പാവം ബിനീഷ്… വണ്ടി വാങ്ങിയിട്ട് ഒരു മാസം പോലുമായിട്ടില്ല….
അവനെയും കൊണ്ട് ആംബുലൻസ് പോകുന്നത് ഞാൻ നോക്കി നിന്നു…..
അങ്ങനെ എന്റെ പ്രിയ സുഹൃത്തേ…. നിനക്ക് എന്നെന്നേക്കുമുള്ള ശയനത്തിനായി ആശംസകൾ അർപ്പിച്ചു കൊള്ളട്ടെ…..
********************
അപകടം നടന്ന കാര്യം എന്തുകൊണ്ടോ റീനയോട് പറയാൻ തോന്നിയില്ല.. നേരം വെളുക്കട്ടെ എന്ന് കരുതി…. അല്ലേൽ കൊച്ചിനെയും കൊണ്ട് അവളീ രാത്രിയിൽ വരേണ്ടി വരും…. അത് വേണ്ട….
അധികം ആരുമില്ലാത്ത ഏരിയ ആയതു കൊണ്ട് തന്നെ ആൾക്കൂട്ടമൊന്നും ഉണ്ടായില്ല…. പുറകെ വന്നൊരു ഓട്ടോറിക്ഷക്ക് കൈ കാണിച്ചു ഞാനും ഹോസ്പിറ്റലിൽ പോയി….. അവനെ ICU ലേക്ക് മാറ്റിയിരിക്കുന്നു എന്നറിഞ്ഞു…..
ഡോക്ടറിനെ കണ്ടു സംസാരിച്ചു… കാര്യങ്ങളൊക്കെ ഞാൻ കരുതിയത് പോലെ തന്നെ എന്നോട് പുള്ളിയും പറഞ്ഞു.
ഞാൻ പുറത്തിറങ്ങിയപ്പോഴാണ് റീനയുടെ ഫോൺ വരുന്നത് …അപ്പുറത്തു കരച്ചിൽ തന്നെയായിരുന്നു…
ഹലോ ചേട്ടായീ എവിടാ….
ഞാൻ ഹോസ്പിറ്റലിലാ റീനേ ..ആരാ നിന്നോട് പറഞ്ഞെ….
ബിനീഷ് വിളിച്ചാരുന്നു…. അച്ചായന് ഇപ്പൊ എങ്ങനെയുണ്ട്….
റീനേ അത് കുറച്ചു പരിക്ക് മാത്രേ ഉള്ളൂ… രണ്ട് ദിവസം കഴിഞ്ഞു കൊണ്ട് പോകാം എന്ന് പറഞ്ഞു …
എനിക്ക് അങ്ങോട്ട് വരാൻ വണ്ടി ഒന്നുല്ലല്ലോ…അല്ലേൽ ഞാൻ ഇപ്പൊ തന്നെ വന്നേനെ…
നീ വരണ്ട റീനേ… ഞാൻ ഉണ്ടല്ലോ…. കാര്യങ്ങളൊക്കെ ഞാൻ നോക്കി കൊള്ളാം… നീ രാവിലെ വന്നാൽ മതി…നീ ഇപ്പൊ വെച്ചോ… ഞാനൊന്ന് ഡോക്ടറിനെ കാണട്ടെ…
അതും പറഞ്ഞു ഞാൻ ഫോൺ വെച്ചു…
അപ്പോഴും അവിടെ കരച്ചിൽ തന്നെയായിരുന്നു…. എത്ര ഉപദ്രവിച്ചാലും ഒരു ഭാര്യക്ക് എപ്പോഴും ഭർത്താവിനോട് സ്നേഹം തന്നെ ആയിരിക്കുമെന്ന് എനിക്ക് മനസിലായി…. അപ്പോ അവൻ തളർന്ന കാര്യം കൂടി പറഞ്ഞാലോ…..
അറിയില്ല നാളെ നോക്കാം…
ഞാൻ ഹോസ്പിറ്റലിന്റെ അകത്തേക്ക് നടന്നു….
*******
നേരം ആറു മണി ആകുന്നതേയുള്ളൂ .. കൈക്കുഞ്ഞുമായി റീന ഓടി വരുന്നത് ഞാൻ കണ്ടു…. നടക്കുന്നതിനു ചെറിയൊരു ബുദ്ധിമുട്ടുള്ള പോലെ തോന്നി…. എന്റെ അടുത്ത് വന്നപ്പോഴാണ് പൊട്ടിയിരിക്കുന്ന ചുണ്ടും നെറ്റിയിലെ ഒട്ടിച്ച ബാൻഡ് ഐഡും കണ്ടത് …. ഇന്നലത്തെ അവന്റെ കലാപരിപാടി ആയിരുന്നെന്നു മനസിലായി…