സമയം എത്ര കഴിഞ്ഞെന്നറിയില്ല, വിനേഷ് ആണ് വാതിൽ തട്ടി ” എസ്ക്യൂസ് മീ മാഡം ” എന്നു പറഞ്ഞു അകത്തു വന്നത്.. : കുടിക്കാനോ, കഴിക്കാനോ എന്തെങ്കിലും?.. മഞ്ജിമ : വേണ്ട, ഇറങ്ങായി….
വീണ്ടും മഞ്ജിമ നേരത്തെ വരുന്നത് കണ്ട് അമ്മ ഉഷക്ക് ആധി ആയി. മഞ്ജിമ വന്നു കയറിയതും ഉഷ ചോദിച്ചു : എന്താ, ജോലി വേണ്ട വച്ചോ?.. മഞ്ജിമ : ഇല്ല അമ്മേ,, നേരത്തെ ഇറങ്ങി അത്ര തന്നെ, ശനിയാഴ്ച എനിക്ക് കൊച്ചി പോവണം. ഉഷ : കൊച്ചിയിലോ? അവിടെ എന്താ?.. മഞ്ജിമ : നമ്മുടെ കടയുടെ ബ്രാഞ്ച് അവിടെ ഉണ്ട്. എന്തോ കണക്കുകൾ ശരിയാവുന്നില്ല എന്നു പറഞ്ഞു. പോയി നോക്കി വരാൻ പറഞ്ഞു.. ഉഷ : മോൾക്ക് അതൊക്കെ അറിയുമോ?.. മഞ്ജിമ : പിടിച്ചെടുത്തു… ഉഷ : ഞാൻ പേടിച്ചു, മോൾ രാജി വച്ചാണോ പൊന്നെ വിചാരിച്ചു. മഞ്ജിമ ചിരിച്ചു കൊണ്ട് : അമ്മ പറഞ്ഞതല്ലേ, എങ്ങനെ വേണ്ട വക്കും. പിന്നെ ശനിയാഴ്ച ചിലപ്പോൾ അവിടെ നിക്കേണ്ടി വരും. ഉഷ കണ്ണ് തുറിച്ചു : നീ ഒറ്റക്കോ, അയ്യോ, അത്.. മഞ്ജിമ : ഞാൻ ഒറ്റക്കല്ല, ഒരു ഫാത്തിമ ചേച്ചി കൂടെ ഉണ്ട് അങ്ങോട്ട് എന്റെ കൂടെ. . ഉഷ : എന്നാലും, പരിചയം ഇല്ലാത്ത സ്ഥലത്ത്.. മഞ്ജിമ : എന്നാൽ ജോലി വേണ്ട വക്കാം.. ഉഷ : അത് വേണ്ട… മഞ്ജിമ : ഇങ്ങനെ ഒക്കെ അല്ലെ അമ്മേ പരിചയം ആവുക…. ഉഷ : അതും ശരിയാണ്…
പിറ്റേ ദിവസവും മഞ്ജിമ കടയിൽ പോയില്ല, കൊച്ചി പോവുന്നതിനു മുൻപ് റെസ്റ് ആണ് എന്നു പറഞ്ഞു വീട്ടിൽ. ശനിയാഴ്ച തനിക്കു കൊച്ചിയിൽ നിൽക്കേണ്ടി വരും എന്നു എല്ലാവരോടും പറഞ്ഞു സെറ്റ് ആക്കി. ശനിയാഴ്ച എന്താ ഉണ്ടാവാൻ പോകുന്നെ എന്ന് ഒരു എത്തും പിടിയും കിട്ടാതെ മഞ്ജിമക്ക് മനസ്സിന് ഒരു സുഖവും ഉണ്ടായിരുന്നില്ല. അതിനു പുറമെ ഏതു ചാനലിലും ഗോൾഡ് ആൻഡ് ഡയമണ്ട് ഷോപ്പിന്റെ പരസ്യത്തിൽ സത്താറിന്റെ മുഖം ഇടയ്ക്കിടയ്ക്ക് കാണേണ്ടി കൂടി വന്നതോടെ മഞ്ജിമയുടെ ഹൃദയം മിടു മിടാ അടിച്ചു.