തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]

Posted by

ആദ്യമായി കാണുന്ന പോലെ ആയിരുന്നില്ല ഫാത്തിമയുടെ മഞ്ജുവിനോട് ഉള്ള പെരുമാറ്റം. വീട്ടിൽ കയറി മഞ്ജുവിന്റെ തോളത്തു കൈ ഇട്ട് കാലങ്ങൾ ആയി പരിചയം ഉള്ള പോലെ ആയിരുന്നു മഞ്ജുവിന്റെ വീട്ടുകാരുടെ മുന്നിൽ ഫാത്തിമയുടെ പെരുമാറ്റം.

മഞ്ജിമയോട് പോയി റെഡി ആവാൻ പറഞ്ഞു വീട് മുഴുവൻ ചുറ്റി കണ്ട് ഉഷയോടും അഞ്ജുവിനോടും അച്ഛനോടും കുശലന്വേഷണങ്ങൾ നടത്തി വളരെ പെട്ടെന്ന് തന്നെ കയ്യിലെടുത്തു അവരെ.

മഞ്ജു റെഡി ആയി റൂമിൽ നിന്നും പുറത്തു വന്നപ്പോൾ കണ്ടത്, ദോശ വെട്ടി വിഴുങ്ങുന്ന ഫാത്തിമയെ ആണ്. തൊട്ടടുത്തു തന്നെ അമ്മ ഉഷ ഒന്നുകൂടെ എന്നു പറഞ്ഞു ഫാത്തിമയെ നിർബന്ധിക്കുന്നുണ്ടായിരുന്നു. ഫാത്തിമയോടൊപ്പം കാറിൽ മഞ്ജിമ കയറുമ്പോൾ അമ്മ ഉഷയുടെ മുഖത്ത് സന്തോഷവും ആശ്വാസവും ആയിരുന്നു ഉണ്ടായിരുന്നത്. മിനി കൂപ്പർ കാർ നീങ്ങി തുടങ്ങി, തലയിലെ തട്ടം ഊരി ഫാത്തിമ പുറകു സീറ്റിൽ ഇട്ടു. എന്നിട്ട് മഞ്ജിമയെ നോക്കി പറഞ്ഞു : അമ്മ നല്ല കുക്ക് ആണല്ലോ. ചട്ണി ക്ക് നല്ല സ്വാദ്. കുറേ കാലങ്ങൾക്ക് ശേഷം ആദ്യമായാണ് ഇങ്ങനെ ഒരു ഹെവി ബ്രേക്ഫാസ്റ് കഴിക്കുന്നത്‌. മഞ്ജിമക്ക് ആകെ ഒരു ചിരി പാസ്സാക്കാൻ മാത്രമേ കഴിഞ്ഞുള്ളു. ഫാത്തിമ : സൊ, ഇന്ന് നമ്മുടെ പ്ലാൻ എന്താണ് അറിയണ്ടേ?.. മഞ്ജിമ : മ്മ്… ഫാത്തിമ : ആദ്യം ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യണം. അത് കഴിഞ്ഞു നേരെ എന്റെ ബ്യൂട്ടി പാർലറിൽ കുറച്ച് ടച്ച്‌ അപ്സ്. പിന്നെ ചെറിയ ഗ്രൂമിങ് സെഷൻ. മഞ്ജിമ : ബ്ലഡ്‌ ടെസ്‌റ്റോ അതെന്തിനാ?.. ഫാത്തിമ : കാലം അതല്ലേ, ജസ്റ്റ്‌ ചെക്കിങ്, എന്തെങ്കിലും അസുഖങ്ങളോ, ഇൻഫെക്ഷനോ ഉണ്ടോ അറിയണം. ചില്ലറ ആളെ അല്ലല്ലോ മഞ്ജിമ നാളെ കാണാൻ പോകുന്നത്. മഞ്ജിമക്ക് ആകെ വട്ടു പിടിക്കുന്ന പോലെ തോന്നി ഫാത്തിമ പറഞ്ഞു കേട്ടിട്ട്.. മഞ്ജിമയുടെ മുഖം കണ്ടിട്ട് ഫാത്തിമ ചിരിച്ചു പറഞ്ഞു : റിലാക്സ് മഞ്ജു. ഒരു പേടിയും പേടിക്കണ്ട. ഫാത്തിമ : സൊ, ആബിദ് പറഞ്ഞു ബേസിക് ഡീറ്റെയിൽസ് അറിയാം മഞ്ജിമയെ കുറിച്ച്, ഫാമിലി ഡിവോഴ്സ് കേസ് നടക്കുന്നത്. പരിചയം ഉള്ള പോലെ സംസാരിക്കുന്നുണ്ട് ഫാത്തിമ എങ്കിൽ കൂടി ഫാത്തിമയോട് ഓപ്പൺ ആയി സംസാരിക്കാൻ എന്തോ പറ്റിയില്ല മഞ്ജിമക്ക്. ഫാത്തിമ ചിരിച്ചു കൊണ്ട് : എന്താ ഇങ്ങനെ ഗ്ലൂമി ആയി ഇരിക്കുന്നെ. ഞാൻ എന്നെ കുറിച്ച് പറയാം എന്നാൽ. ഞാൻ ഫാത്തിമ ബീഗം, ഡിവോഴ്സ്ഡ് ആണ്, വയസ്സ് 47. രണ്ട് കുട്ടികൾ, ഒരാണും, ഒരു പെണ്ണും. ബോത്ത്‌ ആർ സ്റ്റഡിയിങ് ഇൻ യുകെ. എനിക്ക് ബ്യൂട്ടി പാർലർ ബിസിനസ് ആണ്. കൂടാതെ രണ്ട് മൂന്നു കഫെകൾ ഉണ്ട് കൊച്ചിയിലും വേറെ സ്ഥലങ്ങളിലും ആയി. വീട്ടിൽ ഉമ്മ മാത്രം. 47 വയസ്സൊ,, കണ്ടാൽ 35 മേൽ പറയില്ല. മഞ്ജിമ മനസ്സിൽ ഓർത്തു. എന്തെങ്കിലും പറയണ്ടേ എന്നു വച്ചു ചോദിച്ചു : ഡിവോഴ്സ് എന്തെ?.. ഫാത്തിമ : എന്നെ കെട്ടിത് ഒരു അറബി ആണ്, നോട് ലീഗൽ, രണ്ടാമത് മോൾ ഉണ്ടായ ശേഷം അയാൾ പിന്നെ നാട്ടിൽ വന്നിട്ടില്ല. കോൺടാക്ട് ചെയ്യാൻ നമ്പറോ ഒന്നും ഇല്ല താനും. മഞ്ജിമ : മ്മ്.. ഫാത്തിമ : ഒരുപാട് ചോദ്യം ഉണ്ടാവും എന്നറിയാം. ഞാൻ ആയി തന്നെ കാര്യങ്ങൾ പറയാം. ഞാൻ കുറെ കാലം ഗൾഫിൽ ഉണ്ടായിരുന്നു. അവിടെ വച്ചാണ് സത്താർ ഇക്കയുമായി പരിചയം. ആ പരിചയം പിന്നെ ആബിദിലേക്ക് എത്തി. ഇപ്പോൾ ഒരു 8 വർഷം ആയി നാട്ടിൽ തന്നാണ്. ഇക്ക നാട്ടിൽ വരുമ്പോൾ ഉള്ള ആവശ്യങ്ങൾക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കുന്നു. ഫാത്തിമ തന്നെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞു അതിനനുസരിച്ചു മഞ്ജിമയെ കുറിച്ച് ചോദിച്ചു അറിയാനും തുടങ്ങി ഡ്രൈവിംഗിനിടയിൽ. കുറച്ച് നേരം സംസാരിച്ചപ്പോഴേക്കും മഞ്ജിമയും കംഫർട് ആയി. ഓപ്പണായി സംസാരിക്കാൻ തുടങ്ങി. സംസാരങ്ങൾക്കിടയിൽ കാർ ചെന്നു നിന്നത് ഒരു ലാബിന്റെ മുന്നിലായിരുന്നു. അവിടെ ഉണ്ടായിരുന്ന ആൾക്ക് നല്ല പരിചയം ഫാത്തിമയോട് ഉള്ള പോലെ ആണ് സംസാരിച്ചത്. ബ്ലഡ്‌ കൊടുത്തു ഇറങ്ങി, കാർ വീണ്ടും യാത്ര തുടങ്ങി. ഫാത്തിമയും മഞ്ജിമയും തമ്മിൽ സംസാരം തുടർന്നു. ഫാത്തിമ : ആബിദ് പറഞ്ഞു ഒരു ഫ്രണ്ട് വഴി ആണ് മഞ്ജിമയെ പരിചയം എന്ന്… മഞ്ജിമ : മ്മ്, നൗഫലിക്ക.. ഫാത്തിമ : സോറി എനിക്കറിയില്ല. മഞ്ജിമ : ഞാൻ വർക്ക്‌ ചെയ്യുന്ന കടയുടെ ഓണർ ആണ്.. ഫാത്തിമ : സൊ, യൂ ടു ഹാവിംഗ് റിലേഷൻ… അല്ലെ.. മഞ്ജിമ : മ്മ്മ്… ഫാത്തിമ : മഞ്ജിമ എങ്ങനെ സമ്മതിച്ചു നാളത്തെ പരിപാടിക്ക്.. കണ്ടിട്ടും