എന്നാലും അതല്ല… അവളെ ഞാൻ വിളിച്ചപ്പോ ടെൻഷൻ പോലെ തോന്നിയാരുന്നു…. നീ നമ്പർ താ…
അവൻ മടിച്ചു മടിച്ചാണേലും അവളുടെ നമ്പർ തന്നു…… അവളുടെ ഓരോ നമ്പറും ഓരോ ഹൃദയ തുടിപ്പായിട്ടാണ് അവൻ ഡയൽ ചെയ്തത്… ഞാൻ അവളെ വിളിച്ചു കൊണ്ട് അവൻ കേൾക്കാത്ത രീതിയിൽ ഇത്തിരി മാറി നിന്നു……. കുറെ നേരം ബെല്ലടിച്ചു… എന്നിട്ടാണ് എടുത്തത്…
റീനേ ഞാൻ ആൽബിയാ…
പറ ചേട്ടായീ….
അവൻ എന്റെ കൂടെ ഉണ്ട്…. നന്നായി വെള്ളമടിച്ചിട്ടുണ്ടെന്ന് തോന്നുന്നു…..
(ഞാൻ അവളോട് അങ്ങനെ ഒരു കള്ളം പറഞ്ഞു…… അല്ലേൽ ചെയ്യാൻ പോകുന്ന കാര്യങ്ങളിൽ എന്നെ സംശയിക്കാതിരിക്കാൻ എനിക്കങ്ങനെ പറയേണ്ടി വന്നു.)
അത് പതിവല്ലേ ചേട്ടായീ…. സാരമില്ല… ഇന്ന് അവിടെ കിടന്നോട്ടെ…
അല്ല… അവൻ അങ്ങോട്ട് വരാൻ നിൽക്കുവാ….
വേണ്ട… എനിക്ക് വയ്യ…
റീനേ അവൻ എന്നോട് പറഞ്ഞു ഇന്നെന്താ അവിടെ ഉണ്ടായതെന്ന്…
അത് പിന്നെ ചേട്ടായീ… വിഷമം ആവേണ്ടെന്നു വെച്ചാ ഞാൻ പറയാഞ്ഞേ….
സാരമില്ല…. നാളെ ഞാൻ വന്നു നിന്നെ കണ്ടോളാം…. ഇപ്പൊ വെച്ചോ…..
ഞാൻ ഫോൺ വെച്ചിട്ട് അവന്റെ അടുത്തേക്ക് ചെന്നു…..
ടാ നേരം ഇരുട്ടായി… വാ നമുക്ക് അകത്തിരിക്കാം… ഒരു കുപ്പി ഇരിപ്പുണ്ട്…..പൊട്ടിക്കാം….
അളിയാ നീ ഇതൊക്കെ നേരത്തെ പറയണ്ടേ…. വാ…. നീ ഗ്ലാസ്സെടുത്തു വയ്ക്ക്….. ഞാൻ പോയി ടച്ചിങ്‌സ് വാങ്ങിയിട്ട് വരാം….
നീയെങ്ങും പോവണ്ട… എല്ലാം ഇവിടെയുണ്ട്… വാ…
ഞങ്ങൾ അകത്തേക്ക് കേറി…. അടി തുടങ്ങി…
ബോധപൂർവം ഞാൻ കുറച്ചു മാത്രേ കുടിച്ചുള്ളൂ…. അവനെ കൊണ്ട് തന്നെ ആ കുപ്പിയിലെ അവസാന തുള്ളിയും കുടിപ്പിച്ചു…..
അവൻ ടേബിളിൽ തല വെച്ചു കിടന്ന് എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു…..
ഞാനെന്റെ ഫോണെടുത്തു.. നേരം 8 ആവുന്നതേയുള്ളൂ…… അവൾ ഉറങ്ങി കാണില്ലെന്നു ഉറപ്പായിരുന്നു ….
ഞാൻ ആൻസി ചേച്ചിയെ വിളിച്ചു….