ഒരു ദിവസം ഞങ്ങൾ ഒരുമിച്ചിരുന്നു ആഹാരം കഴിക്കുന്ന സമയത്താണ് ഞാൻ സംസാരത്തിനു തുടക്കമിട്ടത്..
റീനേ ഇന്നത്തെ ഈ പരിപ്പ് കറി കൊള്ളാം കേട്ടോ
അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി ചിരിക്കുക മാത്രം ചെയ്തു ..
നീയെന്താ എന്നോടിപ്പോ പഴയ പോലെ മിണ്ടാത്തെ… ഞാൻ നിന്നെ എന്തേലും ചെയ്തോ….
ഇല്ലാലോ… ചേട്ടായിക്ക് തോന്നുന്നതാ..
അല്ല തോന്നുന്നതല്ല…
ഞാനെന്ത് ചെയ്യാനാ ഇപ്പൊ… എന്റെ ഭർത്താവ് ഇങ്ങനെ കിടക്കുമ്പോ ഞാൻ പിന്നെ എങ്ങനെ പെരുമാറണം….
അവളുടെ ദേഷ്യത്തിലുള്ള മറുപടി കേട്ട് ഞാനൊന്ന് ഞെട്ടി…..
റീനേ അതല്ല ഞാൻ ഉദ്ദേശിച്ചത്….
ചേട്ടായി എന്ത് ഉദ്ദേശിച്ചാലും എനിക്ക് കുഴപ്പമില്ല….. പക്ഷേ എനിക്ക് ഒരു കാര്യം ചേട്ടായി പറഞ്ഞു തരണം…
എന്താ….
എന്ത് കാരണം കൊണ്ടാ എന്റെ ഭർത്താവിനെ നിങ്ങൾ ഈ കോലത്തിൽ ആക്കിയത്…
ഞാൻ ആകെ വിയർത്തു തുടങ്ങി…
നീയെന്താ റീനേ ഈ പറയുന്നേ…
എന്തേ മനസിലായില്ലേ…. എന്തിനാ ഇങ്ങനെ ചെയ്തേ എന്ന്…… എനിക്ക് വേണ്ടിയാണോ… അല്ലേൽ ഞാൻ നിങ്ങളോട് പറഞ്ഞോ എന്തേലും ചെയ്യാൻ…..
അവൾക്ക് ദേഷ്യം വന്നിട്ട് മുഖമാകെ ചുവക്കുന്നത് ഞാൻ കണ്ടു…
റീനേ ഞാനൊന്നും….
ഞാനൊന്നും ചെയ്തിട്ടില്ല എന്നല്ലേ ചേട്ടായി പറയാൻ വന്നത്…. എന്നാൽ ഇതെനിക്ക് പറഞ്ഞു താ… ഈ കുപ്പി എങ്ങനെ ചേട്ടായിടെ റൂമിൽ വന്നു….
അവൾ ഒരു ചെറിയ കുപ്പി എടുത്ത് എന്റെ മുന്നിലേക്ക് വെച്ചു…..
ഞാൻ തല ഉയർത്തി അതിലേക്ക് നോക്കി….
**** *****… ഈശോയെ… അന്നത്തെ ധൃതിയിൽ ഈ കുപ്പി നശിപ്പിക്കാൻ മറന്നു പോയി….
റീനേ ഇത്…. നിനക്ക്…
ഞാൻ ഒരു നഴ്സാണ് എന്ന കാര്യം ചേട്ടായിക്ക് അറിയില്ല അല്ലേ … ആ എനിക്ക് ഈ കുപ്പി കണ്ടാൽ ഇത് എന്തിനാണെന്ന് മനസിലാവില്ല എന്ന് തോന്നുന്നോ…….
ഇനിയൊന്നും ഒളിച്ചു വെച്ചിട്ട് കാര്യമില്ല എന്നെനിക്ക് മനസിലായി…. കെട്ടിയ കോട്ടയെല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്നു വീഴാൻ പോകുന്നു…..