“ഇതാണ് ലാസ്റ്റ് ഡ്രസ്സ്.. ഇത് ഇട്ടിട്ട് വാ..”
“ആ..”
അവൾ അത് വാങ്ങി ഡോറടച്ചു. അവൻ തിരികെ വന്ന് ക്യാമറ സെറ്റ് ആക്കി.. ഉയർന്ന ശ്വാസനിരക്ക് ത്വരിതപ്പെടുത്തി. നേഹ വേഗം തന്നെ പുറത്തിറങ്ങി.
“അവരിപ്പോൾ വരും..” അരുൺ പറഞ്ഞു.
“അരവിന്ദേട്ടനെത്തിയോ??”
“ആ.”
“ഹോ. ഞാൻ പേടിച്ചു പോയി ”
“ഞാനും..” അവൻ ഇളിച്ചു.
“അയ്യ നല്ല ചിരി..”
“ഹ ഹ.. നി നിക്ക് ഇതിന്റെ സ്‌നാപ് കൂടെ എടുത്ത് തീർക്കാം..”
“ആ..”
ഇരുവരും ചമ്മൽ പുറത്തു കാണിച്ചില്ല. അവർ രണ്ടു മൂന്ന് പിക്സ് എടുത്തപ്പോഴേക്കും അരവിന്ദും ബോസ്സും കയറി വന്നു.
“ഹായ്.. എവിടെ വരെയായി വർക്ക്?..അരുൺ..”
ബോസ്സ് അരുണിനോട് ചോദിച്ചു ഉള്ളിൽ കയറി.
“ഹായ് നേഹ..”
“ഹായ് സർ..”
ബോസ്സിനെ ചിരിയോടു കൂടി ഗ്രീറ്റ് ചെയ്ത് പുറകിൽ വന്ന ഭർത്താവിനെ കണ്ട് അവൾക്ക് ചെറിയ പരുങ്ങൽ തോന്നി. എന്നാലും ചിരിച്ചെന്നു വരുത്തി.
“ദാ കഴിഞ്ഞു സർ. രണ്ടെണ്ണം കൂടി എടുത്താൽ മതി..”
“ഓക്കേ നടക്കട്ടെ.” ബോസ്സ് അവിടെയുള്ള മേശയിൽ ചാരി നിന്നു കൂടെ അരവിന്ദും നിന്നു. പതിവ് പോലെ അവനു അരുൺ നേഹയുടെ ഫോട്ടോ എടുക്കുന്നത് ഒട്ടും ഇഷ്ടപ്പെട്ടില്ല.
“നേഹ നോക്കാം..” അരുൺ അവളോട് പറഞ്ഞു അവൾ അരവിന്ദനെ ഇടങ്ങണ്ണിട്ട് നോക്കി നിസംഗ ഭാവത്തിൽ പോസ് ചെയ്യാൻ തുടങ്ങി.
“എന്തു പറ്റി നേഹ?? അൽപം ചിരിയോടു കൂടി നിക്ക്..”
“സോറി സർ… “
ഇത് പറയുമ്പോളും അരവിന്ദിന്റെ മുഖമാണ് അവൾ ശ്രദ്ധിച്ചത്. തന്റെ ഭാര്യയുടെ ശരീരവും അംഗലാവണ്യവും മറ്റു രണ്ടാൾ കൂടെ വീക്ഷിക്കുന്നത് അവനു ബുദ്ധിമുട്ടുണ്ടാക്കി. കല്യാണത്തിന് മുന്നേയും ഇവൾ ഇത് തന്നെ അല്ലെ ചെയ്തത് എന്നോർത്ത് ഒന്നും മിണ്ടാനാവാതെ നിന്നു.
“ഓക്കേ എക്സലന്റ്.. അരുൺ വർക്സ് ഓക്കെ എന്റെ കേബിനിലേക്ക് കൊണ്ടു വാ..”
“ശെരി സർ..”
“ബൈ നേഹ..”
അവൾ ചിരിച്ചു.
ബോസ്സ് ഇറങ്ങിയതിനു ശേഷം അവൾ ഡ്രസ്സ് മാറാൻ നടന്നു. അരുൺ റൂമിലെ ക്രമീകരണങ്ങൾ അഴിക്കുകയാണ്
“അരവിന്ദേട്ട .. ഒരു മിനുട്ട് ഞാൻ ഇപ്പോ വരാം..”