രണ്ടാംഭാവം 6 [John wick]

Posted by

 

ഈ ദിവസങ്ങളിലെല്ലാം റീനയുടേം കുഞ്ഞിന്റേം കാര്യങ്ങൾക്ക് പൈസ കൊടുത്തിരുന്നതും അവന്റെ ഹോസ്പിറ്റൽ ചിലവും നോക്കാൻ നിൽക്കുന്ന ആളുടെ ശമ്പളവും നോക്കിയിരുന്നതും ഞാൻ തന്നെയായിരുന്നു….. എനിക്കതൊരു ബുദ്ധിമുട്ടായി തോന്നിയതേയില്ലാ….

എങ്കിലും റീനയെ അടുത്ത് കാണാനുള്ള ആഗ്രഹം മനസ്സിൽ അങ്ങനെ അവശേഷിച്ചു….

അവളെ ഇങ്ങോട്ട് എന്റെ കൂടെ താമസിക്കാൻ വിളിച്ചാലോ എന്ന് വരെ ആലോചിച്ചു…. പക്ഷേ അതിന് പോലും അവൾ സമ്മതിക്കും എന്ന് തോന്നുന്നില്ല….. അപ്പോ അതിന് ഒറ്റ വഴിയേ ഉള്ളൂ..

 

ഞാൻ നേരെ ഹോസ്പിറ്റലിൽ പോയി ഡോക്ടറിനോട് സംസാരിച്ചു…. അവനെ ഡിസ്ചാർജ് ചെയ്ത് എന്റെ വീട്ടിലേക്ക് കൊണ്ട് വരാൻ വേണ്ട കാര്യങ്ങളൊക്കെ ആലോചിച്ചു…. ഞാൻ അത് റീനയെ വിളിച്ചു പറഞ്ഞു…. ആദ്യമൊക്കെ അവൾ സമ്മതിച്ചില്ലേലും അവൾക്ക് വേറെ വഴിയില്ലാത്തത് കൊണ്ട് അത് തന്നെ വേണ്ടി വന്നു……

 

ജീവിതത്തിൽ തനിക്ക് ഒരുപകാരവും ചെയ്യാത്ത ഭർത്താവിനെ അവൾക്ക് ശുശ്രൂഷിച്ചു മടുക്കും എന്നെനിക്ക് ഉറപ്പായിരുന്നു…. അതിന് വേണ്ടി തന്നെ ഞാൻ അവന്റെ കൂടെ ഹോസ്പിറ്റലിൽ നിന്നയാളെ ആ മാസത്തെ മുഴുവൻ ശമ്പളവും കൊടുത്ത് പിന്നെ വിളിക്കാം എന്ന് പറഞ്ഞു വിട്ടു…..

**************

 

അന്നൊരു തിങ്കളാഴ്ചയായിരുന്നു….. രാവിലെ തന്നെ ഡോക്ടറിനെ കണ്ടു ഡിസ്ചാർജ് പേപ്പർ എഴുതി വാങ്ങി… അവനെ കാറിൽ കൊണ്ട് പോകാൻ പറ്റില്ലായിരുന്നു…. അതുകൊണ്ട് തന്നെ ഒരു ആംബുലൻസ് വിളിച്ചു അവനെ അതിൽ കയറ്റി…. കുഞ്ഞുണ്ടായത് കൊണ്ട് തന്നെ റീന എന്റെ ഒപ്പം കാറിൽ കേറി….പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാത്ത രീതിയിൽ അവൾ റോഡിൽ നോക്കി തന്നെ ഇരുന്നു…..

 

എന്റെ വീട്ടിലെത്തി അവർക്കായി താഴത്തെ ഒരു മുറി ഒരുക്കിയിരുന്നതിൽ അവനെ കിടത്തി…. ഒന്ന് മിണ്ടാൻ പോലുമാവാതെ കൈ കാലുകൾ അനക്കാതെ ഉറങ്ങി കിടക്കുന്ന കൊച്ചു കുട്ടിയെ പോലെ അവൻ എന്റെ കൈകളിൽ കിടന്നു….. പ്രത്യേകിച്ച് യാതൊരു വിഷമവും ഇതൊക്കെ കണ്ടിട്ട് എനിക്ക് തോന്നുന്നില്ലായിരുന്നു……

 

വിഷമം കൊണ്ടാണോ അതോ വേറെ എന്തേലും കാരണം കൊണ്ടാണോ എന്നറിയില്ല.. റീന എന്നോടും വലുതായി മിണ്ടുന്നുണ്ടായിരുന്നില്ല… ഒന്നും മിണ്ടാതെ അടുക്കള ജോലികളും മുറി വൃത്തിയാക്കലും എല്ലാം മുറ പോലെ നടന്നു….പക്ഷേ എല്ലാ ദിവസവും അവന്റെ ഒപ്പം ഇരുന്ന് റീന അവനെ സഹായിക്കുന്നുണ്ടായിരുന്നു… അത് കാണുമ്പോൾ ചെറുതായി എനിക്ക് ദേഷ്യം വരുമെങ്കിലും അവളുടെ മുഖം കാണുമ്പോൾ അതൊക്കെ മറന്നു പോകുമായിരുന്നു..എനിക്ക് വേണ്ടത് ആ ചെയ്യുന്ന സഹായത്തിൽ അവൾക്ക് തോന്നേണ്ടിയിരുന്ന മടുപ്പ് പെട്ടെന്നുണ്ടാക്കുകയായിരുന്നു…. എന്നാൽ മാത്രമേ അവൾ എന്നോട് കൂടുതൽ അടുക്കൂ….അതിനായി ഞാൻ തന്നെ ഒരു വഴി കണ്ടു പിടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *