അതും പറഞ്ഞു ഭദ്രൻ അയ്യപ്പനെ വിളിക്കാൻ ഫോൺ എടുത്തു ….
——————————————–
ആ നാട്ടിലെ ഡ്രൈവിംഗ് സ്‌കൂൾ ആയ മലമുകളിൽ താമസിക്കുന്ന വാറ്റുകാരി സരസുവിന്റെ വീട്ടിൽ പണിയുംകഴിഞ്ഞു വാറ്റും അകത്താക്കി നീക്കുകയായിരുന്നു അയ്യപ്പൻ …
ആകെ പ്രാന്തുപിടിച്ച അവസ്ഥയിലായിരുന്നു അയാളപ്പോൾ …
” എന്തുപ്പറ്റി … അണ്ടിപോയ അണ്ണാനെപ്പോലെ ആണല്ലോ ഇരുപ്പ് … ”
നിലത്തുവീണ മുണ്ടും ചുറ്റി ചിതറിവീണ മുടികൾ കെട്ടിവെക്കുമ്പോൾ സരസു ചോദിച്ചു …
” എന്തുപറയാനാടീ … നമ്മുടെ അന്നം മുട്ടി … അത്ര തന്നെ …. ”
” കാര്യം പറ മനുഷ്യാ …?”
” മാമ്പള്ളിയിൽ മുതലാളിമാർ വന്നിട്ടുണ്ട് … ഇനി അടുത്തൊന്നും പോകുന്നില്ല എന്നാ കേട്ടത് … ”
” ഓ അങ്ങനെ …. ഇരുപ്പ് കണ്ടപ്പോൾ തോന്നി എന്തോ പറ്റിയിട്ടുണ്ടെന്ന് … ഇനി നിങ്ങളുടെ കള്ള കണക്കൊന്നുംനടക്കില്ലല്ലോ ….”
ആരും നാട്ടിലില്ലാത്തത് കൊണ്ട് അയ്യപ്പൻ എല്ലാ മാസങ്ങളിലും തിരിയാത്ത കോലത്തിൽ അവരിൽ നിന്ന് പണംതട്ടിയിരുന്നു … നാളികേരവും മറ്റുള്ള കൃഷി വിളകളും ആണ് അയാളുടെ പണ സ്രോതസ്സ് …. ഇനി എല്ലാവരുംവന്ന സ്ഥിതിക്ക് അത് നടക്കില്ല … കാരണം തറവാട്ടിലെ ഊട്ടുപുരയിലും കൂടയിലും ആണ് സാധനങ്ങളുംവിളകളും സൂക്ഷിക്കുക …
അപ്പോളാണ് അയാളുടെ ഫോൺ ശബ്ദിച്ചത് … ഫോൺ നോക്കി അയാൾ സരസുവിനോട് ശബ്ദിക്കരുത് എന്ന്പറഞ്ഞു ഫോൺ എടുത്തു …
“ആ … ശരി മുതലാളീ …. ”
അയാൾ കുറച്ചു നേരം ഭവ്യതയോടെ സംസാരിച്ചു ഫോൺ വെച്ചു …
” എന്താ … ” സരസു കണ്ണുകൊണ്ട് പുരികം പൊന്തിച്ചു ചോദിച്ചു …
” ഒരു വേലക്കാരനെ വേണം … അത് പറയാൻ വിളിച്ചതാ … അവിടെ തന്നെ നിന്ന് പണിയെടുക്കണം … ചെറുക്കന്മാർ മതി എന്നാ പറഞ്ഞത് …”
” ആഹാ … അപ്പോൾ നിങ്ങൾക്ക് കോളായല്ലോ ….”
” എങ്ങനെ …?”
അയാൾക്ക് അവൾ പറഞ്ഞത് മനസ്സിലായില്ല …
” അല്ലാ മനുഷ്യാ … നിങ്ങൾക്ക് പറ്റുന്ന ഒരുത്തനെ നിൽപ്പിച്ചാൽ പോരെ … അങ്ങനെ ഒരുത്തനാകുമ്പോൾ പിന്നെനിങ്ങളുടെ കളിയൊക്കെ നടക്കുകയും ചെയ്യും .. കാരണം അവിടെ തന്നെ താമസിക്കില്ലേ അവൻ “