നിങ്ങൾ എന്നെ ഇത്രനാളും ഉപദ്രവിച്ചില്ലേ…. ഞാൻ എന്തേലും പരാതി പറഞ്ഞിട്ടുണ്ടോ…. വേറെ പെണ്ണുങ്ങളുടെ കൂടെ താൻ കിടക്കുന്നത് പലരും പറഞ്ഞു ഞാൻ അറിഞ്ഞിട്ടും പ്രതികരിച്ചിട്ടുണ്ടോ….. എല്ലാം ഞാൻ സഹിച്ചില്ലേ…..പക്ഷേ നിങ്ങൾ ആ കൊച്ചിനോട് ചെയ്തത് എനിക്ക് സഹിക്കാൻ പറ്റാത്തതാണ്….. അതിന് നിങ്ങൾക്ക് മാപ്പ് തരാൻ എനിക്ക് പറ്റില്ല…
അവളുടെ അവസ്ഥ കണ്ട് ഞാൻ കരഞ്ഞില്ലെന്നേയുള്ളൂ….. കണ്ടില്ലേ വെറും എല്ലും തോലുമായി അവൾ…. എന്ത് തെറ്റാ അവൾ നിങ്ങളോട് ചെയ്തത്…. എന്നിട്ട് ഇതൊക്കെ ചെയ്ത് കൂട്ടിയിട്ട് അവിടെ വന്ന് എന്നെ കല്യാണം കഴിച്ചു അല്ലെ…..
ഇനി നിങ്ങളെ പ്രതി ഞാൻ കരയില്ല അച്ചായാ…. കരഞ്ഞിടത്തോളവും മതി എനിക്ക്…. ഈ അവസ്ഥ നിങ്ങൾ ചോദിച്ചു വാങ്ങിയതാ… ജീവിതകാലം മുഴുവൻ നിങ്ങൾ ഈ കിടപ്പ് കിടന്നാലും ചെയ്ത് കൂട്ടിയതിനൊന്നും പകരമാവില്ല ഓർത്തോ….
ഇതൊക്കെ കേട്ട് ചാർളിയുടെ കണ്ണിൽ നിന്നു കണ്ണീർ ഒഴുകി….. അവൾ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി…..അലമുറയിട്ട് കരയുന്നത് കേൾക്കാമായിരുന്നു…..
ഒൻപത് മണി ആയപ്പോഴേക്കും ആൻസി ചേച്ചി വന്നു കഴിക്കാൻ വിളിച്ചു….. ടേബിളിൽ ആൽബി മാത്രമേ ഉണ്ടായിരുന്നുള്ളൂ…. അവന്റെ മുഖത്തു നോക്കാതെ അവൾ അവനെതിരെ ഇരുന്നു….
രണ്ട് പേരും മിണ്ടാതിരുന്നു കഴിച്ചു…..
ആൻസി ചേച്ചി…. അവൾ ഉറങ്ങിയോ….
ഉറങ്ങി മോനെ… ഇന്ന് നന്നായി ശരീരം ഇളകിയില്ലേ അതാ…..
ആഹ്… ഉറങ്ങിക്കോട്ടെ……
റീന പെട്ടെന്ന് തന്നെ കഴിച്ചെഴുന്നേറ്റു…..
റീന പോവല്ലേ… എനിക്കൊരു കാര്യം പറയാനുണ്ട്….. ഞാൻ അവളോട് പറഞ്ഞു….
അവൾ കൈ കഴുകിയിട്ടു റൂമിലേക്ക് പോവാൻ തുടങ്ങി….
എടൊ പോവല്ലേ…
ഞാൻ അയാൾക്ക് മരുന്ന് കൊടുത്തിട്ട് വരാം… നിൽക്ക്…. അതും പറഞ്ഞു അവൾ പോയി…
ഞാൻ എഴുന്നേറ്റ് കൈ കഴുകി മുറ്റത്തേക്കിറങ്ങി…. പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവൾ പുറകിൽ നിന്നു വിളിച്ചു…
ചേട്ടായീ…..
താൻ വന്നോ… എടൊ വാ… നമുക്ക് അവിടെ ഇരിക്കാം….
അവളെയും വിളിച്ചു ഞാൻ യാർഡിലെ ബെഞ്ചിലേക്ക് പോയി..