രണ്ടാംഭാവം 6 [John wick]

Posted by

 

ഞാൻ പറഞ്ഞു നിർത്തി….

 

അവൾ ഒന്നും മിണ്ടാതെ കുഞ്ഞിന് പാൽ കൊടുക്കുന്നതിൽ ശ്രെദ്ധിച്ചിരുന്നു….

 

ഞാൻ പറഞ്ഞത് കുറച്ചൊക്കെ അവൾ വിശ്വസിച്ചെന്നു എനിക്ക് തോന്നി…. അത് കൊണ്ടാവാം വേറെ ആരെയും കാണാൻ നിൽക്കാതെ ഞാൻ ഉണ്ടെന്നുള്ള ധൈര്യത്തിൽ അവൾ തിരിച്ചു വീട്ടിലേക്ക് പോയത് …

 

**—-**********

 

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു…

അവന്റെ അവസ്ഥയിൽ പ്രത്യേകിച്ച് പുരോഗതിയൊന്നും ഉണ്ടായില്ല….. അതിന്റെ ഇടയ്ക്ക് അവനെ നോക്കാനായി ഒരാളെ കിട്ടി…..

അവളും കൊച്ചിനെയും കൊണ്ട് എല്ലാ ദിവസവും അവനെ കാണാൻ പോയിരുന്നു… പിന്നെ പിന്നെ പോക്ക് രണ്ട് ദിവസം കൂടുമ്പോഴായി…… ഒടുവിൽ അവൾക്കും എല്ലാം മടുത്തു തുടങ്ങിയെന്നു തോന്നുന്നു…..

 

അതിന്റെ ഇടയ്ക്കൊരു ദിവസം പോളേട്ടൻ വന്ന് എന്റെ കാർ തന്നിട്ട് പോയി…. പോയ വഴിക്ക് സീതേച്ചിയുടെ അപ്പയെയും കൊണ്ടാണ് പോയത്….. എന്തിനുള്ള പുറപ്പാടാണോ എന്തോ…. 🤩

 

ബോധം തെളിഞ്ഞ ഒരു ദിവസം ഞാൻ ചാർളിയെ കാണാൻ പോയിരുന്നു….ഞാൻ ചെന്നപ്പോ കണ്ണടച്ചു കിടക്കുകയായിരുന്നു….എപ്പോഴും ഇതേ കിടത്തം തന്നെ… ചിലപ്പോ കണ്ണ് തുറക്കും…. ഒന്നും മിണ്ടാനും പറ്റില്ലല്ലോ….

 

ഞാനാണ് അവനെ ഇങ്ങനെ ആക്കിയതെന്നു അവനോട് പറയണം എന്നുണ്ടായിരുന്നു…. പക്ഷേ അത് പറയേണ്ട അവകാശം എനിക്കില്ലെന്നു തോന്നി….. നിമ്മി തന്നെ പറയട്ടെ… എന്നാലേ കണക്കുകൾ തുല്യമാവൂ….

 

അവന്റെ തലയിൽ കുറച്ചു നേരം തലോടിയിട്ട് ഇനി ഒരിക്കലും ഇവൻ എഴുന്നേറ്റ് നടക്കില്ല എന്ന ഡോക്ടറിന്റെ ഉറപ്പും വാങ്ങിയിട്ട് ഞാൻ ഇറങ്ങി നടന്നു….. 😑

 

ദിവസങ്ങൾ ആഴ്ചകളായി മാറി….

 

നിമ്മി മോളുടെ അവസ്ഥ ഓരോ ദിവസവും മോശമായി വരുന്നത് ആൻസി ചേച്ചി എന്നെ വിളിച്ചു പറഞ്ഞിരുന്നു…… പെട്ടെന്ന് തന്നെ പോയി കാണാൻ ഞാൻ ആഗ്രഹിച്ചെങ്കിലും അവൾ സമ്മതിച്ചില്ല….. കാണാൻ വരുമ്പോ ഒന്നുമല്ലാത്ത ചാർളിയെയും അവന്റെ ആരുമല്ലാത്ത അവനിൽ നിന്നുമകന്ന റീനയെയും കുഞ്ഞിനേയും അവൾക്ക് കണ്ടേ പറ്റൂ എന്ന് വാശിയായിരുന്നു….

 

റീനയെ ഉപദ്രവിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നവൾക്കും മനസിലായി എന്ന് തോന്നുന്നു…. ഒരു കണക്കിന് അത് ശെരിയായിരുന്നു…. പക്ഷേ റീനയെ എന്റെ അടുത്തെത്തിക്കാൻ വേറെ വഴിയൊന്നും തെളിഞ്ഞു വന്നതുമില്ല….

Leave a Reply

Your email address will not be published. Required fields are marked *