സത്യം പറഞ്ഞാൽ എനിക്കും അവളുടെ വായിൽ നിന്ന് അത് തന്നെയായിരുന്നു കേൾക്കേണ്ടത്..
റീനേ അത് വേണോ…
വേണം…. കൊണ്ടാക്കിയിട്ട് ഇന്നിവിടെ കിടന്നോ… രാവിലെ പോകാം അത് പോരെ…
ശെരി ഞാൻ കൊണ്ട് വരാം…..
ഞാൻ ചിരിച്ചു കൊണ്ട് കാൾ കട്ട് ചെയ്ത് ഫോണെടുത്തു എന്റെ പോക്കറ്റിൽ ഇട്ടു….
തളർന്നു കിടക്കുന്ന അവനെ ഞാനൊന്ന് എടുത്തുയർത്തി…. കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും അവനെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി…..സീറ്റ് ബെൽറ്റിട്ടു…. (അവൻ ചാവരുത് എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നെന്നു കൂട്ടിക്കോ…..)
കൈ എടുത്ത് സ്റ്റീറിങ്ങിൽ പിടിപ്പിച്ചു….. മരുന്നിന്റെ എഫക്ട് കൊണ്ടാണോ എന്തോ അവന്റെ തല പോലും നിവർന്നിരിക്കുന്നില്ലായിരുന്നു….
കാറിന്റെ ഗിയർ ന്യൂട്ടറിൽ ഇട്ട് ഞാൻ പുറത്തിറങ്ങി വണ്ടി മുന്നിലേക്ക് തള്ളി ഗേറ്റിന്റെ അങ്ങോട്ടേക്ക് വിട്ടു…..വണ്ടി ഗേറ്റും കടന്ന് മുന്നിലൂടെയുള്ള റോഡിന്റെ താഴെ കാണുന്ന ചെറിയ കുഴിയിലേക്ക് അവനെയും കൊണ്ട് മറിയുന്നത് ഞാൻ നോക്കി നിന്നു….
എന്തൊരു ആത്മ സംതൃപ്തി ആയിരുന്നു എനിക്ക്…… ഇത്രയും സന്തോഷം തരുന്നൊരു കാഴ്ച അതിന് മുന്നേ എനിക്കുണ്ടായിട്ടില്ല…..
അതിൽ നിന്നും മോചിതനായി ഞാൻ ഫോണെടുത്തു പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിച്ചു….. പിന്നെയൊരു ബഹളമായിരുന്നു….
എല്ലാരും വരുന്നു… കാർ പൊക്കിയെടുക്കുന്നു… അതിൽ ചാവാതെ കിടക്കുന്ന ചാർളിയെ എടുത്ത് ആംബുലൻസിൽ കേറ്റുന്നു….
പോലീസിൽ ഈ കാര്യം അറിയിച്ചാലും അവരെന്നെ പിടിക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു….
കാരണം അതൊരു സാധാരണ ആക്‌സിഡന്റ് പോലെ തന്നെ ആയിരുന്നു….. ഡ്രൈവർ മദ്യപിച്ചു വണ്ടി ഓടിച്ചു… അത് കുഴിയിലേക്ക് മറിഞ്ഞു.. അത്രയേ ഉള്ളൂ… ആൾ മരിച്ചില്ലല്ലോ….. ബ്രേക്ക് ചവിട്ടാത്തത് കൊണ്ട് ഏതേലും വശം ചെന്ന് സ്റ്റീറിങ്ങിൽ ഇടിച്ചു… അങ്ങനെ അവന്റെ ശരീരം തളർന്നു….
(പിന്നെ ഇവിടെ വല്ല്യ ഹോസ്പിറ്റലൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ കൂടുതൽ ചികിത്സ ഒന്നും നടക്കത്തുമില്ല……)
ഇത് തന്നെയാവും പോലീസ് ഭാഷ്യം…. അത് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനെ ചെയ്തത്….. റെന്റ് കാറിൽ ചെയ്യണം എന്ന് കരുതിയതാ… പിന്നെ ഇവൻ തന്നെ കാർ കൊണ്ട് വന്ന് ഇരന്നു വാങ്ങിച്ചു…