മോനെ…
ചേച്ചി അവൾ ഉറങ്ങിയോ…..
ഇല്ല മോനെ…ഞാനൊരു ബുക്ക് വായിച്ചു കൊടുക്കുവാ….
ആണോ എന്നാൽ ആ വീഡിയോ ഒന്ന് ഓൺ ആക്കിക്കേ… ഞാൻ അവൾക്ക് ഒരാളെ കാണിച്ചു കൊടുക്കാം…..
ചേച്ചി ഫോണിലെ വീഡിയോ ഓൺ ആക്കി അവളുടെ മുഖം കാണുന്ന രീതിയിൽ തിരിച്ചു…
കണ്ടിട്ട് നല്ല സങ്കടം തോന്നി… പഴയതിലും ഒരുപാട് ക്ഷീണിച്ചിരുന്നു….. കണ്ണുകൾ പോലും മുഴുവൻ തുറന്നു വരുന്നില്ല…
നിമ്മി മോളെ….നിന്റെ ഇച്ചായനാ…
മനസിലായി ഇച്ചായാ…
എന്താ എന്നെ കാണിക്കാൻ ഉള്ളത്…..
നീ തന്നെ നോക്കിക്കോ… എന്ന് പറഞ്ഞു ഞാൻ അവന്റെ മുഖം അവൾക്ക് കാണിച്ചു കൊടുത്തു…..
അവശയായിരുന്ന അവളുടെ കണ്ണുകളിൽ പകയുടെ മിന്നലാട്ടം ഞാൻ കണ്ടു….
ഇച്ചായാ ഇത് അവനല്ലേ…
അതെ മോളെ….. കുടിപ്പിച്ചു കിടത്തിയേക്കുവാ…. നമ്മൾ പ്ലാൻ ചെയ്തത് പോലെ ഇനി ഇവൻ എഴുന്നേൽക്കാത്ത രീതിയിൽ ഇവനെ ആക്കാൻ പോവല്ലേ…. അപ്പോ എന്റെ മോളും കൂടി അതൊന്നു കാണണം എന്ന് തോന്നി……
ഇച്ചായ ഞാൻ പറഞ്ഞ സാധനം കിട്ടിയാരുന്നോ അപ്പോ….
അതില്ല മോളെ… അതിലും കൂടിയ ഒരു സാധനം ജിമ്മിച്ചൻ കൊടുത്തു വിട്ടാരുന്നു…
ഞാൻ കണ്ണ് ചിമ്മാതെ നോക്കി ഇരിക്കാം ഇച്ചായ… കുത്തി കേറ്റിക്കൊ അവന്റെ കഴുത്തിൽ….. ചെവിയുടെ താഴത്തൂടെ ഒരു ഞരമ്പ് പോവും… അതിൽ കുത്തിയാൽ മതി… പെട്ടെന്ന് തലച്ചോറിൽ എത്തും…..
ഞാൻ എഴുന്നേറ്റ് ഫോൺ അവൾക്ക് കാണാൻ പറ്റുന്ന രീതിയിൽ ടേബിളിൽ വെച്ചു…. എന്നിട്ട് മുറിയിൽ നിന്ന് സിറിഞ്ചിൽ നിറച്ച മരുന്നെടുത്തു കൊണ്ട് വന്നു…. അവൾ പറഞ്ഞ പോലെ തന്നെ ചെവിയുടെ താഴെയുള്ള ഞരമ്പിൽ കുത്തി കേറ്റി….. അവൻ ഒന്ന് ഞരങ്ങി…..
ആ ഞരക്കം കണ്ട് അവളുടെ മുഖത്തു കൊലച്ചിരി കാണുന്നത് ഞാൻ അപ്പോഴായിരുന്നു …അവന്റെ ശരീരം നിശ്ചലമാകുന്നത് വരെ അവൾ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു..
ഇച്ചായ കഴിഞ്ഞ എട്ടു വർഷം ഞാൻ സഹിച്ചത് ഇനി ഇവനെ ബാക്കിയുള്ള കാലം മുഴുവൻ അനുഭവിക്കണം…… ചെയ്ത് പോയ കാര്യങ്ങളെ ഓർത്തു ഇവൻ ദുഖിക്കണം….