നമ്മുടെ സ്കൂളിലെ നോൺ ടീച്ചിങ് സ്റ്റാഫ് ആയ റാണി ഹൃദയഘാതം മൂലം മരണപെട്ടു… നമുക്ക് എല്ലാവർക്കും അവരുടെ ആത്മാവിന് വേണ്ടി ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തം..
മൗന പ്രാർത്ഥന ക്കു ശേഷം പ്രിൻസിപ്പൽ പറഞ്ഞു ഇന്നു ഈ പീരിയഡ് ഇന് ശേഷം ഞങ്ങൾക്ക് ലീവ് ആയിരിക്കും…
ഞാൻ വാച്ചിൽ സമയം നോക്കി സമയം പത്തെ മുക്കാൽ കഴിഞ്ഞു പതിനൊന്നു മണി വരെ ക്ലാസ്സ് ഉണ്ടാക്കു…. അതു കഴിഞ്ഞ് എനിക്ക് എന്റെ അമ്മയുടെ അടുത്തേക് എത്താം….
പതിനൊന്നു മണി ആയപ്പോ ലോങ് ബെൽ അടിച്ചു….
ഞാൻ ബാഗ് എടുത്തു പോകാൻ ഒരുങ്ങിയപ്പോൾ…. എന്റെ ബെസ്റ്റ് ഫ്രണ്ട് ജിത്തു പറഞ്ഞു….
എടാ ചേതാ….. നമ്മൾ ഫ്രണ്ട്‌സ് എല്ലാരും ഇന്നു ഫിലിം ഇന് പോകാൻ പ്ലാൻ ഇട്ടിട്ടുണ്ട് നീ വരുന്നോ….?
പന്ത്രണ്ടു മണിക്ക് ആണ് ഷോ….
പ്രഭാസിന്റെ അടിപൊളി പടമാണെന്ന് പറഞ്ഞു…
ഞാൻ അവരോട് പറഞ്ഞു….
ഇല്ലെടാ.. ഞാൻ ഇല്ല എനിക്ക് ഒരു സുഖമില്ല… എന്തോ തലവേദന പോലെ.. ഞാൻ ഉച്ചക്ക് പോകാൻ തന്നെ കരുതി ഇരിക്കയിരുന്ന എന്ന് അവരോട് നുണ പറഞ്ഞു…. ജിത്തു : എന്നാ ഓക്കേ ഞങ്ങൾ ഒക്കെ പോണുണ്ട്….. നിനക്ക് വരാൻ പറ്റാണെൽ വായോ… ഇല്ലേൽ ഒരു ഹാൻഡ്രെഡ് ബക്സ് എടുക്കാൻ ഉണ്ടെങ്കിൽ തന്നിട്ട് പോടാ….
ഞാൻ : എടാ എന്റെൽ ആകെ 50രൂപ ഉള്ളു അതു മതിയെങ്കിൽ ഇന്നാ എന്ന് പറഞ്ഞു ഞാൻ അമ്പതു രൂപ അവന്ടെ നേരെ നീട്ടി…..
അവൻ അതു വാങ്ങി താങ്ക്സ് മച്ചാ എന്ന് പറഞ്ഞു…. സിനിമേടെ കഥ ഞാൻ വന്നിട്ടു പറഞ്ഞു തരാം എന്ന് പറഞ്ഞു ബാഗ് എടുത്തു പോയി….
ഞാനും പതുകെ…. ബാഗ് എടുത്തു…. സൈക്കിൾ ചവിട്ടു വേഗത്തിൽ വീട്ടിൽ എത്താൻ പരിപാടി നോക്കി….
ഞാൻ അങ്ങനെ ഇരുപത് മിനുട്ടിൽ വീട്ടിൽ എത്തി…. കാളിങ് ബെൽ അടിച്ചു….
ആരും കതകു തുറന്നില്ല
ഞാൻ വീണ്ടും കാളിങ് ബെൽ അടിച്ചു….
അമ്മ കതകു തുറക്കാതെ ആയപ്പോ എനിക്ക് പേടിയായി….