തുളസിദളം 8 [ശ്രീക്കുട്ടൻ]

Posted by

പെട്ടെന്ന് അയാളുടെ നെറ്റിയിൽ ശക്തമായെന്തോ വന്നു കൊണ്ടു, അയാൾ നെറ്റി പൊത്തിപ്പിടിച്ച് നോക്കി വിരലുകൾക്കിടയിലൂടെ ചൂട് ചോര ഒലിച്ചിറങ്ങി, എന്താണ് സംഭവിച്ചതെന്നറിയാൻ അയാൾ മുഖമുയർത്തി നോക്കുമ്പോൾ, ദേഷ്യം കൊണ്ട് ജ്വാലിച്ചുകൊണ്ട് കുഞ്ഞി നിൽക്കുന്നു, അവൾ അയാളുടെ നെറ്റിയിലേക്ക് വലിച്ചെറിഞ്ഞ ചില്ലുഗ്ലാസ് പൊട്ടി തകർന്ന് നിലത്തപ്പോഴും കിടക്കുന്നുണ്ടായിരുന്നു,

വീണ്ടും അയാളുടെ നേർക്ക് ദേഷ്യത്തോടെ പായാൻ നോക്കിയ കുഞ്ഞിയെ കിച്ച തടഞ്ഞു നിർത്തി,

“വിട് എന്നെ…”

കുഞ്ഞി കുതറി, കിച്ച അവളെ സമാധാനിപ്പിച്ചു

പിന്നീട് കിച്ച അയാളുടെ നേർക്ക് നടന്നു,

“താനക്കെയൊരു മനുഷ്യനാണോടോ…? ഒരു ചെറിയ കുഞ്ഞ് അതിനെ അന്നത്തിന്റെ മുന്നേന്ന് എഴുന്നേൽപ്പിച്ചു വിട്ട തന്നെ മനുഷ്യനെന്നു വിളിക്കാൻ അറപ്പ് തോന്നുന്നു, തന്റെ ചെകിട് തീർത്തു ഒരെണ്ണം തരാനാ എനിക്ക് തോന്നുന്നത്, പക്ഷേ ഇത് തന്റെ വീടും താൻ എന്നെക്കാളും മൂത്തതും ആയിപ്പോയി, താനീകാണിച്ചതിന് താൻ അനുഭവിക്കും… ഒരു നേരത്തെ ഭക്ഷണത്തിനായി താൻ എരക്കും, നോക്കിക്കോ…”

അവൾ അയാളുടെ മുഖത്തുനോക്കി ദേഷ്യത്തോടെ പറഞ്ഞിട്ട് അവൾ കുഞ്ഞിയെയും കൂട്ടി അകത്തേക്ക് പോയി,

ബാക്കിയുള്ളോരെല്ലാം അയാളെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയിരുന്നു, സീതലക്ഷ്മിയും രുദ്രും ഭൈരവും മാധവനും വിശ്വനാഥനുമെല്ലാം ഒന്നു കഴിക്കാതെ ഇലമടക്കി എഴുന്നേറ്റു, അതുകണ്ട് ബാക്കിയുള്ളവരും എഴുന്നേറ്റു,

“കാണിച്ചത് മഹാചെറ്റത്തരമായിപ്പോയി അളിയാ…”

വിശ്വനാഥൻ ദേഷ്യത്തിൽ അയാളോട് പറഞ്ഞുകൊണ്ട് പോയി,

ദേഷ്യത്തോടെ അയാൾക്കടുത്തേക്ക് പോകാൻ നിന്ന രുദ്രിനെയും ഭൈരവിനെയും മാധവൻ പിടിച്ചു വലിച്ച് പുറത്തേക്ക് കൊണ്ടുപോയി,

“ഡോ രാജേന്ദ്രാ… താൻ തന്റെ കൊണം കാണിച്ചല്ലോ… ഇപ്പൊ എല്ലാവരും എണീറ്റ് പോയ സ്ഥിതിക്ക് നിനക്കും കൂട്ടുകാർക്കും വിസ്തരിച്ചു ഉണ്ണാലോ… നീയൊരു പര നാറിയാണെന്ന് വീണ്ടും തെളിയിക്കുന്നു… കഷ്ടം…”

ശ്രീകുമാർ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് പോയി

രാജേന്ദ്രൻ വല്ലാത്ത അവസ്ഥയിൽ അവിടെയിരുന്നു, അപ്പോഴും അയാളുടെ നെറ്റിയിൽ നിന്നും രക്തം ഒഴുകികൊണ്ടിരുന്നു.

••❀••

“അയ്യേ… കുഞ്ഞി എന്തിനാ കരയുന്നെ… എനിക്ക് വിഷമോന്നുല്ല… പോട്ടേ…”

മാവിന്റെ ചുവട്ടിൽ നിന്ന കണ്ണനെ കെട്ടിപ്പിടിച്ച് കരയുകയാണ് കുഞ്ഞി, കണ്ണൻ കുഞ്ഞിയുടെ കണ്ണ് തുടച്ചുകൊടുത്തു,

“ന്നാലും… കണ്ണേട്ടനെ അയാള് വഴക്ക് പറഞ്ഞില്ലേ…? അതുകൊണ്ടാ എനിക്ക് സങ്കടം വന്നേ…”

Leave a Reply

Your email address will not be published. Required fields are marked *