തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Posted by

ഓണർ : അതൊന്നും വേണ്ട ഇത്ത…

ഫാത്തിമ : അത് പറ്റില്ല മോനെ,, ബിസിനസ്സിൽ ഒന്നും ഫ്രീ ഇല്ല…. ഓണർ കണ്ണ് കാട്ടി, കഷ്യർ കാർഡ് വാങ്ങി…

ഓണറെ നോക്കി ഫാത്തിമ സീരിയസ് ആയി പറഞ്ഞു : കളക്ഷൻസ് പോരാ, ലേറ്റസ്റ്റ് ട്രെൻഡ്സ് ഒന്നും ഇല്ലല്ലോ… എല്ലാം ഉണ്ടാവും വച്ച ഇങ്ങോട്ട് കയറിയത്..

 

ഓണർ : അയ്യോ അത്, എല്ലാം ഉണ്ടല്ലോ..

ഫാത്തിമ : ഓ എന്നാൽ ആയിക്കോട്ടെ..

ഓണർ : അങ്ങിനെ പറയരുത്, കുറവുകൾ ഒന്ന് പറഞ്ഞാൽ,, മാറ്റം…

ഫാത്തിമ : നാളെ നീ എന്റെ ഓഫീസിൽ കോൺടാക്ട് ചെയ്യൂ. അവര് ലേറ്റസ്റ്റ് ബ്രോഷാർ തരും.

ഓണർ : ഓക്കേ, താങ്ക് യൂ…

കാഷ്യർ : ടോട്ടൽ 52535 രൂപ…

ഫാത്തിമ : ഇത്രയും കുറവോ?..

ഓണർ : ഞങ്ങൾ എടുക്കുന്ന റേറ്റ് ആണ് അത്… അത്ര എങ്കിലും വേണം, പ്ലീസ് വേണ്ട പറയരുത്..

ഫാത്തിമ ഒന്ന് ആലോചിച്ചു : മ്മ് ശരി, ടോട്ടൽ അല്ലാതെ എത്ര ആയി..

കാഷ്യർ : വേറെ കണക്ക് കൂട്ടണം അതിനു, ഏകദേശം ഒരു ലക്ഷം അടുത്തായിട്ടുണ്ടാവും..

മഞ്ജിമ ആലോചിച്ചു കാറിൽ ഇരുന്നു, തന്റെ കല്യാണത്തിന് തുണിതരങ്ങൾക്ക് 5 വർഷം മുമ്പ് ആകെ ചിലവാക്കിയത് 15000 രൂപ ആയിരുന്നു,

കാറിൽ കയറി ഇരുന്ന ശേഷം മഞ്ജിമ ചോദിച്ചു : ഇതൊക്കെ എന്തിനാ ഇത്ത…

ഫാത്തിമ : എനിക്ക് മഞ്ജുവിന്റെ വീട്ടുകാരെ അത്രയ്ക്ക് ഇഷ്ടം ആയി. എനിക്ക് നിന്റെ പോലെ ഒരു ഫാമിലി ഇല്ല മഞ്ജു. ആക്രിക്കാരൻ ആയിരുന്നു എന്റെ ഉപ്പ. ഞങ്ങൾ 4 മക്കൾ. നാലും പെണ്ണുങ്ങൾ. ആരുമായും ഒരു കോൺടാക്ട്ടും ഇല്ല ഇന്ന് എനിക്ക്. ഉമ്മയെ മാത്രം ഞാൻ കൊണ്ട് വന്നു.

മഞ്ജു : അതെന്തു പറ്റി, ആരുമായും മിണ്ടാതെ..

ഫാത്തിമ : പുറം രാജ്യത്തു ജയിലിൽ കിടന്ന ഫാത്തിമയെ ആർക്കും വേണ്ട.

മഞ്ജു : ജയിലിലോ, അയ്യോ എന്തിനാ?..

ഫാത്തിമ : സ്പാ നടത്തിയതിന്..

Leave a Reply

Your email address will not be published. Required fields are marked *