അന്ന് രാത്രി ടീം മീറ്റിങ്.
നമ്മൾ ഇത് വരെ കളിച്ചതു പോലെ അല്ല ഈ ടൂർണമെന്റ് നടത്തുന്ന കോളേജ് ആണ് അതിരാളികൾ അവരുടെ ഗ്രൗണ്ടിൽ വെച്ച് ഒരു കര്യം കൂടെ പുറത്തേക് ഒന്നും അതികം പോകണ്ട നമ്മൾക്കു 3 പ്രറ്റിക്സ് സെക്ഷൻ ഉണ്ട് മുന്നേ ഉണ്ടയാ പോലെ ഹോസ്റ്റൽ പിള്ളേരും ആയി പ്രശ്നം ഉണ്ടാകരുത്.രാജീവ് സാർ പറഞ്ഞു നിർത്തി.
അടുത്ത ദിവ്സങ്ങളിൽ ഞങ്ങൾ ക് പല തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായി ഞാൻ പഠിച്ചു പോയ കോളേജ് അല്ലായിരുന്നു പ്ലയെര്സ് മുതൽ കോളേജ് സ്റ്റാഫ് വരെ ഞങ്ങളെ മാനസികം ആയി ഒരുപാട് ബുദ്ധിമുട്ടിച്ചു ഇങ്ങനെ ഒരു മാറ്റം ഉണ്ടാകാൻ കാര്യം കോളേജ് ഫുട്ബോൾ ടീമിന്റെ പുതിയ അസിസ്റ്റന്റ് ആയി വന്ന ലക്ഷമി നാരായൺ ആയിരുന്നു. എന്നിക്കു അയാൾക്കു ഒരു ഫ്ലാഷ്ബാക്ക് ഉണ്ട് അന്ന് ജയിച്ചതും അയാൾ ആയിരുന്നു.
രാത്രി വാട്സ്ആപ്പ്
നവ്യ : ടോണി നിന്നെ ഞാൻ ഒരുപാട് മിസ്സ് ചെയുന്നു.
“ആയോ ഞാൻ നിന്നെ ഓർക്കുന്നു പോലും ഇല്ല ”
നവ്യ : ഡാ പട്ടി നീ കുറച്ചു ആയി കേട്ടോ.
“സോറി”
നവ്യ പിന്നെ എന്റെ ഒരു ദിവസത്തെ ഓരോ മിനിറ്റ് ചോദിച്ചു നേരം വെളിപ്പിക്കും ഞാൻ ദേഷ്യം വരുന്ന എന്തെകിലും പറഞ്ഞു കോൾ കട്ട് ചെയ്യു. പ്രേമിക്കുബോൾ എല്ലാം പെണ്ണുങ്ങളും ഒരു പോലെ ആണ്.
സെമിഫൈനൽ മാച്ചിനും തലേ ദിവസം എതിർ കോളേജ്ന്റെ പ്രാറ്റിക്സ് കഴിഞ്ഞു.
ലക്ഷ്മി നാരായൺ:ബോയ്സ് നിങ്ങൾ എല്ലാവരും ബെസ്റ്റ് ആണ് നാളെത്തെ മാച്ച് ജയിക്കാൻ നിങ്ങെളെ കൊണ്ട് പറ്റും പക്ഷേ അവരുടെ ടീമിലെ ഒരുത്തൻ മാത്രം നമ്മളെ മുഴുവൻ തോൽപിക്കാൻ. മുന്ന് വർഷം മുമ്പ് ഉള്ള ഒരു സെൽഷൻ ക്യാമ്പ് ഒരു 18 വയസ് ഉള്ള പയ്യൻ ഞാൻ കണ്ടതിൽ ആ പ്രായത്തിൽ ഉള്ള ബെസ്റ്റ് ടാലെന്റ്റ് പക്ഷേ കുറച്ചു ഓവർ സ്മാർട്ട് ആയിരുന്നു ആ സമയം അവൻ ഒരു ഡെഫിൻഡർ ആയിരുന്നു എന്നൽ ഒരു പ്ലേമേക്കർ ക്കു വേണ്ട എല്ലാം കഴിവ് ഉണ്ടയിരുന്നു.അന്നെത്തെ അവന്റെ കോച്ച് ആര് ആണെകിലും ഒരു മണ്ടൻ ആയിരിക്കണം സെലക്ഷൻ കിട്ടിയിട്ട് അവൻ പഠിക്കാൻ വന്നില്ല. ഞാൻ വീണ്ടും അവനെ ഇന്നേലെ ഈ ഗ്രൗണ്ടിൽ വെച്ചു കണ്ടു എന്നിക് അപ്പോളും ഉറപ്പ് ഇല്ലായിരുന്നു അവസാനം ഞാൻ അവന്റെ ഐഡി ഞാൻ പോയി നോക്കി ‘ടോണി ഡേവിഡ് ‘ അന്ന് അവൻ ഒരു ഡിഫൈൻഡർ ആയിരുന്നു ഇപ്പോൾ അവനെ ഫ്രീ ആയി വിട്ടുരിക്കുന്നു അവന്റ ജേഴ്‌സി നമ്പർ മറക്കണ്ട 13 ഒരു കളി കാരന്റെ കാല് ചവിടി ഓടിച്ചാൽ റെഡ് കാർഡ് കൂടുതൽ ഒന്നും കിട്ടില്ല, ലക്ഷ്മി നാരായൺ പറഞ്ഞു നിർത്തി അവിടെ ഉള്ള രണ്ടും പേര് മാത്രം മുഖത്തോട് മുഖം നോക്കി നിന്നും ഒന്നും എന്റെ അച്ഛനും, ഗോകുലും.