ഫുഡ് ഒക്കെ നല്ലതാണ് അനു ഒരു നല്ല മലയാളി ചേട്ടൻ ആണ് കുക്ക്. അവർ കുറെ നേരം സംസാരിച്ചു. ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ കട്ട് ചെയ്തു. അപ്പോഴേക്കും അശ്വിൻ ഫുഡ് ഒക്കെ ഉണ്ടാക്കി.
അനു വന്നപ്പോൾ അവനെ കുറെ ചീത്ത പറഞ്ഞു എന്തിനാ ഒറ്റയ്ക്ക് ചെയ്തേ ഞാൻ കൂടെ വന്നിട്ട് ഒരുമിച്ച് കുക്ക് ചെയ്താൽ മതിയായിരുന്നില്ലേ. അശ്വിൻ ന്റെ കണ്ണ് ചെറുതായി നിറഞ്ഞു. അയ്യേ നീ അപ്പോഴേക്കും കരഞ്ഞോ. ഞാൻ കരഞ്ഞൊന്നും ഇല്ല. അനു അവനെ കെട്ടിപ്പിച്ചു അശ്വസിപ്പിച്ചു നീ എത്ര ചീത്ത പറഞ്ഞാലും കേൾക്കില്ല അവനെ നെറുകയിൽ ചുംബിച്ചു.
കുറച്ചു നേരം അവർ അങ്ങനെ നിന്നു. പാത്രം എല്ലാം അവൾ കഴുകി വെച്ചു രണ്ടു പേരും ഒരുമിച്ചു കുളിച്ചു വന്നു ഫുഡ് ഒക്കെ കഴിച്ചു കുറച്ചു നേരം ടീവി കണ്ടു കഴിഞ്ഞു ടോയ്‌ലെറ്റിൽ ഒക്കെ പോയി വന്നു കെട്ടിപിടിച്ചു കിടന്നു ഉറങ്ങി. രാവിലെ ഫുഡ് ഒക്കെ ഉണ്ടാക്കി ടിഫിനിൽ ആക്കി കുറച്ചു നേരത്തെ ഇറങ്ങി. പുതിയ ഓഫീസിൽ അനു വിനെ അവൻ ഡ്രോപ്പ് ചെയ്തു
. അനു ഓഫീസിലേക്ക് കയറി റിസപ്ഷൻ ഇൽ കണ്ണൻ സർ ഉണ്ടോ എന്നു അന്വേഷിച്ചു. അനുഷ എന്നാണോ പേര് സർ ഇന്നു ജോയിൻ ചെയ്യും എന്നു പറഞ്ഞിരുന്നു. ആ പെൺകുട്ടി അവളെ കൊണ്ട് പോയി അവളുടെ ക്യാബിൻ കാണിച്ചു കൊടുത്തു അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു. സർ വരുമ്പോൾ ഫോണിൽ വിളിക്കാം എന്നും ഇവിടെ അക്കൗണ്ട്സ് ഹാൻഡ്‌ൽ ചെയുന്ന മേടം കാര്യങ്ങൾ എല്ലാം പറഞ്ഞു തരും എന്നും അവളോട് പറഞ്ഞു.
കുറച്ചധികം സ്റ്റാഫ് ഉണ്ടായിരുന്നു അവിടെ. എഡിറ്റർസ് അഡ്വർസമെന്റ് ടീം ഐ റ്റി ടീം ഫോട്ടോഗ്രാഫർസ് ഒക്കെ ആയി കുറെ പേര് ഉണ്ടായിരുന്നു അവിടെ. അക്കൗണ്ട്സ് കൈ കാര്യം ചെയ്തിരുന്നത് അർച്ചന എന്നു പറയുന്ന അനു വിന്റെ എജ് ഒക്കെ ഉള്ള ഒരു സ്ത്രീ ആയിരുന്നു. അതെ പോസ്റ്റിലേക്ക് ആണ് അനു വിനെയും എടുത്തിരിക്കുന്നത്. ഇവരെ രണ്ടു പേരെയും അസ്സിസ്റ്റ് ചെയ്യാൻ അഖിൽ എന്നു പേരുള്ള പ്രായം കുറഞ്ഞ ഒരു പയ്യനും ഉണ്ടായിരുന്നു.