ഞാൻ ശ്രദ്ധിച്ച് അധികം ശബ്ദം ഉണ്ടാക്കാതെ ബിയറിന്റെ അടപ്പ് തുറന്ന് അവർക്ക് നേരെ നീട്ടി. അവൾ എന്തോ ഭക്തിപരമായ കാര്യം ചെയ്യാൻ പോകുന്നതുപോലെ അൽപനേരം ധ്യാനത്തിലിരുന്ന് ഒരു മൊത്തുമുത്തി.
“ അവ്വ്… കയ്പ്പ്…” അവൾ നെറ്റി ചുളിച്ചു
“ പിന്നെ ബിയറിന് മധുരം ആണെന്ന് വിചാരിച്ചോ ഏച്ചി.”ഞാൻ അവളെ കളിയാക്കി ചിരിച്ചു.
ആ ഒരു രോഷത്തിൽ, അവൾ പെട്ടെന്ന് തന്നെ രണ്ടു മൂന്നു കുപ്പിൾ ബിയർ കൂടി മടമാടാന്ന് ഇറക്കി. ജീവിതത്തിൽ ഇന്നുവരെ കുടിച്ചിട്ടില്ലാത്ത ആളാണ്. എന്താവുമോ എന്തോ.
“ ശ്ശെ ….. ഇങ്ങനെ ഒറ്റയ്ക്ക് കുടിക്കല്ലേ. ചിയേഴ്സ് പറഞ്ഞിട്ട് വേണ്ട കുടിക്കാൻ. അതല്ലേ അതിൻറെ രീതി.”
“ യ്യോ ഞാൻ മറന്നു….. സിനിമയിലൊക്കെ കണ്ടിട്ടുണ്ട്…. അങ്ങനെ വേണം ചെയ്യാൻന്ന്, വൈകുന്നേരം കൂടി വിചാരിച്ചതാണ്.”
ഞാൻ ചിരിച്ചുകൊണ്ട് എൻറെ കയ്യിൽ ഇരുന്ന ബിയർ ബോട്ടിൽ അവൾക്ക് നേരെ നീട്ടി. അവൾ ചീയേഴ്സ് പറയുന്നതിനുമുമ്പ് എൻറെ കുപ്പി ശ്രദ്ധിച്ചൊന്ന് നോക്കി.
“ഇതെന്താ വേറെ കുപ്പി…”
“ ഇതാണ് സ്ട്രോങ്ങ് ബിയർ. ഏച്ചിക്ക് കുടിച്ചു പരിചയം ഇല്ലാത്തതുകൊണ്ട് ലൈറ്റ് ആണ് വാങ്ങിയത്. അതു അധികം കിക്കൊന്നും കാണില്ല”
“ എന്നെ നീ അങ്ങനെ കൊച്ചാക്കാൻ ഒന്നും നോക്കണ്ട മരത്തലയാ. ഇതു കുടിച്ചു തീർന്നിട്ട് ഞാൻ അതും കുടിക്കും.” അവള് കുടിച്ച ധൈര്യത്തിൽ ഒരു യോദ്ധാവിനെ പോലെ പ്രഖ്യാപിച്ചു. ഞാൻ വെറുതെ ചിരിച്ചു.
പക്ഷേ പറഞ്ഞപോലെ ഞാൻ അത് കുടിക്കാൻ നോക്കിയപ്പോൾ അത് തീർക്കുമെന്ന് വിചാരിച്ച്. അവളെന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചു വാങ്ങി ഒരു കുപ്പിൾ കുടിച്ചു. അതിൻറെ രുചി കുടുതൽ ചവർപ്പാണ്, അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു തിരിച്ചു തന്നു. ഞാൻ ചിരിച്ചുകൊണ്ട് ബാക്കിയുണ്ടായിരുന്നത് മുഴുവനായി വായിലേക്ക് ഒഴിച്ചു. ഒരുപാട് നേരം വെച്ച് ഗ്യാസ് പോയതുകൊണ്ടാണെന്ന് തോന്നുന്നു വല്ലാത്തൊരു ദുസ്വാദ്, ഏതാണ്ട് ക്ലോറിൻ വാട്ടർ ചേർന്നതു പോലെ ഒരുചവർപ്പ്.
സംസാരിച്ചിരിക്കലെ അവള് കുഴഞ്ഞു തുടങ്ങി. പക്ഷേ അത്ഭുതം എന്താന്നുവച്ചാൽ എനിക്കും തലകറങ്ങി തുടങ്ങി. സാധാരണ ബിയർ കുടിക്കുമ്പോൾ ഒരു മൂഡ് അല്ല. വേറൊരു പ്രത്യേകതരം മൂഡ്. പക്ഷെ അത് കയറിവരുമ്പോൾ എനിക്ക് ലഹരിയല്ല തോന്നിയത്. വല്ലാത്തൊരു ആസക്തിയാണ്.