“ഇനി കൊണ്ട് പൊയ്ക്കോ… ഒച്ചയുണ്ടാക്കരുത്…”
അയാൾ കാളിയനോടും കൂട്ടരോടും പറഞ്ഞു,
കാളിയൻ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ചും ഒരു ആംബ്യുളും എടുത്ത് സിറിഞ്ചിൽ മരുന്ന് നിറച്ച് കുതറിക്കൊണ്ടിരുന്ന വൃന്ദയുടെ കയ്യിലേക്ക് കുത്തിയിറക്കി, അല്പനേരത്തിനുള്ളിൽ അവളുടെ കണ്ണുകൾ അടഞ്ഞു വന്നു അവൾ കുഴഞ്ഞു, കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ അവളെയെടുത്ത് തോളിലേക്കിട്ട് പുറത്തേക്ക് നടന്നു, എല്ലാവരും പോകുന്നത് നോക്കി ശില്പയും രാജേന്ദ്രനും വിജയചിരിയോടെ അൽപനേരം നോക്കി നിന്നു പിന്നീട് പുറത്തേക്ക് നടന്നു,
അപ്പോഴും കാവിലെ വിളക്കുകൾ തെളിഞ്ഞിരുന്നില്ല… ആ പാവവിളക്കിൽ തിരി നിറഞ്ഞു കത്തിക്കൊണ്ടിരുന്നു…
എല്ലാവരും പുറത്തേക്ക് പോയ ആ നിമിഷം കാവിന് മുന്നിലെ നിലവിളക്കും ചുറ്റുമുള്ള കാൽവിളക്കുകളും തനിയെ പ്രകാശിച്ചു
കാക്കാത്തിയമ്മ പതിയെ കണ്ണുകൾ തുറന്നു, തൊട്ടടുത്തുനിൽക്കുന്ന അതിസുന്ദരിയായ പെൺകുട്ടിയെ നോക്കി, നോട്ടത്തിന്റെ അർത്ഥം മനസ്സിലായപോലെ അവൾ മുന്നിലേക്ക് വന്നു
“കല്പിച്ചാലും അമ്മേ…”
അവൾ തൊഴുതുകൊണ്ട് പറഞ്ഞു, കാക്കാത്തിയമ്മയുടെ മുഖം ഗൗരവത്താൽ ചുവന്നു, നെറ്റിയിലെ ചുവന്ന പൊട്ട് നക്ഷത്രത്തെപ്പോലെ തിളങ്ങി.
••❀••
ശില്പയ്ക്ക് ഉറക്കെയുറക്കെ ചിരിക്കണമെന്ന് തോന്നി, അത്ര സന്തോഷത്തിലായിരുന്നു അവൾ,
“thanks അച്ഛാ… thanks a lot…”
അവൾ രാജേന്ദ്രനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു,
“ഞാനീ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്റച്ഛനെയാ… കാരണം എനിക്ക് വേണ്ടതെല്ലാം എന്റച്ഛൻ എനിക്ക് തന്നിട്ടുണ്ട്… you are a good father…
അവൾ ആ ഉണ്ണി… കുട്ടിക്കാലം മുതൽക്കേ എന്നിൽ ദേഷ്യവും പകയും വളർത്തിയവൾ, ഞാൻ മോഹിച്ചതെല്ലാം തട്ടിയെടുത്തവൾ… ഇനി ഉണ്ണിയെന്നൊരു അദ്ധ്യായം ഇല്ല…”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
അയാൾ അവളെ ചേർത്ത് പിടിച്ചു, അവർ കവിനുള്ളിലൂടെ ചുറ്റി കറങ്ങി കരിമ്പനയുടെ അടുത്ത് കാവിലേക്ക് പോയി തിരികെവരുന്ന വൃന്ദയെ കാത്ത് നിൽക്കുന്നവരുടെ അടുത്തേക്ക് വന്നു
വർധിച്ച സന്തോഷത്തോടെ രണ്ടുപേരും മുന്നിൽത്തന്നെ ഗൂഢമായ ചിരിയോടെ നിന്നു,
“ഇത്രേം നേരായിട്ടും ഉണ്ണിമോളേ കാണുന്നില്ലല്ലോ…? തിരക്കി പോണോ…?”
വിശ്വനാഥൻ വേവലാതിയോടെ ചോദിച്ചു
“ഏയ്… പാടില്ല… അകത്തേക്ക് ആ കുട്ടിക്ക് മാത്രേ പോകാൻ പാടുള്ളു… ആ കുട്ടി തിരികെ വരട്ടെ…”
ക്ഷേത്രം തന്ത്രി പറഞ്ഞു,
അത് കേട്ട ശിൽപയുടെയും രാജേന്ദ്രന്റെയും ചുണ്ടിൽ പുച്ഛ ചിരി വിടർന്നു