ഇതു വരെ സംസാരിച്ചിട്ടും എനിക്കങ്ങോട്ട് അങ്ങിനെ ഉള്ള ആൾ ആണ് മഞ്ജിമ എന്ന് തോന്നിയില്ല.. മഞ്ജിമ : അത് എനിക്ക് ഇപ്പോഴും അറിയില്ല. നല്ല പേടിയുണ്ട് എനിക്ക്. ഇപ്പോഴും മനസ്സങ്ങോട്ട്.. ഫാത്തിമ : ബി കൂൾ,,, ഒരു പേടിയും പേടിക്കണ്ട. അത്രയും സേഫ് ആയിരിക്കും മഞ്ജിമ. അതിനു ഞാൻ ഗ്യാരണ്ടി. 60 വയസ്സായ സത്താറിക്ക, അതും രണ്ട് ഹാർട്ട്‌ സർജറി കഴിഞ്ഞ ആൾ, ഒരു ടൈം പാസ്സായി കണ്ടാൽ മതി. മഞ്ജിമ : മ്മ്…. ഫാത്തിമ : നല്ല ഫെയർ സ്കിൻ ആണല്ലോ മഞ്ജിമയുടെ, മൈന്റൈൻ ചെയ്യാറില്ല അല്ലെ… മഞ്ജിമ : സ്വന്തമായി ചെറുതായി.. ഫാത്തിമ : അങ്ങിനെ ചെയ്യരുത്, സ്വന്തമായി ചെയ്യുന്നുണ്ടെങ്കിൽ പഠിച്ചു അറിഞ്ഞു ചെയ്യണം. അല്ലെങ്കിൽ ബ്യൂട്ടിപാർലർ.. സ്കിൻ ഡാമേജ് വരും അറിയാതെ ചെയ്താൽ… മഞ്ജിമ : മ്മ്മ്… ഇപ്പോൾ എന്ത് ചെയ്യാനാ പോകുന്നെ… ഫാത്തിമ : സ്കിൻ ഇത്തിരി ഓയിലി ആണ്, സൊ ഹൈഡ്ര ഫേഷ്യൽ, പിന്നെ ടച്ച്‌ അപ്സ്, ഹെയർ റിമൂവൽ, പിരികം കുറച്ച് ശരിയാക്കാൻ ഉണ്ട്. ഹെയർ നമുക്ക് ചെറുതായി കറൽ ചെയ്യിക്കാം. കഴുത്തിലൊക്കെ ഫാറ്റ് ബ്ലാക്ക് മാർക്സ് ഉണ്ട്, അതും കളയണം.. മഞ്ജിമ അന്തം വിട്ടു ഫാത്തിമ വളരെ സിമ്പിൾ ആയി കാറിൽ ഇരുന്നു കൊണ്ട് തന്നെ അടിമുടി നോക്കി ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ. കാർ അവസാനം കൊണ്ട് ചെന്നു നിർത്തി വലിയൊരു ഇരുനില കെട്ടിടത്തിന്റെ മുന്നിൽ. നന്നായി ഡെക്കറേറ്റ് ചെയ്ത ഇരുനില കെട്ടിടത്തിന്റെ മുകളിൽ വലിയ ബോർഡ്‌ വച്ചിട്ടുണ്ട് xxxxxx ബ്യൂട്ടി ആൻഡ് മസ്സാജ് പാർലർ… മുന്നിലെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറുകളും, അകത്തേക്ക് പോകുന്ന പെണ്ണുങ്ങളെയും കണ്ട് മഞ്ജിമക്ക് മനസ്സിലായി ചെറിയ സെറ്റ് അപ്പ്‌ അല്ല ഇതെന്ന്. ഫാത്തിമയുടെ പിന്നാലെ പടികൾ കയറി, ഓരോരോ വാതിൽ തുറന്നു നാലു പാടും കണ്ണടകൾ വച്ചു ഒരുപാട് ലൈറ്റ് സെറ്റ് അപ്പ്‌ ഒക്കെ ചെയ്ത റൂമിൽ അവസാനം മഞ്ജിമ എത്തി ചേർന്നു. അവിടെ മൂന്നു പെൺകുട്ടികൾ ഉണ്ടായിരുന്നു മഞ്ജിമയുടെ അത്രയ്ക്ക് തന്നെ കാണും വയസ്സ്. രണ്ട് പേർ കണ്ടാൽ ആസ്സാമികൾ ആണ്, ഒരാൾ മലയാളി യും. മൂന്നു പേരും ഒരേ കളർ ഡ്രസ്സ്‌ ആയിരുന്നു ധരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *