അച്ചു : ഇന്ദ്രൻ ആയിരിക്കും….
അമ്മു വെളിയിലേക്ക് ഓടി…
വെളിയിൽ ഇന്ദ്രൻ ആയിരുന്നില്ല…. അവൾ പേടിച്ച് പുറകോട്ട് മാറി…
വന്നവൻ: ചേച്ചി അമറെട്ടൻ ഇല്ലെ….
അമർ : എന്താ
വന്നവൻ : ചേട്ടാ എന്നെ മനസ്സിലായില്ലേ ഞാൻ ആണ് തീയേറ്ററിൽ അടി ഉണ്ടാക്കിയ ജിത്തു….
അമർ : മനസ്സിലായി
ജിത്തു : അതെ ചേട്ടന് തരാൻ പറഞ്ഞ് ഇന്ദ്രെട്ടൻ ഒരു പേപ്പർ പിന്നെ ഈ ബാഗ് രണ്ടും തന്നിട്ടുണ്ട്…..
അമർ ബാഗ് നന്ദൻ്റെ കൈയ്യിൽ കൊടുത്തിട്ട് കത്ത് നോക്കി
അമർ കാത്ത് വായിച്ച് തുടങ്ങി….
പ്രിയപ്പെട്ട അമർ അറിയാൻ ….
“എല്ലാരും സത്യം അറിഞ്ഞ് കാണും എന്ന് വിശ്വസിക്കുന്നു…. ഞാൻ കാരണം നിങൾ ഒരുപാട് വിഷമിച്ചു എന്ന് എനിക്ക് അറിയാം അതിൽ എനിക്ക് അതിയായ സങ്കടം ഉണ്ട്…. ഞാൻ കാരണം പപ്പക്കും അമ്മക്കും ഉണ്ടായ മാനനഷ്ട്ടം ഒരുപാട് ആണ് എന്ന് എനിക്ക് അറിയാം…അവരുടെ കാലിൽ പിടിച്ച് മാപ്പ് പറയാൻ ആഗ്രഹം ഉണ്ടെങ്കിൽ പോലും എനിക്ക് അവരുടെ മുന്നിൽ വരാൻ ഉള്ള ധൈര്യം ഇല്ല…
അമൃതയോട് പറയണം അവൾക്ക് വേണ്ടത് ഉടൻ തന്നെ അവളെ തേടി വരും എന്ന് അത് സന്തോഷത്തോടെ സ്വീകരിക്കണം എന്ന്….
നീ അടക്കം ഉള്ള എൻ്റെ കൂട്ടുകാർ അറിയാൻ ഈ വിഷയം എന്നോട് കൂടെ തീരട്ടെ വൈരാക്യം മനസ്സിൽ വച്ച് സ്വന്തം ജീവിതം നശിപ്പിക്കരുത്…. ഈ മൂന് ദിവസം കൊണ്ട് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം ഉണ്ട് ഞാൻ സ്വന്തം എന്ന് കരുതിയത് ഒന്നും എൻ്റെ അല്ല…
എൻ്റെ നശിച്ച സമയത്ത് നിങൾ എന്നെ ഒരുപാട് സഹായിച്ചു… എന്നും ഓർമയിൽ സൂക്ഷിക്കാൻ എനിക്ക് അത് തന്നെ ധാരാളം ആണ്….
നിങ്ങളെ ഞാൻ മരണം വരെ മറക്കില്ല… ☺️ പിന്നെ വീണ്ടും പറയുന്നു ഇത് ഇവിടെ തീരണം …വീട്ടുകാർക്ക് ഇല്ലാത്ത ഒന്നും നിങ്ങൾക്ക് വേണ്ട….
ഞാൻ ഒരു കോമാളി ആയി ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല….
ആരോടും ഒരു പരിഭവവും ഇല്ല … ആരെയും ബുദ്ധിമുട്ടിക്കുന്നില്ല ..