“അച്ഛനെന്താ ഒരു ടെൻഷൻ പോലെ…??”
ശില്പ അയാളോട് ചോദിച്ചു
“ഏയ്… ഒന്നൂല്ല മോളെ…”
“അല്ല… എന്തോ ഉണ്ട്…”
അവൾ പിന്നെയും ചോദിച്ചു
“അത്… എന്റെയുള്ളിൽ തിരികെടാതെ കിടക്കുന്ന ഒരു ബോംബ്, ആരുമറിയാത്ത ഒരെണ്ണം… ഞാനത് ചാരം കൊണ്ട് മൂടിയിട്ടിരുന്നു… അതിപ്പോ ആരെക്കെയോ ചികഞ്ഞെടുത്തോ എന്നൊരു തോന്നൽ…”
അയാൾ ആവലാതി മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു
ശില്പ അയാളെ നോക്കി നിന്നു
“എനിക്ക് അച്ഛനോടൊരു കാര്യം പറയാനുണ്ടായിരുന്നു”
ശില്പ പറഞ്ഞു
അയാൾ ചോദ്യ ഭാവത്തിൽ അവളെ നോക്കി
അവൾ നടന്നതെല്ലാം അയാളോട് പറഞ്ഞു, അയാൾ ഒരു നിമിഷം ആലോചിച്ചു, അയാളുടെ കണ്ണുകൾ കുറുകി
“ഓഹോ… അപ്പൊ അങ്ങനൊരു കഥ നടക്കുന്നുണ്ടല്ലേ… ഇനി ഒന്നും വച്ചു താമസിപ്പിക്കരുത്, എല്ലാം അവസാനിപ്പിക്കാൻ സമയമായി…”
അയാൾ കുടിലത കണ്ണിൽ നിറച്ചുകൊണ്ട് പറഞ്ഞു
ശില്പയും ഗൂഢമായി ചിരിച്ചു
••❀••
വൃന്ദ പുറമെ ധൈര്യം കാട്ടിയെങ്കിലും അവളുടെ ഉള്ളിൽ വല്ലാത്ത ഭയം നിറഞ്ഞിരുന്നു, കിച്ചയെ കണ്ടപ്പോൾ ഒരു ആശ്രയമെന്നവണ്ണം അവളോട് രാവിലത്തെ കാര്യങ്ങൾ പറഞ്ഞു, കിച്ച കുറച്ചുനേരം ഒന്നും മിണ്ടിയില്ല,
“നീയെന്തിനാ ഉണ്ണി ഇങ്ങനെ ഭയക്കുന്നെ, രുദ്രേട്ടൻ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്, നീയിപ്പോ പണ്ടത്തെപോലെയല്ല, ഇപ്പൊ നിനക്ക് ചുറ്റും നിന്നെ സ്നേഹിക്കുന്നവരെല്ലാമുണ്ട്, ഈ ഞങ്ങളുണ്ട്, ഇപ്പോഴെങ്കിലും അല്പം ധൈര്യം കാണിക്ക്, പേടിച്ച് വിറച്ചിരിക്കാനാണെങ്കിൽ എന്നും അങ്ങനെ ഇരിക്കാനെ പറ്റു, ആ ഡാഷ് മോളുടെ കാര്യം രുദ്രേട്ടൻ നോക്കിക്കോളും, അവളുടെ തന്തയുടെ കാര്യം പോലീസും… കാവിലെ ഉത്സവം കഴിയട്ടെ, നിന്റെ വലിയച്ഛനെ വിലങ്ങുവച്ചു നിന്റെ മുന്നിലൂടെ നടക്കുന്നത് നിനക്ക് കാണാം…”
കിച്ച അവളെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു, വൃന്ദയ്ക്ക് അവളുടെ വാക്കുകൾ അല്പം ആശ്വാസം നൽകി
“പറഞ്ഞപോലെ എന്റെ ചെറുക്കൻ എവിടെ…?”
കിച്ച വൃന്ദയോട് ചോദിച്ചു,
“ഇന്ന് കണ്ടതേയില്ല, ചെലപ്പോ അകത്ത് കാണും,”
വൃന്ദ ചിരിച്ചുകൊണ്ട് പറഞ്ഞു
“അപ്പൊ ഞാനൊന്ന് പോയി കണ്ടിട്ട് വരട്ടെ…”
അവൾ വൃന്ദയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് ഭൈരവിന്റെ മുറിയിലേക്ക് ഓടി,
ഭൈരവ് കുളി കഴിഞ്ഞ് വസ്ത്രം മാറുകയായിരുന്നു, ഒരു മുണ്ടുടുത്ത് ഷർട്ട് ഇടാൻ കയ്യിലെടുക്കുമ്പോഴാണ് എന്തോ ഒന്ന് അവനെ വന്ന് അവനെ ഇടിച്ചത്, ഭൈരവ് അതിനെയും കൊണ്ട് ബാലൻസ് തെറ്റി കട്ടിലിലേക്ക് വീണു, അവൻ ഞെട്ടി നോക്കുമ്പോൾ കാണുന്നത് ഉടുമ്പ് പിടിച്ചപോലെ അവനെയും ചുറ്റിപ്പിടിച്ചു അവന്റെ നെഞ്ചിൽ അമർന്ന് കിടക്കുന്ന കിച്ചയെയാണ്, ഒരു നിമിഷം അവനൊന്ന് പകച്ചെങ്കിലും പിന്നീട് അവൻ അവളെ തള്ളിമാറ്റാൻ നോക്കി, അപ്പോഴേക്കും കിച്ച അവനിലുള്ള പിടിച്ചു ഒന്നുകൂടി മുറുക്കിയിരുന്നു,