കണ്ണൻ കുഞ്ഞീടെ താടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു, കുഞ്ഞി അത് കേട്ട് നാണത്തോടെ നിന്നു,
“ഞങ്ങള് പൊയ്ക്കോട്ടേ ഉണ്ണിയേച്ചി…”
കണ്ണൻ അവരെനോക്കി പുഞ്ചിരിച്ച് നിൽക്കുന്ന വൃന്ദയോടായി ചോദിച്ചു, അതിന് വൃന്ദ ചിരിച്ചുകൊണ്ട് തലയാട്ടി
••❀••
രുദ്രിനുള്ള ചായയുമായി വൃന്ദ അവന്റെ മുറിയിലേക്ക് നടന്നു, രുദ്രിന്റെ മുറിയുടെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു, വൃന്ദ പതിയെ അകത്തേക്ക് കടന്നു, രുദ്ര് കട്ടിലിൽ മൂടിപ്പുതച്ച് കിടക്കുന്നുണ്ട്, വൃന്ദ കപ്പ് ടേബിളിൽ വച്ച്, പതിയെ ഒരു കുസൃതി ചിരിയുമായി അവനടുത്തേക്ക് വന്നു, പതിയെ കുനിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി, പെട്ടെന്ന് അവളെ ഞെട്ടിച്ചുകൊണ്ട് രുദ്ര് അവളെ കെട്ടിപ്പിടിച്ച് കട്ടിലിലേക്കിട്ട് അവളെ അവന്റെ അടിയിലേക്കാക്കി,
“യ്യോ… ന്റെ കാവിലമ്മേ…”
അല്പം ഉറക്കെത്തന്നെ വൃന്ദ ഞെട്ടി വിളിച്ചുപോയി
വൃന്ദ നോക്കുമ്പോൾ ചുണ്ടിലൊരു പുഞ്ചിരിയുമായി അവളെത്തന്നെ നോക്കി കിടക്കുന്ന രുദ്ര്, ആ നീലക്കണ്ണുകളിൽ ഒളിപ്പിച്ച കുസൃതിയോടെ അവളെ നോക്കി, അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു
“ദേ… മാറങ്ങോട്ട്… ആരേലും വരും.. പറഞ്ഞേക്കാം…”
വൃന്ദ പെട്ടെന്ന് തുറന്നുകിടന്ന വാതിലിൽ നോക്കികൊണ്ട് പറഞ്ഞു
“വരട്ടെ… എന്നാലും ഞാൻ വിടില്ല…”
രുദ്ര് അവളിൽ ഒന്നുകൂടി അമർന്നുകൊണ്ട് പറഞ്ഞു,
അവൾ ഒരുനിമിഷം അവനെ നോക്കിക്കിടന്നു പിന്നീട് കയ്യുയർത്തി അവന്റെ മുഖത്തേക്ക് കിടന്ന മുടി പതിയെ മാടി ഒതുക്കി
“ഇന്നെന്താ രാവിലെ ഓടാൻ പോയില്ലേ…?”
അവൾ പതിയെ ചോദിച്ചു
“ഇല്ല… ഇന്ന് ഒരു മൂഡ് തോന്നിയില്ല…”
അവൻ അവളുടെ നെറുകയിൽ മുത്തിക്കൊണ്ട് പറഞ്ഞു, ഒരു നിമിഷം അവളത് കണ്ണടച്ച് സ്വീകരിച്ചു
“മാറിയേ… ഇന്ന് തറവാട്ടിൽ പൂജ തുടങ്ങുവാ… എനിക്ക് തൊഴാൻ പോണം… മോനും പോയി കുളിച്ച് സുന്ദരനായി വാ…”
അവൾ അവനിൽനിന്നും പിടഞ്ഞു മാറിക്കൊണ്ട് പറഞ്ഞു, അവൾ പുറത്തേക്ക് പോകാൻ തുനിഞ്ഞതും രുദ്ര് അവളുടെ കയ്യിൽ പിടിച്ചു നിർത്തി അവന്റെ നെഞ്ചിലേക്ക് ചേർത്തു, ഒരു നിമിഷം അവർ പരിസരം മറന്ന് ഒന്നിച്ചു ചേർന്ന് നിന്നു,
“ഡീ…”
പെട്ടെന്നൊരലർച്ചകേട്ട് അവർ ഞെട്ടി മാറി, നോക്കുമ്പോൾ കോപം കൊണ്ട് ജ്വലിച്ച് അവരേതന്നെ നോക്കി നിൽക്കുന്ന ശില്പ,
വൃന്ദ അടിമുടി വിറച്ചു, രുദ്രിന് പറയത്തക്ക ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല,