അമ്മ:- അല്ല, കോടതിയിൽ കേസ് എത്തിയപ്പോൾ തന്നെ അയാൾ ഒളിവിൽ പോയി.. ഇപ്പൊ അഹമ്മദാബാദിൽ ഒരു കൂട്ടുകാരന്റെ കൂടെയാണ് 2 ആഴ്ചയായിട്ട്. പിടി കൊടുത്താൽ റിമാൻഡിൽ ആകും പിന്നെ രക്ഷപ്പെടുത്താൻ എളുപ്പമാകില്ല.. അതുകൊണ്ട് ഞാൻ പിടി കൊടുക്കണ്ട എന്ന് പറഞ്ഞു.. തെളിവുകൾ ഫേക്ക് ആണെന്ന് തെളിയിച്ചാൽ അയാളെ രക്ഷപ്പെടുത്താം.. അതിനു അയാൾ പുറത്തു വേണം…
ഞാൻ:- പക്ഷെ പോലീസ് അന്വേഷിക്കുന്നയാളല്ലേ.. ഇപ്പൊ പിടിച്ചാൽ കൂടുതൽ കാലം ശിക്ഷ അനുഭവിക്കേണ്ടി വരില്ലേ.. പിന്നെ എങ്ങനെ ആണ് അയാള് അമ്മയെ വന്നു കണ്ടത്??
അമ്മ:- ഞാൻ അയാളെ കണ്ടില്ല.. അയാളുടെ ഭാര്യയും അനുജനും കൂടെയാണ് എന്നെ വന്നു കണ്ടത് ഡീറ്റെയിൽസ് ഒക്കെ തന്നത്.. ശെരിയാണ് ഉളിവിൽ ഉള്ളപ്പോൾ പിടിച്ചാൽ കൂടുതൽ പ്രശ്നമാകും.. ഞാൻ അയാളോട് സംസാരിച്ചു.. എനിക്കൊരു ബമ്പർ ഓഫർ ആണ് തന്നിരിക്കുന്നത്..
ഞാൻ:- അതെന്താ
അമ്മ:- അയാളെ ഇതിനു രക്ഷപ്പെടുത്തിയത് 25 ലക്ഷമാണ് ഓഫർ.. അതല്ലേ എനിക്കിത്ര ആകാംഷ…
ഞാൻ:- ഹ്മ്മ് അതൊക്കെ നല്ലതാണു.. പക്ഷെ ജയിക്കണ്ടേ… ആ തെളിവുകൾ ഒക്കെ ഫേക്ക് ആണെന്ന് തെളിയിക്കാൻ പറ്റുമോ?
അമ്മ:- പറ്റും.. ആരാണെങ്കിലും ചെയ്തു വെച്ചവർ മണ്ടന്മാരാണ്.. ഡീറ്റെയിൽസ് ഒക്കെ വായിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി… ഇനി 12 ദിവസം കഴിഞ്ഞാണ് അടുത്ത ഹിയറിങ്.. അതിനുള്ളിൽ എന്തെങ്കിലും ടെവേലോപ്മെന്റ്റ് ഉണ്ടെങ്കിൽ തന്നെ ബെയിൽ കിട്ടും.. കിട്ടിയാൽ ആശ്വാസം ആണ് പിന്നെ ഒന്നോ രണ്ടോ മാസം ഒക്കെ കഴിനാകും പിന്നെയുള്ള ഹിയറിങ്.. അപ്പോളേക്കും എല്ലാം ശെരിയാക്കിയാൽ മതി.. ആ അതെന്തെങ്കിലും ആകട്ടെ. നീ പോയി കുളിച്ചു വാ, ഞാൻ ബർഗർ ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്
ഞാൻ:- ആഹാ.. എന്തായാലും ഓൾ ദി ബേസ്ഡ്.. അല്ല, പക്ഷെ അഹമ്മദാബാദ് ഉള്ള അയാളെ ‘അമ്മ എങ്ങനെ കാണും.. ഫോണിൽ സംസാരിച്ചാൽ മാത്രം മതിയോ??