ചേട്ടായീ എന്താ പറയാൻ ഉള്ളത്…
റീനേ എന്നോട് ക്ഷെമിക്കണം എന്ന് പറയാൻ മാത്രമേ എനിക്ക് പറ്റൂ….. പക്ഷേ അതെനിക്ക് ചെയ്യാതെ വേറെ നിവർത്തിയില്ലായിരുന്നു….
ചേട്ടായി എന്താ ഈ പറയുന്നത്….. എനിക്കൊരു കാര്യങ്ങളും അറിയില്ലായിരുന്നു…. ഇപ്പൊ നിമ്മീ പറഞ്ഞപ്പോഴാ കാര്യങ്ങൾ അറിഞ്ഞേ….
അവൾ എന്തൊക്കെ നിന്നോട് പറഞ്ഞു എന്നെനിക്ക് അറിയില്ല…. അവൾ അവനിൽ നിന്നും അനുഭവിച്ചതിൽ കൂടുതൽ ഭാഗവും അവളുടെ അബോധാവസ്ഥയിൽ ആയിരുന്നു….ഒന്നര ദിവസം കഴിഞ്ഞ് ഒരു ഗോഡൗണിൽ നിന്നും എനിക്കവളെ കിട്ടുമ്പോ അവളൊരു ചോരപ്പുഴയുടെ നടുക്ക് കിടക്കുകയായിരുന്നു…. ബോധമില്ലാതെ…..
ഹോസ്പിറ്റലിൽ കൊണ്ട് ചെന്നപ്പോഴേക്കും ജീവൻ തിരിച്ചു കിട്ടില്ലെന്ന് വരെ കരുതിയതാ…. അവളുടെ ഉള്ളിൽ നിന്നും പൊട്ടിയ ബിയർ കുപ്പിയുടെ ഭാഗങ്ങളാ ഡോക്ടർ പുറത്തെടുത്തത്….. ഈ പന്ന നായിന്റെ മോൻ അവളുടെ ഉള്ളിലേക്ക് ബിയർ കുപ്പി കുത്തി കേറ്റിയാ അവളെ മുറിവേൽപ്പിച്ചേ….
പറയുമ്പോഴും ആൽബിയുടെ കണ്ണിൽ നിന്നും കണ്ണീർ വീണു കൊണ്ടിരുന്നു….
സമയം വൈകിയത് കൊണ്ട് ആ ഭാഗത്ത് ഇൻഫെക്ഷൻ ഉണ്ടായി…. അവളുടെ അരയ്ക്ക് താഴെയുള്ള മാംസം മുഴുവനായി മുറിച്ചു മാറ്റി…. മൂത്രം പോലും നേരെ ചൊവ്വേ ഒഴിക്കാൻ പറ്റാത്ത രീതിയിൽ അവൻ അവിടെ മുറിച്ചു നശിപ്പിച്ചു…..ഇപ്പോഴും സുഖമാവാത്ത ആ മുറിവിന് അവൾ മരുന്ന് കഴിക്കുന്നുണ്ട്….
ഇനി എത്ര നാൾ അവൾ എന്റെ കൂടെ ഉണ്ടാകും എന്ന് എനിക്കറിയില്ല…. ഉള്ള അത്രയും നാൾ അവളുടെ അടുത്ത് തന്നെ ഇവൻ ഇങ്ങനെ ജീവനോടെ മരിച്ചു കിടക്കണം….. അത്ര മാത്രമേ ഞാൻ അപ്പോ ചിന്തിച്ചുള്ളൂ…..
നീണ്ട 26 ദിവസം എടുത്തു അവൾക്ക് ബോധം വരാൻ…. വന്നപ്പോ ആദ്യം ചോദിച്ചത് ചാർളി എവിടെയെന്നാ…. അന്ന് മുതൽ തുടങ്ങിയതാ ഞങ്ങളുടെ അന്വേഷണം….. എന്റെ നിമ്മിയെ ഇങ്ങനെ ആക്കിയവനെ ആയുഷ്കാലം മുഴുവൻ ഇങ്ങനെ തന്നെ കിടത്തുമെന്നു ഞാൻ അവൾക്ക് വാക്ക് കൊടുത്തതാ….. അത് ഞാൻ പാലിച്ചു….
ഇതിന്റെ ഇടയ്ക്ക് നിനക്ക് ഒത്തിരി നഷ്ടപ്പെട്ടു എന്നെനിക്ക് അറിയാം…. ഒന്നും തിരിച്ചു തരാൻ എനിക്ക് കഴിയില്ല….