതികാരം ചെയ്യണോ…..മനസ്സ് ശാന്തമല്ലാതെ ഒഴുകി കൊണ്ടേയിരുന്നു…
ചാർളി ജീവനുള്ള ഒരു ശവം പോലെ അവളുടെ മുഖത്തേക്ക് നോക്കി കിടന്നു.
കോട്ടയം ടൗണിൽ എത്തിയപ്പോഴാണ് ആൽബിയുടെ വീട്ടിലേക്കാണ് പോന്നതെന്നു മനസിലായത്….ഉച്ചക്ക് കഴിക്കാൻ നിർത്തിയപ്പോ അറിയാതെ അവന്റെ മുഖത്തേക്കൊന്നു നോക്കിയാരുന്നു…. എന്തോ തെറ്റ് ചെയ്ത പോലെ ഒരു ഭാവം അതിൽ ഒളിഞ്ഞു കിടന്ന പോലെ തോന്നി….
വണ്ടി തിരക്കുള്ള റോഡുകൾ വിട്ട് അകത്തേക്ക് പൊയ്ക്കൊണ്ടിരുന്നു…. വേഗത ഒന്ന് കുറഞ്ഞപ്പോ കണ്ണാടിയിലൂടെ പുറത്തേക്കൊന്നു നോക്കി …. ശാന്ത സുന്ദരമായ നേൽപ്പാടത്തിനു നടുവിലൂടെയുള്ള ഒരു യാത്ര…. അത് ചെന്നവസാനിച്ചത് ഒരു വലിയ മാളിക വീടിന്റെ മുന്നിലായിരുന്നു…
വണ്ടി നിന്നപ്പോൾ അവൾ പുറത്തേക്കിറങ്ങി… വണ്ടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെയെടുത്തു തന്റെ തോളത്തേക്കിട്ടു…. ഒരു ഒരേക്കറെങ്കിലും കാണും… അതിന്റെ നടുക്കാണ് ഈ വീട് നിൽക്കുന്നത്… ഒരു പഴയ മാളിക പോലെയുള്ള ഒരു വലിയ വീട്…
അവൾ തിരിഞ്ഞു നോക്കിയപ്പോ ആൽബി അടുത്തേക്ക് വരുന്നത് അവൾ കണ്ടു…