ആകെ ബഹളമായി. അവസാനം ഞാൻ അല്പം നേരം കൂടി ഇരിക്കാം എന്ന് സമ്മതിച്ചു. ഒരു രണ്ടുമൂന്ന് കവിൾ കൂടി എൻറെ കുപ്പിയിൽ ബാക്കിയുണ്ടായിരുന്നു.
ഞാൻ ഏച്ചിക്ക് വേണ്ടി വാങ്ങിച്ചിരുന്ന ലൈറ്റ്ബിയർ ആരെങ്കിലും എടുത്ത് കുടിക്കാതെ ഒരു മൂലയ്ക്ക് മാറ്റി വെച്ചിരുന്നു. എഴുന്നേറ്റ സ്ഥിതിക്ക് അത് അവിടെ തന്നെ ഇരിപ്പില്ലേ എന്ന് നോക്കിയതിനുശേഷം വീണ്ടും തിരിച്ചു വന്നിരുന്നു.
പക്ഷേ എന്റെ കണ്ണ് തെറ്റിയ ആ ഒരു സമയത്ത് ഞാൻ എഴുന്നേറ്റ് പോകാൻ നോക്കിയത് ചെറിയൊരു ദേഷ്യം ആയി തോന്നിയ അജീഷും അഫ്സലും ആ സമയത്ത് ഒരു ക്രൂരമായ കാര്യം ചെയ്തിരുന്നു. പൊടിച്ചു കൊണ്ടിരുന്നതിൽ നിന്ന് അല്പം പൊടി വാരി അവർ എൻറെ ബിയർ ബോട്ടിൽ ഇട്ടിരുന്നു. മദ്യലഹരിയിൽ ആയിരുന്ന അവരുടെ മനസ്സിൽ എന്നെ എങ്ങനെയെങ്കിലും ഫിറ്റായി കാണണം എന്ന് മാത്രമായിരുന്നു ആഗ്രഹം.
ഞങ്ങൾ ഇരിക്കുന്ന സ്ഥലം എൻറെ വീടും ആയിട്ട് അധികം ദൂരമില്ല റോഡിൽ നിന്ന് നേരിട്ട് കാണാൻ കഴിയാത്ത ഒരു മുളംകൂടിനു പിന്നിലാണ് ഈ കലാപരിപാടികൾ ആകമാനം നടക്കുന്നത്.
ഇനിയും ഇവിടെയിരുന്നാൽ അത് നന്നായിരിക്കില്ല എന്ന് തോന്നിയത് കൊണ്ട്. ഞാൻ പതുക്കെ ബാക്കിയുള്ള ബിയർ ബോട്ടിലും അവൾക്കു വേണ്ടി വാങ്ങിച്ചു വച്ചിരുന്ന ബോട്ടിലും എടുത്ത്, പതിയെ വീട്ടിലേക്ക് നടന്നു. അവൾ ആദ്യമായി കുടിക്കുമ്പോൾ അവളോട് ചിയേഴ്സ് പറയാതിരിക്കുന്നത് മോശമല്ലേ എന്ന് വച്ചാണ് ബാക്കിയുണ്ടായിരുന്ന ബിയർ അവിടെ വച്ച് കുടിക്കാതെ കയ്യിലെടുത്തു പിടിച്ചത്.
********
പതിയെ ശീമകൊന്ന വേലികടന്നു ഞാൻ അവളുടെ ചിതലരിച്ച മരജനലിൽ തട്ടി വിളിച്ചു. അവൾ ഉറങ്ങാതെ കാത്തിരിപ്പായിരുന്നു. കാരണം തട്ടുകേട്ട് നിമിഷനേരത്തിനോട് ജനല് തുറന്നു വന്നു. അവളെ നോക്കിചിരിച്ച് നിലാവിൽ ബിയർ ബോട്ടിൽ എടുത്ത് ആട്ടികാണിച്ചു കൊടുത്തു. അവളുടെ മുഖത്ത് ആകാംഷയോ, പേടിയോ, സന്തോഷമോ എന്നറിയില്ല. അവൾക്ക് ഇങ്ങനെ വല്ല കുറുമ്പിനൊക്കെ കൂട്ടുനിൽക്കാൻ ഈ ലോകത്ത് ഞാൻ മാത്രെ ഉള്ളു. അവളു നിലാവ് തോൽക്കണ പോലെ ചിരിച്ചു.
വേഗം എഴുന്നേറ്റ് പതിയെ ശബ്ദം ഉണ്ടാക്കാതെ പോയി മുറിയുടെ മരഓടാമ്പൽ മാറ്റിതുറന്ന്. പുറത്തിറങ്ങി അടുക്കള വാതിലും തുറന്നു തന്നു. അവളുടെ മുറി അടുക്കളവാതിലിന്നു തൊട്ടടുത്ത് തന്നെയായിരുന്നു. ഞങ്ങൾ രണ്ടുപേരും ശബ്ദം ഉണ്ടാക്കാതെ മുറിയിൽ കയറി വാതിലടച്ചു. രാത്രി അല്പം വൈകിയാലും കഥകളും പറഞ്ഞു നിലാവും നോക്കി ഞങ്ങൾ അങ്ങനെ ഇരിക്കാറുണ്ട്. ഞങ്ങൾക്കു പണ്ട് മുതലെ ഞങ്ങളുടെ ഒരു ലോകം ഉണ്ടായിരുന്നു. കുമ്മിണി വന്നേ പിന്നെ കൊറെയെക്കെ അവളു തനിച്ചായിക്കാണണം.