ചേട്ടായീ അച്ചായൻ എവിടെയാ….
അവൻ അകത്താ…. കേറി നോക്കിയിട്ട് വാ… മിണ്ടാൻ പറ്റുമോ എന്നറിയില്ല..
ഞാൻ കൈ നീട്ടി കുഞ്ഞിനെ വാങ്ങി… അവിടെ കണ്ട ഡോക്ടറിനോട് ചോദിച്ചിട്ട് അവൾ അകത്തേക്ക് കയറി….
എന്ത് വന്നാലും അവന്റെ കണ്ടിഷൻ അവളോട് പറയാൻ ഡോക്ടറിനെ സമ്മതിക്കരുതെന്നു എനിക്ക് നിർബന്ധം ഉണ്ടായിരുന്നു….
കുറച്ചു നേരം കഴിഞ്ഞപ്പോ അവൾ ഇറങ്ങി വന്നു…. കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു കണ്ടത് ..
അവന് എങ്ങനെയുണ്ട് റീനേ…
മുറിവൊന്നും കൂടുതൽ ഇല്ല ചേട്ടായീ….. എന്നാലും ഇങ്ങനെ കണ്ടപ്പോ ഒരു സങ്കടം…
റീനേ എനിക്ക് നിന്റെ കോലം കണ്ടിട്ടും നല്ല വിഷമം തോന്നുന്നുണ്ട് കേട്ടോ…
അത് ഇതിലും മോശമായ അവസ്ഥയിൽ എന്നെ മുൻപ് കാണാത്തൊണ്ടാ…
ചേട്ടായി കൊച്ചിനെ ഇങ്ങു താ.. ഞാൻ പിടിച്ചോളാം…
അവൾ കുഞ്ഞിനെ എന്റെ കയ്യിൽ നിന്നു വാങ്ങി…
റീന എന്തേലും കഴിച്ചാരുന്നോ….
ഇല്ല… കഴിക്കാനൊന്നും പറ്റിയില്ല.,,
ഇന്നലെ രാത്രി കിടന്നിട്ട് ഒരു സമാധാനമില്ലായിരുന്നു …. അതാ ആദ്യത്തെ ബസിനു തന്നെ ഇങ്ങു വന്നത് …
ഒന്നുമില്ലേലും കുഞ്ഞിനെ കുറിച്ച് നിനക്കൊന്നു ആലോചിച്ചൂടെ റീനേ…
അപ്പോ എനിക്കൊന്നും തോന്നിയില്ല അതാ….
ശെരി… നീയെന്റെ കൂടെ വാ….
ഞാൻ അവളെയും കൊണ്ട് ക്യാന്റീനിൽ പോയി രണ്ട് പേർക്കും ചായ പറഞ്ഞു .. കുഞ്ഞിന് കൊടുക്കാൻ പാലും പറഞ്ഞു…
ചേട്ടായീ എപ്പോഴാ അച്ചായനെ അതിൽ നിന്നും പുറത്തിറക്കുന്നെ….
റീനേ അതിൽ കുറച്ചു പ്രശ്നമുണ്ട്…. അവനിപ്പോ ഒരു തളർച്ചയിലാ…. എഴുന്നേൽക്കാനൊക്കെ കുറച്ചു നാളെടുക്കും
…… അപ്പോ കുറച്ചു നാൾ കൂടി ഇവിടെ കിടന്നേ പറ്റൂ…..
അപ്പോ നല്ല പൈസ ആവില്ലേ…. എന്റെ കയ്യിൽ ഒന്നും…..
അത് നീ പേടിക്കണ്ട… ഞാൻ കൊടുത്തോളം…. പിന്നെ അവനെ നോക്കാനൊരു ആളെയും കണ്ടു പിടിക്കാം… അല്ലേൽ നീ കൊച്ചിനെയും കൊണ്ട് ദിവസോം വന്നു നിൽക്കേണ്ടി വരില്ലേ…. അതാ…. എനിക്കും വരാൻ പറ്റില്ലല്ലോ… അപ്പോ ഒരാൾ അവന്റെ സഹായത്തിനുള്ളത് നല്ലതാ….