റീനാ പാത്രം കഴുകണ്ട… ഞാൻ ചെയ്തോളാം…. പോവാൻ നോക്ക്…. അല്ലേൽ ഇനി അത് മതി…
ശെരി ചേട്ടായീ… ഞാൻ ഇറങ്ങിയേക്കുവാ…..
എനിക്ക് നിന്റെ കാര്യങ്ങളൊക്കെ അറിയാമെന്നു അവനോട് പറയണ്ട കേട്ടോ..
എന്നോടൊന്നു നേരെ മിണ്ടിയിട്ട് തന്നെ നാളുകളായി…. പിന്നെ എങ്ങനെയാ…
അവർ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പടി ഇറങ്ങി പോകുമ്പോഴും ഒരു വിങ്ങൽ എന്റെ നെഞ്ചിൽ അവശേഷിച്ചു…..
ഒരു ദിവസം കൂടി മാത്രേ അവന് ബാക്കിയുള്ളൂ…. നാളെ കഴിഞ്ഞാൽ അവൻ വെറും പിണമാണ്…. ശവത്തിന് തുല്യം….
*************
വൈകുന്നേരമായി….ചാർളിയുടെ ഫോണിൽ വിളിച്ചിട്ടാണേൽ അവൻ എടുക്കുന്നതേയില്ല…. എത്ര പ്രാവശ്യമായി…. അടിച്ചു ഫിറ്റ് ആയി കിടക്കുവാണോ അതോ ഫോൺ വെച്ചിട്ട് എവിടേലും പോയോ…. ആർക്കറിയാം…. അവൻ റീനയെ എന്തേലും പറഞ്ഞു കാണുവോ എന്നുള്ള പേടിയാണ് കൂടുതൽ….
വീണ്ടുമൊന്നു വിളിച്ചു നോക്കി…റിങ് തീരാറായപ്പോഴാണ് ഫോൺ എടുത്തത് തന്നെ…..
ടാ ചാർലി നീ എവിടെയാടാ… വിളിച്ചിട്ട് കിട്ടുന്നില്ലലോ…
ചേട്ടായീ ഞാനാ റീന…
എന്താടോ.. അവൻ എവിടെ പോയി….
എനിക്കറിയില്ല…. ബിനീഷ് വന്നു കൊണ്ട് പോയതാ….
ഞാൻ അവനെ എസ്റ്റേറ്റിലേക്ക് കണ്ടില്ല.. അതാ വിളിച്ചേ….
(അവളെ പറ്റിയുള്ള എന്റെ ആധിയാണ് ഉള്ളിലെന്നു മറച്ചു വെച്ചു കൊണ്ട് ഞാൻ സംസാരിച്ചു…..)
ശെരി.. വരുമ്പോ വിളിക്കാൻ പറയാം… ശെരി എന്നാൽ ഞാൻ ഒന്ന് കിടക്കട്ടെ…
എടൊ തന്നെ അവൻ എന്തേലും ചെയ്താരുന്നോ രാവിലെ….
ഇല്ല.. എന്താ അങ്ങനെ ചോദിച്ചേ…
അല്ല… ശബ്ദം കേട്ടപ്പോൾ എന്തോ വേദനയുള്ള പോലെ തോന്നി…..
ഒന്നുല്ല ചേട്ടായീ.. ഒരു ക്ഷീണം പോലെ… ഞാൻ വെച്ചേക്കുവാ….
അവൾ ഫോൺ വെച്ച് പോയി…. അവളുടെ ശബ്ദം കെട്ടാലറിയാം എന്തോ അവിടെ സംഭവിച്ചിട്ടുണ്ടെന്ന്……
എനിക്ക് ദേഷ്യം ഇരച്ചു കയറുന്ന പോലെ തോന്നി…..
***********
വൈകുന്നേരമായപ്പോൾ ബിനീഷിന്റെ കാർ മുറ്റത്തു വന്നു നിന്നു…. അതിൽ നിന്നും ചാർലി ഇറങ്ങി അകത്തേക്ക് വന്നു .. ഞാനപ്പോ രാത്രിയിലേക്കുള്ള ആഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു….