അവൻ കരഞ്ഞു കൊണ്ട് തല കുനിച്ചു..
ചേട്ടായീ കരയല്ലേ…..ഞാൻ അവിടെ എങ്ങനെയാ ജീവിച്ചതെന്നു ചേട്ടായിക്ക് അറിയാവുന്നതല്ലേ….അവൾ എന്റെ തോളത്തു പിടിച്ചു…
കുറച്ചു മുന്നേ കാര്യം അറിയുന്ന വരെയും നിങ്ങളെ കുറ്റപ്പെടുത്തിയവളാ ഞാൻ….. പക്ഷേ അറിഞ്ഞപ്പോൾ…… അയാൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുവാ നിങ്ങളോടൊക്കെ……
റീനേ… എന്താ ഈ പറയുന്നേ…. അതിന്റെ ആവശ്യം ഇല്ലാ….പക്ഷേ എനിക്കൊരു അപേക്ഷയുണ്ട്…..
പറ…
ഇനി എന്നോട് മിണ്ടാതിരിക്കരുത്…. അതെനിക്ക് സഹിക്കുന്നില്ല….
അവൾ ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കി ഇരുന്നു…
റീനേ…. ഇനിയും മിണ്ടാൻ പറ്റില്ലേ….
അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു….
ദേ ഈ ചിരി എനിക്ക് ഭയങ്കര ഇഷ്ടവാ കേട്ടോ..
ഞാനും അവളുടെ മുഖത്തു നോക്കി ചിരിച്ചു…
അപ്പോ എങ്ങനാ… നിമ്മി പറഞ്ഞ പോലെ ഇവിടെ കൂടിയാലോ നമുക്കെല്ലാം…
ഞാൻ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല…. നാളെ പറഞ്ഞാൽ മതിയോ…
മതി… എന്നാൽ താൻ അകത്തേക്ക് പൊയ്ക്കോ….. ഒന്ന് മിണ്ടി തുടങ്ങിയപ്പോ വല്ലാത്തൊരു ആശ്വാസം പോലെ തോന്നുന്നു കേട്ടോ……
അതല്ലേലും അങ്ങനാ ചേട്ടായീ … വല്ലവന്റേം ഭാര്യയോട് സംസാരിക്കുമ്പോ ആണുങ്ങൾക്ക് ഒരു വല്ലാത്ത ആശ്വാസമാ…..അപ്പോ അധികം ആശ്വസിക്കേണ്ട കേട്ടോ……. മഞ്ഞ് കൊള്ളാതെ കേറി അകത്തു വാ… ഞാൻ പോയേക്കുവാ… അതും പറഞ്ഞു അവൾ അകത്തേക്ക് പോയി….
വരാൻ പോകുന്ന നല്ല നാളുകളെ ഓർത്തു ഞാൻ വീണ്ടും ബെഞ്ചിലേക്കിരുന്നു……
(കുറച്ചു വൈകിയാലും തുടരും……)